പ്രിയങ്ക ഗാന്ധിയെ വിശ്വസിക്കാൻ കഴിയില്ല; വയനാട്ടിലെ ജനങ്ങളെ രാഹുൽ വഞ്ചിച്ചു: വിമ‌‍‍ർശിച്ച് ബിജെപി

വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയെ വിമ‌‍‍ർശിച്ച് ബിജെപി. പ്രിയങ്ക അവസരവാദിയാണെന്ന് ബിജെപി ദേശീയ വക്താവ് സി.ആർ കേശവൻ ആരോപിച്ചു. പ്രിയങ്കയെ ‘പൊളിറ്റിക്കൽ ടൂറിസ്റ്റ്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വയനാട്ടിൽ പ്രിയങ്ക പ്രചാരണത്തിനെത്തിയ ദിവസം ‌തന്നെയാണ് രൂക്ഷവിമ‍ർശനവുമായി ബിജെപി രം​ഗത്തെത്തിയത്.  മണ്ഡലത്തിലെ വോട്ടർമാരെ ഗാന്ധി കുടുംബം വഞ്ചിച്ചെന്ന് സി.ആർ കേശവൻ കുറ്റപ്പെടുത്തി. ജൂണിൽ രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞത് പരാമർശിച്ചായിരുന്നു വിമർശനം. രാഹുൽ ​ഗാന്ധി നടത്തിയ വഞ്ചനയിലൂടെ കയ്പേറിയ അനുഭവമാണ് വയനാട്ടിലെ വോട്ടർമാർക്ക് ഉണ്ടായത്. സഹോദരനായ…

Read More

വാദത്തിനും താൽപര്യമില്ലേ?; നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ ഇഡിക്ക് സുപ്രീംകോടതിയുടെ വിമർശനം

സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേ ഇഡിക്ക് സുപ്രീംകോടതിയുടെ വിമർശനം. ഹർജിയിൽ വാദത്തിന് താൽപര്യമില്ലേയെന്ന് ഇഡിയോട് കോടതി ചോദിച്ചു. വാദം മാറ്റണമെന്ന് ഇഡി ഇന്നും ആവശ്യപ്പെട്ടതോടെ കേസിൽ താൽപര്യമില്ലെന്ന് മനസിലായെന്നും ഇഡി യോട് കോടതി സൂചിപ്പിച്ചു. നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിൽ നിന്ന് മാറ്റണമെന്ന ഹർജിക്കിടെയാണ് ഇഡി സുപ്രീംകോടതി വിമർശിച്ചത്. കഴിഞ്ഞ തവണയും ഹർജി ഇഡി ആവശ്യപ്രകാരം മാറ്റിയിരുന്നു. കേരളത്തിൽ നിന്ന് വിചാരണ കർണാടകത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേന്ദ്ര അന്വേഷണ…

Read More

‘ട്രാക്ടർ വന്നപ്പോൾ പോത്ത് മതിയെന്ന് വാദം ഉയർന്ന നാടാണ’്; സിപിഎമ്മിന്റെ മുൻനിലപാടിനെ പരോക്ഷമായി പരിഹസിച്ച് പി കെ ശശി

സിപിഎമ്മിന്റെ ചില പഴയ നിലപാടിനെ പരോക്ഷമായി പരിഹസിച്ച് സിപിഎം നേതാവ് പി.കെ. ശശി. ട്രാക്ടർ വന്നപ്പോൾ പോത്തിനെ ഉപയോഗിച്ച് തന്നെ പണിയെടുക്കണമെന്ന വാദം ഉയർന്ന നാടാണ് നമ്മുടേതെന്നും ഇന്ന് ആരെങ്കിലും പോത്തിലേക്ക് തിരിച്ചു പോകണമെന്നും കംപ്യട്ടർ വേണ്ടെന്നും പറഞ്ഞാൽ അവരെ ജനം ചങ്ങലക്കിട്ട് ആശുപത്രിയിലാക്കുമെന്നും കെടിഡിസി ചെയർമാനായ ശശി പറഞ്ഞു. കുമരംപുത്തൂർ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി സംഘടിപ്പിച്ച വിജയോത്സവം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സിപിഎമ്മിന്റെ പഴയ നിലപാടിനെ പരോക്ഷമായി പരിഹസിച്ചത്.

Read More

‘ചിറ്റാ’ അസ്വസ്ഥതയുണ്ടാക്കിയെന്ന് പരാതി, ‘മൃഗ’ത്തിന് കയ്യടിയും; സിദ്ധാർത്ഥ്

ചിറ്റാ എന്ന തന്റെ സിനിമ കണ്ടാൽ അസ്വസ്ഥതയുളവാകുമെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ സിദ്ധാർത്ഥ്. രൺബീർ കപുറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനംചെയ്ത അനിമൽ എന്ന ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ധാർത്ഥിന്റെ മറുപടി. എന്നാൽ ഈ സിനിമയുടെ പേര് അനിമൽ എന്ന് നേരിട്ടുപറയാതെ മൃഗം എന്ന വാക്കാണ് സിദ്ധാർത്ഥ് പ്രയോഗിച്ചത്. ജെ.എഫ്.ഡബ്ലിയൂ പരിപാടിയിലായിരുന്നു താരത്തിന്റെ പരാമർശങ്ങൾ. ചിറ്റാ എന്ന ചിത്രംകണ്ട ഒരു സ്ത്രീകളും തന്നെയോ സംവിധായകൻ അരുൺ കുമാറിനെയോ സമീപിക്കുകയോ ആ സിനിമ അസ്വസ്ഥതയുണ്ടാക്കിയെന്ന് പറയുകയോ ചെയ്തിട്ടില്ലെന്ന് സിദ്ധാർത്ഥ്…

Read More

‘ലീഗിന്റെ വോട്ട് വേണം, പക്ഷേ പതാക വേണ്ട എന്നാണ് കോൺഗ്രസ് നിലപാട്’; മുഖ്യമന്ത്രി

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ റാലിയിൽ മുസ്ലിം ലീഗിൻറെ പതാക ഒഴിവാക്കിയ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് സ്വന്തം പതാക പോലും ഉയർത്തിപ്പിടിക്കാൻ കഴിയാത്ത പാർട്ടിയാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പതാക ഒഴിവാക്കിയത് കോൺഗ്രസ് ഭീരുത്വമാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ലീഗിനെ വേണം, പക്ഷേ പതാക വേണ്ട എന്നാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപിയെ ഭയന്ന് കോൺഗ്രസ് പതാക ഒളിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ത്രിവർണ്ണ പതാക ഉപേക്ഷിക്കണമെന്ന സംഘ പരിവാർ ആവശ്യത്തിന് കോൺഗ്രസ് വഴങ്ങുകയാണോ…

Read More

മസ്‌കിന് കീഴില്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനം മോശം: ജാക്ക് ഡോര്‍സി

ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തെ വിമര്‍ശിച്ച് ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി. മസ്‌കിന് കീഴില്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനം മോശമാണ്. 100 കോടി ഡോളര്‍ ബ്രേക്ക് അപ്പ് ഫീ നല്‍കി ട്വിറ്റര്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് മസ്‌ക് പിന്‍മാറുന്നത് തന്നെയായിരുന്നു നല്ലതെന്നും ഡോര്‍സി പറഞ്ഞു. ‘സമയം നല്ലതല്ലെന്ന് മനസിലാക്കിയ മസ്‌ക് അതിനനുസരിച്ച് പ്രവര്‍ത്തിച്ചില്ല. എല്ലാം വൃഥാവിലായി’. തന്റെ പുതിയ സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനായ ബ്ലൂ സ്‌കൈയില്‍ ഒരു ഉപഭോക്താവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജാക്ക് ഡോര്‍സി. അതേസമയം, ഒരു…

Read More