ദിശാബോധത്തോടെയും സംഘടനാകെട്ടുറപ്പോടെയും കോണ്‍ഗ്രസ് പ്രവർത്തിച്ചിരുന്നെങ്കിൽ ബിജെപി പുറത്താകുമായിരുന്നു: എം.വി. ഗോവിന്ദൻ

ബി.ജെ.പി.യെ പ്രതിരോധിക്കുന്നതിനായി ദിശാബോധത്തോടെയും സംഘടനാകെട്ടുറപ്പോടെയും കോണ്‍ഗ്രസ് പ്രവർത്തിച്ചിരുന്നെങ്കില്‍ ‘ഇന്ത്യ’ മുന്നണിക്ക് രാജ്യം ഭരിക്കാനാകുമായിരുന്നെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എം.എല്‍.എ. പറഞ്ഞു. കെ.എസ്.കെ.ടി.യു. ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യഥാർഥത്തില്‍ 32 സീറ്റുമാത്രമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് ‘ഇന്ത്യ’ സംഖ്യത്തിന് കുറവുണ്ടായത്. ഇത് ഏകദേശം രണ്ട് ശതമാനം വോട്ടാണ്. ബി.ജെ.പി.യെ പ്രതിരോധിക്കുന്നതിനുള്ള വോട്ടുകളൊന്നും ഛിന്നഭിന്നമാകാതെ ആർക്കാണോ വിജയസാധ്യത അവർക്കുനല്‍കി ബി.ജെ.പി.യെ പരാജയപ്പെടുത്താൻ ശ്രമിച്ചാല്‍ 37 ശതമാനം വോട്ടുമാത്രമുള്ള ബി.ജെ.പി.ക്ക് 63 ശതമാനം വോട്ടുള്ള മറ്റുള്ളവർക്ക് വിധേയപ്പെടേണ്ടിവരുമായിരുന്നു….

Read More

‘പാർട്ടിയെ പരിഹാസ്യമാക്കി’; എ കെ ബാലനെതിരെ രൂക്ഷവിമർശനം

 എ കെ ബാലന്റെ പരാമർശം പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കിയെന്ന് വിമർശനം. പാലക്കാട് സിപിഎം ജില്ല കമ്മിറ്റിയിലാണ് വിമർശനമുയർന്നത്. ചിഹ്നം സംരക്ഷിക്കാൻ വോട്ടു പിടിക്കണമെന്ന പരാമർശം തെറ്റായിപ്പോയെന്നും പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കിയെന്നും അം​ഗങ്ങൾ വിമർശനമുയർത്തി. ഇപി ജയരാജനെതിരെയും രൂക്ഷമായ വിമർശനമുയർന്നു. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഇപി അനാവശ്യ വിവാദമുണ്ടാക്കിയത് തിരിച്ചടിയായെന്നും അം​ഗങ്ങൾ വിമർശിച്ചു. ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഏറ്റവും ചർച്ചയായതായിരുന്നു എ കെ ബാലന്റെ മരപ്പട്ടി, ഈനാംപേച്ചി പരാമർശം. തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെച്ച് പാര്‍ട്ടി ചിഹ്നം…

Read More

തെരെഞ്ഞെടുപ്പോടെ മുഖം നഷ്ടപ്പെട്ട ഏക മനുഷ്യൻ പിണറായി; രൂക്ഷ വിമര്‍ശനവുമായി കെഎം ഷാജി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. ഈ തെരെഞ്ഞെടുപ്പോടെ മുഖം നഷ്ടപ്പെട്ട ഏക മനുഷ്യൻ പിണറായിയെന്ന് കെ എം ഷാജി പറഞ്ഞു. സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി എന്ന ഒറ്റ മനുഷ്യനാണ്. അത് ബോധ്യപ്പെട്ടതിന്റെ ആസ്വസ്ഥത ആണ് പിണറായിക്ക്. താനല്ല കുഴപ്പം മറ്റുള്ളവരാണ് കുഴപ്പം എന്ന് വരുത്താൻ ഉള്ള പാഴ് വേലയാണ് പിണറായിക്കുള്ളതെന്നും കെ എം ഷാജി വിമര്‍ശിച്ചു. ലീഗിനെ കൂട്ടാൻ ആവുന്നത്ര നോക്കിയെന്നും ഇടനിലക്കാർ തന്നോട് വന്നു സംസാരിച്ചിട്ടുണ്ടെന്നും…

Read More

കേരളത്തോട് ഇങ്ങനെ വേണ്ടായിരുന്നു; കുവൈത്തിലേക്കു പോകാൻ അനുമതി നിഷേധിച്ചതിനെ വിമർശിച്ച് വീണാ ജോർജ്

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു കുവൈത്തിലേക്കു പോകാൻ കേന്ദ്ര സർക്കാർ അവസാന നിമിഷം അനുമതി നിഷേധിച്ചതിനെ വിമർശിച്ച് മന്ത്രി വീണാ ജോർജ്. കേരളത്തോട് ഇതു വേണ്ടായിരുന്നെന്നും വിമാനടിക്കറ്റ് ഉൾപ്പെടെ വച്ചാണ് അപേക്ഷ നൽകിയിരുന്നതെന്നും വീണാ ജോർജ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 9.40നുള്ള വിമാനത്തിൽ പോകാൻ നെടുമ്പാശേരിയിൽ എത്തിയെങ്കിലും യാത്രയ്ക്കു കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതോടെ ഒൻപതരയോടെ മന്ത്രി ഗെസ്റ്റ് ഹൗസിലേക്കു മടങ്ങുകയായിരുന്നു. ‘‘കുവൈത്തിലുണ്ടായ തീപിടിത്ത ദുരന്തത്തിൽ കേരളത്തിൽനിന്നുള്ളവരാണ് ഏറ്റവുമധികം മരിച്ചത്. ഇന്ത്യക്കാരിൽ പകുതിയിലേറെയും മരണപ്പെട്ടതു മലയാളികളാണ്. പരുക്കേറ്റ് ചികിത്സയിൽ…

Read More

തോൽവിക്ക് കാരണം പിണറായി വിജയന്റെ ധാർഷ്ട്യം; സിപിഐ യോഗത്തിൽ രൂക്ഷ വിമർശനം

ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ സിപിഐയുടെ തിരുവനന്തപും ജില്ലാ എക്സിക്യുട്ടീവിലും ആലപ്പുഴ ജില്ലാ കൗൺസിലിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. എൽഡിഎഫിന്റെ പരാജയത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ പെരുമാറ്റമാണെന്ന് നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രി മാറാതെ തിരിച്ചുവരവ് എളുപ്പമല്ലെന്നും അത് പറയാനുള്ള ആർജവം സിപിഐ നേതൃത്വം കാട്ടണമെന്നും ചില നേതാക്കൾ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ്. പരാജയത്തിന് ശേഷവും മുഖ്യമന്ത്രി ധാർഷ്ട്യത്തോടേയാണ് പെരുമാറിയതെന്നും നേതാക്കൾ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് മുന്നണി…

Read More

‘അവസാന നിമിഷമാണോ കാര്യങ്ങൾ ചെയ്യുന്നത്?’; കൊച്ചിയിലെ കാനകളുടെ ശുചീകരണം, സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചിയിലെ കാനകളുടെ ശുചീകരണത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. കാനകൾ ശുചീകരിക്കുന്നതിൽ പറഞ്ഞു മടുത്തുവെന്നും അവസാന നിമിഷമാണോ കാര്യങ്ങൾ ചെയ്യുന്നതെന്നും ഒരു മാസ്റ്റർ പ്ലാൻ വേണ്ടെയെന്നും ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.ഇടപ്പള്ളി തോടിൻറെ ശുചീകരണം കോർപ്പറേഷന്റെ സഹായത്തോടെ നടത്തുകയാണെന്ന് സർക്കാർ കുറച്ച് മണിക്കൂറുകൾ മഴ പെയ്താൽ തന്നെ ജനങ്ങൾ ദുരിതത്തിലാകുന്നുവെന്ന് കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. കാനകളുടെ ശുചീകരണം വൈകുന്നതിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരു കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, ഇടപ്പള്ളി തോടിൻറെ ശുചീകരണം…

Read More

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്ത്. പെരുമാറ്റച്ചട്ടം എന്നത് മോദി കോഡ് ഓഫ് കണ്ടക്ട് ആയി മാറിയ അവസ്ഥയാണ് രാജ്യത്തുള്ളതെന്നാണ് ടി എം സിയുടെ ആരോപണം. മോദിയുടെ വിദ്വേഷ പരാമർശങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുന്നില്ലെന്ന് തൃണമൂൽ നേതാക്കൾ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന രീതിയില്‍ എങ്കിലും പ്രവർത്തിക്കണമെന്നും പരിഹസിച്ച ടി എം സി പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നല്‍കുകയും ചെയ്തു.

Read More

‘രാഹുൽ ഗാന്ധി ചെയ്തത് നീതികേട്, റായ്ബറേലിയിൽ മത്സരിക്കുന്നത് വയനാട്ടുകാരെ അറിയിക്കണമായിരുന്നു’; ആനി രാജ

ലോക്‌സഭ തെരഞ്ഞെടുപ്പിൽ മറ്റൊരു മണ്ഡലത്തിൽകൂടി മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചുകൊണ്ട് രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ തിരഞ്ഞെടുപ്പിനെ നേരിടാമായിരുന്നുവെന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ. അക്കാര്യം മറച്ചുവച്ചത് വയനാട്ടിലെ വോട്ടർമാരോട് ചെയ്ത നീതികേടാണെന്നും രാഷ്ട്രീയ ധാർമികതയ്ക്ക് ചേരാത്തതാണെന്നും ആനി രാജ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അവർ. പാർലമെന്ററി ജനാധിപത്യത്തിൽ ഒരാൾക്ക് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കാം. അത് സ്ഥാനാർഥികളുടെ അവകാശമാണ്. എന്നാൽ, രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചാൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽനിന്ന്…

Read More

തെരഞ്ഞെടുപ്പ് ചട്ടം തുടര്‍ച്ചയായി പ്രധാനമന്ത്രി ലംഘിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മിഷൻ നോക്ക്കുത്തി: വിമർശിച്ച് എംവി ജയരാജന്‍

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജന്‍. കുറ്റം ചെയ്തയാളെ രക്ഷിക്കുകയും മറ്റൊരാള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്യുന്നവരാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ. കുറുന്തോട്ടിക്കും വാതം എന്ന് തുടങ്ങുന്ന കുറിപ്പാണ് എംവി ജയരാജന്‍ പങ്കുവച്ചിരിക്കുന്നത്. എം വി ജയരാജന്റെ കുറിപ്പ് കുറുന്തോട്ടിക്കും വാതം. തെരഞ്ഞെടുപ്പ് ചട്ടം തുടര്‍ച്ചയായി ലംഘിക്കുന്ന പ്രധാനമന്ത്രിക്കെതിരെ 27 പരാതികളാണ് വിവിധ സംഘടനകളും വ്യക്തികളും ഇലക്ഷന്‍ കമ്മീഷന് നല്‍കിയത് . മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം, സൈന്യത്തിന്റെ പേരില്‍ വോട്ട് പിടുത്തം, വിവിധ…

Read More

കാസർകോട് നിരോധനാഞ്ജ; വിമർശനവുമായി യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട് നിരോധനാഞ്ജ പ്രഖ്യാപിച്ചതിനെതിരെ വിമർശനവുമായി യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. വോട്ടർമാർ കൂട്ടത്തോടെ വരുന്നത് തടഞ്ഞ് ഇടതുപക്ഷത്തെ സഹായിക്കാനാണ് കളക്ടറുടെ തീരുമാനമാണെന്നാണ് രാജ്മോഹൻ ഉണ്ണിത്താന്റെ ആരോപണം. 27 ന് വൈകീട്ട് ആറു വരെയാണ് കാസർകോട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ഉണ്ണിത്താൻ പറഞ്ഞു.  അതേസമയം, ഇടുക്കി ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ ഇന്നലെ വൈകിട്ട് ആറ് മുതല്‍ 27 ന് രാവിലെ ആറ് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് പ്രകാരം താഴെ പറയുന്ന…

Read More