
മേപ്പടിയാനിൽ ഒരു തേങ്ങയുമില്ലെന്നു തോന്നി: നിഖില വിമൽ
യുവനായികമാരിൽ ഏറ്റവും ശ്രദ്ധേയമായ താരമാണ് നിഖില വിമൽ. തൊട്ടതെല്ലാം പൊന്നാക്കിയ താരം എന്നാണ് നിഖിലയെക്കുറിച്ച് ചലച്ചിത്രലോകം പറയുന്നത്. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ സിനിമയിൽനിന്ന് താൻ മാറാനുണ്ടായ സാഹചര്യങ്ങൾ വെട്ടിത്തുറന്നു പറയുകാണ് നിഖില. “മേപ്പടിയാനിൽ അഭിനയിക്കാന്‍ ഒന്നുമില്ലായിരുന്നു. സത്യമായിട്ടും അതിൽ ഒന്നുമുള്ളതായി എനിക്കു തോന്നിയില്ല. ആദ്യമായി എന്നോട് കഥ പറയാന്‍ വന്നപ്പോള്‍ ജീപ്പില്‍ വരുന്നെന്നും ജീപ്പില്‍ പോകുന്നെന്നും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ക്രിപ്റ്റ് ചോദിച്ചപ്പോൾ സ്ക്രിപ്റ്റ് കുത്തിവരച്ചിരിക്കുകയാണെന്നും തരാന്‍ കഴിയില്ലെന്നും പറഞ്ഞു. അപ്പോള്‍ എനിക്ക് മനസിലായി അതിനകത്ത് ഒരു…