
സർ സിപിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടി, കനത്ത തിരിച്ചടി ഉണ്ടാകും; രാഹുലിന്റെ അറസ്റ്റിൽ കെ സുധാകരൻ
സർ സിപിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. സ്തുതിപാഠകരാൽ ചുറ്റപ്പെട്ട മുഖ്യമന്ത്രി സമനില തെറ്റിയതുപോലെയാണ് പ്രവർത്തിക്കുന്നത്. രാഹുലിനെ കരിച്ചുകളയാമെന്ന് പിണറായി വിജയൻ കരുതുന്നുണ്ടെങ്കിൽ ആ പരിപ്പ് ഇവിടെ വേകില്ല. ഇതിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് സുധാകരൻ മുന്നറിയിപ്പ് നൽകി. പൊലീസ് മർദനമേറ്റ രാഹുലിനെ ആശുപത്രിയിൽനിന്നു ചികിത്സ കഴിഞ്ഞ് വന്നയുടനേയാണ് അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്തത്. ഭീകരോടുംപോലും ഇങ്ങനെ ചെയ്യില്ല. ക്രിമിനൽ കേസിലെ പ്രതികളെ…