‘മുഖ്യമന്ത്രിയുടെ രീതികൾ അത്ര പോര, മന്ത്രിമാർ ഒട്ടും പോര’; പിണറായിക്കെതിരെ ജില്ലാ കമ്മറ്റികൾ

ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനം തുടർന്ന് സിപിഎം ജില്ലാ കമ്മറ്റികൾ. ഏറ്റവും ഒടുവിൽ കോട്ടയം, ആലപ്പുഴ ജില്ലാ കമ്മറ്റികളിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുയർന്നത്. മുഖ്യമന്ത്രിയുടെ ശൈലി പാർട്ടിക്ക് ചേർന്നതല്ലെന്നും അത് തിരുത്തണമെന്നുമായിരുന്നു ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. മന്ത്രിമാരിൽ വീണാ ജോർജ്, എംബി രാജേഷ്, കെ എൻ ബാലഗോപാൽ എന്നിവർക്കെതിരെയാണ് കാര്യമായ വിമർശനമുണ്ടായത്. ഒന്നാം പിണറായി സർക്കാരിൽ കെ കെ ശൈലജ വഹിച്ചിരുന്ന ആരോഗ്യവകുപ്പിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നായായിരുന്നു ചില പ്രതിധിനികൾ ചോദിച്ചത്….

Read More

മുഖ്യമന്ത്രിയുടെ ആഭ്യന്തരവകുപ്പ് സർക്കാരിന് നാണക്കേടുണ്ടാക്കി; കൊല്ലം ജില്ലാ കമ്മിറ്റിയിൽ വിമർശനം

സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കും സർക്കാരിനും വിമർശനം. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് സർക്കാരിന് നാണക്കേടുണ്ടാക്കി. പരിചയ സമ്പത്തില്ലാത്ത മന്ത്രിമാർ ഭാരമായിമാറി.മന്ത്രിസഭ ഉടൻ പുനസംഘടിപ്പിക്കണം. സംസ്ഥാന നേതൃത്വം കണ്ണൂരിലെ നേതാക്കൾക്ക് കീഴ്‌പ്പെട്ടു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയുള്ള മാർ കൂറിലോസിന്റെ വിമർശനത്തോട് മുഖ്യമന്ത്രി രൂക്ഷമായ ഭാഷ ഉപയോഗിച്ചു. സർക്കാരിൻറെ പ്രവർത്തനം വിലയിരുത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടു. എൽഡിഎഫ് കൺവീനറുടെ പ്രതികരണങ്ങൾ തിരിച്ചടിയായി. മുകേഷിൻറെ സ്ഥാനാർത്ഥിത്വത്തിന് എതിരെയും ജില്ലാ കമ്മറ്റിയിൽ വിമർശനം ഉയർന്നു. പിബി അംഗം എംഎം ബേബിയുടേയും കേന്ദ്ര…

Read More

‘മൈക്കിനോട് പോലും കയർക്കുന്ന അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി’; സിപിഎം സംസ്ഥാന സമിതിയിൽ പിണറായിക്ക് വിമർശനം

സിപിഎം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനം. വിദേശ യാത്രാ വിവാദം മുതൽ മൈക്ക് വിവാദമടക്കം വിമർശനവിധേയമായി. വിദേശ യാത്രാ വിവാദം ഒഴിവാക്കേണ്ടിയിരുന്നു. അനവസരത്തിലെ യാത്ര അനാവശ്യ വിവാദത്തിനിടയാക്കി. മൈക്കിനോട് പോലും കയർക്കുന്ന തരം അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി എന്നുവരെ വിമർശനം ഉയർന്നു. പൊതു സമൂഹത്തിലെ ഇടപെടൽ നിലവിലെ ശൈലി തിരുത്തപ്പെടേണ്ടതാണെന്നും സമിതിയിൽ നിർദേശങ്ങൾ വന്നു. കെകെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ട്, ശൈലജയെ ഒതുക്കാനാണ് വടകരയിൽ മത്സരിപ്പിച്ചത് എന്നടക്കമുള്ള പരോക്ഷ പരാമർശവും സമിതിയിൽ…

Read More

ഗുജറാത്തിൽ 575 മുസ്ലിം മത്സ്യത്തൊഴിലാളികൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്ത് ; മനപ്പൂർവം മാറ്റി നിർത്തിയതെന്ന് വിമർശനം

ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയിൽ 575 മുസ്‌ലിം മത്സ്യത്തൊഴിലാളികളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. തുറമുഖ വികസനത്തിനായി കല്യാൺപൂർ താലൂക്കിലെ ഗന്ധ്‌വി വില്ലേജിൽ താമസിക്കുന്ന ഇവരുടെ വീടുകൾ കഴിഞ്ഞ വർഷം പൊളിച്ചു നീക്കിയിരുന്നു. ഇവർ ദ്വാരക നിയമസഭാ മണ്ഡലത്തിൽ വർഷങ്ങളായി വോട്ട് ചെയ്യുന്നവരാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇവർ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. എന്നാൽ ഇവിടെയുള്ള 350 മത്സ്യത്തൊഴിലാളികൾക്ക് ഇത്തവണ വോട്ടവകാശമില്ല. സമാനരീതിയിൽ നവദ്ര ഗ്രാമത്തിലും മുസ്‌ലിം മത്സ്യത്തൊഴിലാളികളുടെ വീടുകൾ പൊളിച്ചുനീക്കിയിരുന്നു. വർഷങ്ങളായി ഇവരും ദ്വാരക അസംബ്ലി…

Read More

അവൻ എൻറെ കണ്ണിൽ സുന്ദരനാണ്, മുൻ ഭാര്യയുമായി നല്ല സൗഹൃദമുണ്ട്; ആളുകൾക്ക് എന്തും പറയാം: വരലക്ഷ്മി

ഭാവിവരൻ നിക്കോളായ് സച്ച്‌ദേവിനെ വിമർശിച്ചെത്തിയവർക്കു മറുപടിയുമായി നടി വരലക്ഷ്മി ശരത്കുമാർ. നിക്കോളായുടെ രണ്ടാം വിവാഹമാണിത്. വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ നിക്കോളായിയുടെ ആദ്യ വിവാഹത്തെക്കുറിച്ചുള്ള വിമർശനങ്ങളും എത്തിയിരുന്നു. വരലക്ഷ്മിയും നിക്കോളായിയും 14 വർഷമായി സൗഹൃദത്തിലാണ്. അടുത്തിടെയാണ് ആ ബന്ധം പ്രണയത്തിലേക്കു മാറിയത്. തനിക്കെതിരേ ഉയർന്ന് വിമർശനങ്ങൾക്കെല്ലാം പ്രതികരിക്കുകയാണ് വരലക്ഷ്മി. താരത്തിൻറെ വാക്കുകൾ: എൻറെ അച്ഛൻ പോലും രണ്ടു തവണ വിവാഹം കഴിച്ചു. അദ്ദേഹം സന്തോഷവാനായിരിക്കുന്നിടത്തോളം അതിൽ തെറ്റൊന്നുമില്ല. നിക്കിനെ കുറിച്ച് ആളുകൾ എങ്ങനെ സംസാരിക്കുന്നുവെന്ന് ഞാൻ കണ്ടു. അവൻ…

Read More

കൊല്ലത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് യു.ഡി.എഫ്. അവലോകനയോഗത്തിൽ വിമർശനം; നേതൃത്വത്തിനെതിരേ യുവനേതാക്കൾ

ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുപ്രവർത്തനങ്ങൾ കൊല്ലത്ത് പാളിയെന്ന് യു.ഡി.എഫ്. അവലോകനയോഗത്തിൽ വിമർശനം. പുതുതായി ഡി.സി.സി. ഭാരവാഹികളായ യൂത്ത് കോൺഗ്രസ് മുൻ നേതാക്കൾ രൂക്ഷവിമർശനമുയർത്തി. തിരഞ്ഞെടുപ്പ് കമ്മിറ്റിയും കോൺഗ്രസ് ജില്ലാ കമ്മിറ്റിയും പരാജയപ്പെട്ടെന്ന് ആർ.അരുൺരാജ് ആഞ്ഞടിച്ചു. ഡി.സി.സി. ഭാരവാഹികൾക്ക് ചുമതലകൾ നിശ്ചയിച്ചുനൽകിയില്ലെന്നും അരുൺ പറഞ്ഞു. ആശ വർക്കർമാർ, തൊഴിലുറപ്പു തൊഴിലാളികൾ തുടങ്ങി ഓരോ ചെറു ഗ്രൂപ്പുകളുടെയും യോഗങ്ങൾ എൽ.ഡി.എഫ്. നടത്തിയപ്പോൾ യു.ഡി.എഫ്. നിശ്ചലമായിരുന്നെന്ന് ഫൈസൽ കുളപ്പാടം ആരോപിച്ചു. രണ്ടും മൂന്നും വാർഡുകൾക്ക് എൽ.ഡി.എഫ്. ഒരു അനൗൺസ്‌മെന്റ് വാഹനം വിട്ടുകൊടുത്തപ്പോൾ യു.ഡി.എഫിന്…

Read More

കോടതി വിമർശനത്തിന് പിന്നാലെ പത്രങ്ങളിൽ വീണ്ടും മാപ്പപേക്ഷയുമായി പതഞ്ജലി

തെറ്റിദ്ധരിപിക്കുന്ന പരസ്യം നൽകിയതിന് കോടതിയുടെ വിമർശനം ഏറ്റുവാങ്ങിയതിന് പിന്നാലെ രണ്ടാമതും പത്രങ്ങളിൽ പരസ്യം നൽകി പതഞ്ജലി. ആദ്യം നൽകിയ പരസ്യത്തിന് വലിപ്പം കുറവാണെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. അത്രയും വലിപ്പമുള്ള പരസ്യങ്ങൾക്ക് 10 ലക്ഷത്തിൽ കൂടുതൽ രൂപ ചിലവ് വരുമെന്ന് പതഞ്ജലിയുടെ അഭിഭാഷകൻ മുകൾ റോഹ്ത്തി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ തെറ്റായ പരസ്യം നൽകുന്നതിന് ഭീമമായ തുക ചിലവാക്കാമെങ്കിൽ ഇതിലും അത് പാലിക്കണമെന്ന് കോടതി പറഞ്ഞു. ഇതിനു പിന്നാലെയാണ് പുതിയ പരസ്യം നൽകിയത്. ഇന്ന് പ്രസിദ്ധീകരിച്ച ദേശീയ പത്രങ്ങളിലാണ്…

Read More

‘കോൺഗ്രസ് അലസത വെടിയണം’; പാര്‍ട്ടിയെ അതിരൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. കോൺഗ്രസ് അലസവും, വിരസവുമായെന്നെന്നാണ് ഹരീഷ് റാവത്തിന്റെ വിമര്‍ശനം. കോൺഗ്രസ് അലസത വെടിയണമെന്നും ഹരീഷ് റാവത്ത് ആവശ്യപ്പെടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെയുള്ള വിമര്‍ശനം പാര്‍ട്ടിക്കകത്തും പുറത്തും ഒരേ പോലെ ചര്‍ച്ചയാക്കപ്പെടും. 

Read More

‘താന്‍ വര്‍ഗീയവാദിയല്ല, ഒരു വര്‍ഗത്തെയും ഒറ്റപ്പെടുത്താറില്ല’ : മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ മറുപടിയുമായി ശശി തരൂര്‍

താന്‍ വര്‍ഗീയവാദിയല്ലെന്നും ഒരു വര്‍ഗത്തെയും ഒറ്റപ്പെടുത്താറില്ലെന്നും ശശി തരൂര്‍ എംപി. ഇസ്രയേല്‍ വിഷയത്തിലെ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. 15 വര്‍ഷമായി ജനങ്ങള്‍ക്ക് തന്റെ നിലപാട് അറിയാമെന്നും ശശി തരൂര്‍ പറഞ്ഞു. സംശയമുണ്ടെങ്കില്‍ പ്രസംഗം യൂട്യൂബില്‍ പരിശോധിക്കാം. ഇത് രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ്. എല്ലാവരെയും കൂട്ടിക്കൊണ്ടുപോകുന്ന രാഷ്ട്രീയമാണോ വേണ്ടത്. അതോ ഒരു മതം, ഒരു ജാതി, ഒരു നേതാവ് അങ്ങനെ ഒരു ഭരണമാണോ? വേണ്ടതെന്നും തരൂര്‍ ചോദിച്ചു. കോണ്‍ഗ്രസ് 20 സീറ്റ് ആഗ്രഹിക്കുന്നത് ഡല്‍ഹിയില്‍…

Read More

‘ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ല’: വിമർശനത്തിൽ മറുപടിയുമായി സുധാകരൻ

ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം സ്ത്രീകൾക്കു പ്രാധാന്യം നൽകിയില്ലെന്ന എഐസിസി വക്താവ് ഷമ മുഹമ്മദിന്റെ വിമർശനത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. വിമർശനത്തെ കുറിച്ച് അവരോടു തന്നെ ചോദിച്ചാൽ മതിയെന്നും സുധാകരൻ മാധ്യമങ്ങളോടു പറഞ്ഞു.  വനിതാ ബിൽ പാസായതിനുശേഷമുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടികയിൽ ഒരു വനിത മാത്രമാണ് ഉള്ളത് എന്നത് സങ്കടകരമായ കാര്യമാണെന്നായിരുന്നു ഷഷമ മുഹമ്മദ് പറ‍ഞ്ഞത്. കേരളത്തില്‍ 51% സ്ത്രീകളുണ്ട്. നേതാക്കള്‍ സ്ത്രീകള്‍ക്കു പ്രാധാന്യം നല്‍കണം. തോൽക്കുന്നിടത്തു മാത്രമല്ല, സ്ത്രീകള്‍ക്കു ജയിക്കാവുന്ന സീറ്റുകള്‍ നല്‍കണമെന്നും ഷമ…

Read More