പൊലീസിനെതിരെ വിമർശനവുമായി ​ഗുസ്തി താരങ്ങൾ

പൊലീസിനെതിരെ വിമർശനവുമായി ദില്ലിയിൽ സമരം ചെയ്യുന്ന ​ഗുസ്തി താരങ്ങൾ. സമരവേദിയിൽ രാത്രി വൈദ്യുതി വിച്ഛേദിച്ചെന്ന് ബജ്‍രം​ഗ് പുനിയ പറഞ്ഞു. സമരം അവസാനിപ്പിക്കാനുള്ള സമ്മർദ്ദ തന്ത്രമെന്നും വിമർശനം. ദില്ലിയെ ജന്തർമന്തറിൽ ​ഗുസ്തി താരങ്ങൾ നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ബ്രിജ് ഭൂഷൺ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് ദില്ലിയിലെ ജന്തർ മന്തറിൽ ​ഗുസ്തി താരങ്ങൾ സമരം ചെയ്യുന്നത്.  അതേ സമയം, ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടാൽ രാജിവെക്കാൻ തയ്യാറാണെന്ന്  ബ്രിജ് ഭൂഷൺ വ്യക്തമാക്കി. സുപ്രീംകോടതി രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമാണ്….

Read More