ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ലേണേഴ്സ് പരീക്ഷയിൽ സമ​ഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി ​ഗണേഷ് കുമാർ

ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ലേണേഴ്സ് പരീക്ഷയിൽ സമ​ഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി ​ഗണേഷ് കുമാർ പറഞ്ഞു. പരീക്ഷാ രീതിയിലും മാറ്റമുണ്ടാകും. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാൽ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. എന്നാൽ ഇനി ചോദ്യങ്ങളുടെ എണ്ണം 20ൽ നിന്ന് 30ആക്കി ഉയർത്തും. കൂടാതെ 30 ചോദ്യങ്ങളിൽ 25 എണ്ണത്തിനും ശരിയുത്തരമെഴുതിയാൽ മാത്രമേ ലേണേഴ്സ് പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി. ഇതിനു പുറമെ ഒരുദിവസം ഒരു ഓഫീസിൽ നിന്ന് 20ലധികം ലൈസന്‍സ് അനുവദിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം…

Read More

ഓവർടൈം ജോലിക്ക് മാനദണ്ഡം പ്രഖ്യാപിച്ച് യു.എ.ഇ

ഓവർടൈം ജോലിക്കുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യു.എ.ഇ തൊഴിൽ മന്ത്രാലയം. ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ ജീവനക്കാർക്ക് അധികസമയം ജോലി നൽകാൻ പാടില്ലെന്ന് മന്ത്രാലയം നിർദേശിക്കുന്നു. എന്നാൽ, ചില ഇളവുകളും ഇക്കാര്യത്തിൽ മന്ത്രാലയം നൽകുന്നുണ്ട്. ഓവർ ടൈം ജോലി ചെയ്യണമെന്ന് ജീവനാക്കാരോട് ആവശ്യപ്പെടാൻ തൊഴിൽ ദാതാവിന് അവകാശമുണ്ട്. എന്നാൽ, ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ അധിക സമയ ജോലി ചെയ്യിക്കാൻ പാടില്ലെന്ന് യു.എ.ഇ തൊഴിൽ മന്ത്രാലയം ഇതുസംബന്ധിച്ച മാനദണ്ഡങ്ങളിൽ വ്യക്തമാക്കുന്നു. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ രണ്ട് മണിക്കൂറിൽ…

Read More