ഏകസിവില്‍ കോഡില്‍ സിപിഎം നയം കുറുക്കന്‍ കോഴിയുടെ സുഖമന്വേഷിക്കുംപോലെ- കോണ്‍ഗ്രസ്

കുറുക്കന്‍ കോഴിയുടെ സുഖമന്വേഷിക്കാന്‍ പോകുന്നതുപോലെയാണ് സിപിഎം ന്യൂനപക്ഷ സംരക്ഷണത്തിനിറങ്ങി തിരിക്കുന്നതെന്ന് കെ.പി.സി.സി.അധ്യക്ഷന്‍ സുധാകരന്‍ എം.പി. കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സുധാകരന്റെ പരിഹാസം. ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും 1985ലെ ഷബാനു കേസില്‍ ഏക വ്യക്തിനിയമത്തിന് വേണ്ടി ശക്തിയുക്തം വാദിച്ച് ഹിന്ദു വര്‍ഗീയത ഇളക്കിവിടുകയാണ് ഇ.എം.എസ് ചെയ്തതെന്നും സുധാകരന്‍ പറഞ്ഞു. അന്ന് ഇ.എം.എസ് പറഞ്ഞതിനെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറായിട്ടില്ലെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി. ഏക വ്യക്തിനിയമത്തിന്റെ കാര്യത്തില്‍…

Read More

മുഖ്യമന്ത്രി ധൂർത്തടിക്കുന്നത് ജനങ്ങളുടെ പണം: വിമർശിച്ച് ഗവർണർ

മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രീയ തീര്‍ഥയാത്രയാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സിഗരറ്റ് ഉൽപാദന രാജ്യവുമായാണ് ആരോഗ്യ സഹകരണത്തിന് ശ്രമിക്കുന്നത്. ജനങ്ങളുടെ പണമാണ് ഇതുവഴി ധൂര്‍ത്തടിക്കുന്നതെന്നും ഗവർണർ വ്യക്തമാക്കി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ രീതിയിലാണെന്നും ഗവര്‍ണർ വിമർശിച്ചു. കുട്ടികളുടെ ഭാവി വച്ചാണ് കളിക്കുന്നതെന്നും ഗവർണർ പറഞ്ഞു. മിക്ക സര്‍വകലാശാലകൾക്കും സ്ഥിര വൈസ്ചാൻസലർമാരില്ലെന്നും അദ്ദേഹം പറഞ്ഞു. 

Read More