മുകേഷ് എംഎൽഎക്കെതിരായ പരാതി; സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റിൽ വിമർശനം, പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി

മുകേഷ് എംഎൽഎക്കെതിരായ ലൈംഗിക പീഡനാരോപണങ്ങളിൽ സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റിൽ അതിരൂക്ഷ വിമർശനം. മുകേഷിനെതിരായ പരാതി പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. മുകേഷിനെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. വനിതാ അംഗങ്ങൾ അടക്കം ഭൂരിപക്ഷം അംഗങ്ങളും രൂക്ഷ വിമർശനമാണ് നടത്തിയത്. മുകേഷിനെതിരെ നടിമാർ നടത്തിയ വെളിപ്പെടുത്തലിലും പരാതിയിലും ഗൗരവമായ അന്വേഷണം നടക്കണമെന്നും അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. അതേസമയം, ലൈംഗിക ആരോപണങ്ങൾ കടുക്കുമ്പോഴും രാജിക്കായി മുറവിളി ഉയരുമ്പോഴും നിലവിൽ എംഎൽഎ സ്ഥാനം രാജിവക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. ചലച്ചിത്ര…

Read More

കണ്ണൂരിലെ നേതാക്കൾ മറുപടി പറയും; സികെപി പത്മനാഭൻറെ വിമർശനത്തിൽ എം വി ഗോവിന്ദൻ

സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം സികെപി പത്മനാഭൻറെ വിമർശനത്തിൽ ജില്ലയിലെ നേതാക്കൾ പ്രതികരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിയാണ് തന്നെ രോഗിയാക്കിയതെന്നും പാർട്ടിയിൽ വിഭാഗീയത ഉണ്ടായിരുന്നെന്നും അധികാരമായിരുന്നു അവരുടെ ലക്ഷ്യം എന്നുമാണ് സികെപി പറഞ്ഞത്. താൻ ശരിയുടെ പക്ഷത്താണ് നിലകൊണ്ടത്. പി ശശിക്കെതിരായ പരാതി തള്ളിക്കളയാനാവില്ലെന്ന് സികെപി തുറന്നടിച്ചു. താഴെ നിന്നല്ല മുകളിൽ നിന്നും തിരുത്തണമെന്നും തനിക്കെതിരെ നടപടിയെടുക്കാൻ മുന്നിൽ നിന്നവരുടെ ഇപ്പോഴത്തെ അവസ്ഥയിൽ സന്തോഷം ഉണ്ടെന്നും സികെപി പറഞ്ഞിരുന്നു. സികെപിയുടെ…

Read More

ഉമ്മന്‍ചാണ്ടിയുടെ അതേ പാതയിലാണ് താനും: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചാണ്ടി ഉമ്മന്‍

ഉമ്മന്‍ചാണ്ടി അനുസ്മരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതിന്‍റെ പേരില്‍ കോൺഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചാണ്ടി ഉമ്മന്‍. തന്നെ കല്ലെറിഞ്ഞവരോട് പോലും ക്ഷമിച്ച ഉമ്മന്‍ചാണ്ടിയുടെ അതേ പാതയിലാണ് താനെന്നാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ സഹായങ്ങള്‍ എടുത്തു പറഞ്ഞായിരുന്നു ചാണ്ടി ഉമ്മന്‍ അനുസ്മരണ വേദിയിൽ പ്രസംഗിച്ചത്. പാര്‍ട്ടി നേതൃത്വത്തിന്  മതിപ്പില്ലാഞ്ഞിട്ടും തുടര്‍ച്ചയായി രണ്ടാമതും അനുസ്മരണ ചടങ്ങിന് പിണറായിയെ ക്ഷണിച്ചതും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തിക്കിടയാക്കിയിരുന്നു. വിമർശനങ്ങളോട് പ്രതികരിച്ച ചാണ്ടി…

Read More

രക്ഷാപ്രവർത്തന സ്ഥലത്ത് നിന്ന് സെൽഫിയെടുത്ത് കാർവാർ എസ്പി; രൂക്ഷ വിമർശനം

കർണാടകയിൽ മണ്ണിനടിയിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശി അർജുനു വേണ്ടി രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ, രക്ഷാപ്രവർത്തന സ്ഥലത്ത് സെൽഫിയെടുത്ത കാർവാർ എസ്പിക്കെതിരെ സമൂഹമാധ്യമത്തിൽ രൂക്ഷ വിമർശനം. എസ്പി എം.നാരായണ ഐപിഎസിനെതിരെയാണ് വിമർശനം ഉയർന്നത്. തിരച്ചിലിനായി കൊണ്ടുവന്ന റഡാറിന്റെ പശ്ചാത്തലത്തിലാണ് എസ്പി സെൽഫിയെടുത്തത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടയിൽ സെൽഫിയെടുത്ത് ഔദ്യോഗിക പേജിൽ പോസ്റ്റു ചെയ്യാമോ എന്നാണ് വിമർശനം ഉയർന്നത്. സമൂഹമാധ്യമത്തിലെ പേജ് ഔദ്യോഗിക വിവരങ്ങൾ കൈമാറാനാണെന്നും സ്വയം മുഖം കാണിക്കാനുള്ളതല്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടി. ‘ഉപയോഗമില്ലാത്ത പൊലീസ് ഓഫിസറെന്നും’ നിരവധിപേർ കമന്റ് ചെയ്തു. ഉത്തര…

Read More

ഇപി മുന്നണിയെ വഞ്ചിച്ചു, നവ കേരള സദസ്സ് പരാജയം: സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം

ഇടതുമുന്നണി കൺവീനർ സ്ഥാനത്തിരിക്കാൻ ഇപി ജയരാജൻ യോഗ്യനല്ലെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം. ജയരാജന്റേത് മുന്നണിയെ വഞ്ചിക്കുന്ന പ്രവർത്തനമാണെന്നും ഇപിയുടെ ബിജെപി ബന്ധ വിവാദം അടക്കം അത്ര നിഷ്‌കളങ്കമല്ലെന്നും യോഗത്തിൽ വിമർശനമുണ്ടായി. ഇപിയെ മാറ്റാൻ സമ്മർദ്ദം ചെലുത്താത്തത് സിപിഐ നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും പ്രതിനിധികൾ യോഗത്തിൽ കുറ്റപ്പെടുത്തി. സിപിഐ മന്ത്രിമാർക്കെതിരെയും വിമർശനം ഉയർന്നു. മന്ത്രിമാർ സംസ്ഥാന എക്‌സിക്യൂട്ടീവിൽ നിന്ന് മാറണമെന്നും സംഘടനാ പ്രവർത്തനവും ഭരണവും ഒരുമിച്ച് നടക്കില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ശൈലിമാറ്റം പ്രായോഗികമല്ലെന്നായിരുന്നു മറ്റൊരു വിമർശനം. പിണറായി…

Read More

സർക്കാരിൽ രാജ്യത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കാൻ കഴിവില്ലാത്ത ‘ബാലക്’ ഉണ്ട്; അഖിലേഷ് യാദവ്

രാഹുൽ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ നടത്തിയ വിമർശനങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷം. നീറ്റ് അടക്കമുള്ള വിഷയങ്ങളിൽ മോദിക്ക് ഉത്തരമില്ലെന്നും ഇതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് രാഹുലിനെ വിമർശിച്ചതെന്നും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതികരിച്ചു. തന്നെ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കും മോദി നേരത്തെ മറുപടി നൽകിയിരുന്നു. ‘ഈ ‘ബാലക് ബുദ്ധി’ (കുട്ടികളുടെ മനസ്) ചില സമയങ്ങളിൽ സഭയിൽ ആരെയെങ്കിലും കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നു, ചിലപ്പോഴൊക്കെ കണ്ണിറുക്കുന്നു,’ – എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്….

Read More

‘നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണോ എന്ന് ബിനോയ് വിശ്വത്തോട് ചോദിക്കണം, കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല’; ഇപി ജയരാജൻ

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമർശനത്തിനോട് പ്രതികരിച്ച് ഇപി ജയരാജൻ. ബിനോയ് വിശ്വത്തിന്റെ വിമർശനത്തിൽ പിന്നീട് പറയാമെന്നായിരുന്നു ഇപിയുടെ മറുപടി. എന്നാൽ നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണോ എന്ന് ബിനോയ് വിശ്വത്തോട് ചോദിക്കണമെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എകെജി സെന്ററിന് നേരെ നടന്നത് ശക്തമായ ബോംബേറാണ്. അക്രമത്തിനു പിന്നിൽ കോൺഗ്രസ് ആണെന്ന് അന്നേ പറഞ്ഞു. സുധാകരൻ പറഞ്ഞു ഇപി ജയരാജനാണ് പിന്നിലെന്ന്. കേസിൽ പ്രധാന ആസൂത്രകനായ യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ പിടിയിലായി. വിമാനത്തിൽ മുഖ്യമന്ത്രിയെ…

Read More

മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്, മെമ്മറികാർഡ് കിട്ടിയെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നു; ജില്ലാകമ്മറ്റിയിൽ വിമർശനം

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ സിപിഎം ജില്ല കമ്മറ്റിയിൽ വിമർശനം. കെഎസ്ആർടിസി മെമ്മറി കാർഡ് കിട്ടാതിരുന്നത് നന്നായി. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതായിരുന്നു. പൊതു ജനങ്ങൾക്കിടയിൽ പെരുമാറ്റം അവമതിപ്പ് ഉണ്ടാക്കി. മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിൻ ദേവിൻറെ പ്രകോപനം ജനങ്ങൾ കാണുമായിരുന്നു. രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിർന്ന നേതാക്കൾ കുറ്റപ്പെടുത്തി. മേയറും കുടുംബവും നടുറോട്ടിൽ കാണിച്ചത് ഗുണ്ടായിസം. ബസ്സിൽ നിന്ന് മെമ്മറി കാർഡ് കിട്ടിയിരുന്നുവെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നുവെന്നും വിമർശനം ഉണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും രൂക്ഷ വിമർശനം ഉണ്ടായി….

Read More

‘അധോലോക കഥകൾ ഒന്നും ചെങ്കോടിക്ക് ചേർന്നതല്ല, എൽഡിഎഫ് ശക്തിപ്പെട്ടേ തീരു’; ബിനോയ് വിശ്വം

അധോലോക സംസ്‌കാരം ചെങ്കൊടിയുടേതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ‘കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി പറയാൻ ആഗ്രഹിച്ചതാണ് പറഞ്ഞത്. പറഞ്ഞത് സിപിഐയുടെ കാര്യമല്ല, പ്രതികരിച്ചത് എൽഡിഎഫിനെ സ്‌നേഹിക്കുന്നവർക്കുവേണ്ടിയാണ്. സ്വർണം പൊട്ടിക്കലിന്റെ കഥകൾ വരുന്നു, അധോലോക സംസ്‌കാരം വരുന്നു. കയ്യൂരും കരിവെള്ളൂരിലും ഒഞ്ചിയത്തും ഒരുപാടുപേർ ചോരകൊടുത്തുണ്ടാക്കിയ പാർട്ടിയാണ്. അധോലോക സംസ്‌കാരം പാടില്ലെന്ന നിലപാട് സിപിഐക്കുമുണ്ട് സിപിഎമ്മിനുമുണ്ട്’ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കമ്യൂണിസ്റ്റ് പാർട്ടിക്കു ശക്തമായ രാഷ്ട്രീയമുണ്ട്. അത് എൽഡിഎഫിനൊപ്പമാണ്. എൽഡിഎഫിനെ ശക്തിപ്പെടുത്താൻവേണ്ടി അതിനാവശ്യമായ തിരുത്തലിനുവേണ്ടി സിപിഐയും സിപിഎമ്മുമെല്ലാം ശ്രമിക്കുമ്പോൾ…

Read More

മേയർക്ക് ഭരണത്തിൽ പരിചയമില്ല, നഗരസഭ നഷ്ടമാകും; സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ആര്യ രാജേന്ദ്രന് വിമർശനം

ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ ചേർന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ മേയർ ആര്യ രാജേന്ദ്രന് വിമർശനം. നഗരസഭാ ഭരണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് മേയർ കാര്യങ്ങൾ എത്തിച്ചു. മേയറെ മാറ്റണമെന്നും ചില പ്രതിനിധികൾ പരോക്ഷമായി സൂചിപ്പിച്ചു. ഉചിതമായ തീരുമാനം പാർട്ടിയെടുക്കണമെന്നും ആവശ്യമുയർന്നു. വെള്ളിയാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും മേയർക്കെതിരെ വിമർശനം ഉയർന്നിരുന്നു. കാർ കുറുകെയിട്ട് മേയറും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിലും വിമർശനമുണ്ടായി. കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം നാണക്കേടായി. അപക്വമായ…

Read More