നിർണായകമായി 97ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയുടെ ഗോൾ; അൽ ശബാബിനെയും വീഴ്ത്തി അൽ നസ്ർ

സൗദി പ്രൊ ലീഗിൽ കുതിച്ച് അൽ നസ്ർ. സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ വിജയഗോളിലൂടെ അൽ ശബാബിനെ 2-1 ന് കീഴടക്കിയിരുന്നു. അൽ ശബാബ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന മത്സരം അവസാനം നിമിഷം വരെ പ്രവചാനതീതമായിരുന്നു. മത്സരത്തിന്റെ 69ാം മിനിറ്റിലാണ് അൽ നസ്ർ ആദ്യ ലീഡെടുക്കുന്നത്. അബ്ദുറഹിമാൻ ഗരീബ് എടുത്ത കോർണർ കിക്ക് ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ അയ്മറിക്ക് ലപോർട്ടെ ഗംഭീരമായ ഇടങ്കാലൻ വോളിയിലൂടെ വലയിലെത്തിച്ചു. വിജയം ഉറപ്പിച്ച് മുന്നേറവേ നിശ്ചിത സമയത്തിന്റെ അവസാന നിമിഷം അൽശബാബ് സമനില…

Read More

ഏറ്റവും കൂടുതല്‍ ഹാട്രിക് നേടുന്ന താരം, റൊണാള്‍ഡോയ്ക്കൊപ്പം റെക്കോര്‍ഡ് പങ്കിട്ട് മെസിയും

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബൊളിവിയയ്ക്ക് എതിരെ ഹാട്രിക് നേടിയതോടെ ഏറ്റവും കൂടുതല്‍ ഹാട്രിക് നേടുന്ന താരമെന്ന റെക്കോര്‍ഡ് ലിയോണല്‍ മെസിയും നേടിയിരിക്കുകയാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഈ റെക്കോർഡ് നേടിയ മറ്റൊരു താരം. ബൊളിവിയക്ക് എതിരായ മത്സരത്തിന്റെ 19, 84, 86 മിനിറ്റുകളിലായിരുന്നു മെസിയുടെ വിജയ ഗോളുകള്‍ പിറന്നത്. എതിരില്ലാത്ത ആറ് ഗോളിനാണ് ബൊളിവിയയെ പരാജയപ്പെടുത്തിയത്. ജൂലിയന്‍ അല്‍വാരസും മാര്‍ട്ടിനെസ്, തിയാഗോ അല്‍മേഡ എന്നിവരാണ് അര്‍ജന്റീനക്കായി മറ്റുഗോളുകള്‍ നേടിയത്. രാജ്യന്തര ഫുട്‌ബോളില്‍ മെസിക്കും റൊണാള്‍ഡോയ്ക്കും പത്ത് വീതം ഹാട്രിക്കുകള്‍…

Read More

‘കളിക്കളത്തിലെ എന്റെ ഏറ്റവും മികച്ച നിമിഷങ്ങളെ കോർത്തിണക്കി’; ഫ്ലൈറ്റ് ഓഫ് സിആർ7, ഹാർട്ട് ഓഫ് സിആർ 7 മോഡലുകളിറക്കി ജേക്കബ് ആൻഡ് കമ്പനി

മാസങ്ങൾക്ക് മുമ്പ് അനന്ദ് അംബാനിയുടെ കോടികൾ വിലമതിക്കുന്ന വാച്ച് വലിയ ചർച്ചയായിരുന്നു. റിച്ചാർഡ് മില്ലിന്റെ 55 കോടി വിലമതിക്കുന്ന വാച്ചാണ് അനന്ദ് അംബാനി വിവാഹത്തിന് ധരിച്ചത്. ഇപ്പോൾ മറ്റൊരു ‘വാച്ച് പ്രേമി’യുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായിരിക്കുന്നത്. ജേക്കബ് ആൻഡ് കമ്പനിയുടെ എക്സ്ക്ലൂസീവ് ലക്ഷ്വറി വിഭാഗത്തിപ്പെട്ട രണ്ട് വാച്ച് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഫ്ലൈറ്റ് ഓഫ് സിആർ7, ഹാർട്ട് ഓഫ് സിആർ 7 എന്നീ രണ്ട് മോഡലുകളാണിത്. നേരത്തെ ജേക്കബ് ആൻഡ് കമ്പനിയുടെ കീഴിലുള്ള ജേക്കബ് അറബോയുടെ…

Read More

ചരിത്രനേട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ; സോഷ്യൽ മീഡിയയിൽ 100 കോടി ഫോളോവേഴ്‌സ്

സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള വ്യക്തിയായി സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. 100 കോടി ഫോളോവേഴ്‌സെന്ന അപൂർവ്വ നേട്ടമാണ് പോർച്ചുഗീസ് താരത്തിന് സ്വന്തമായത്. ആറ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് താരം ഇത്രയധികം ആരാധകരെ സൃഷ്ടിച്ചത്. ഫേസ്ബുക്കിൽ 17 കോടി, എക്‌സിൽ 11.3 കോടി, ഇൻസ്റ്റഗ്രാമിൽ 63.8 കോടി, അടുത്തിടെ ആരംഭിച്ച യൂട്യൂബ് ചാനലിൽ 6.06 കോടി സബ്‌സ്‌ക്രൈബേഴ്‌സ് എന്നിങ്ങനെയാണ് ക്രിസ്റ്റിയാനോയെ പിന്തുടരുന്നത്. അടുത്തിടെയാണ് താരം കരിയറില്‍ 900 ഗോളുകളെന്ന നേട്ടം കൈവരിച്ചത്. യുവേഫ നേഷന്‍സ് ലീഗ്…

Read More

ഭാവിയിൽ ബാലൻദ്യോറിൽ ആരൊക്കെ മുത്തമിടും? നാല് പേരുടെ പേര് പ്രവചിച്ച് സൂപ്പർ താരം റൊണാൾഡോ

ഭാവിയിൽ ആരൊക്കെ ബാലൻദ്യോറിൽ മുത്തമിടുമെന്ന് പ്രവചിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്‍റെ യൂട്യൂബ് ചാനലിൽ മുൻ മാഞ്ചസ്റ്റർ താരം റിയോ ഫെർഡിനാന്‍റുമായി നടത്തിയ സംഭാഷണത്തിനിടെയാണ് റോണോ ബാലൻദ്യോന്‍ നേടാന്‍ സാധ്യതയുള്ള നാല് താരങ്ങളുടെ പേര് പറഞ്ഞത്. എംബാപ്പെ സമീപകാലത്ത് മികച്ച രീതിയിൽ കളിക്കുന്നുണ്ട്. നിലവിൽ എംബാപ്പെ ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബിലാണ്. റയലിന് മികച്ചൊരു കോച്ചും പ്രസിഡന്റുമുണ്ട്. ഇത് കൊണ്ടൊക്കെ എംബാപ്പേക്ക് കാര്യങ്ങൾ എളുപ്പമാവും. ഒപ്പം ജൂഡ് ബെല്ലിങ്ഹാം, എർലിങ് ഹാളണ്ട്, ലമീൻ യമാൽ…

Read More

ചരിത്രം, കരിയറിൽ വലയിലാക്കിയത് 900 ഗോളുകൾ; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് റെക്കോർഡ്

ചരിത്രമെഴുതി ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കരിയറില്‍ 900 ഗോളുകൾ‌ എന്ന മാന്ത്രികസംഖ്യയിലെത്തിയിരിക്കുകയാണ് പോർച്ചുഗീസ് താരം. യുവേഫ നേഷന്‍സ് ലീഗില്‍ ഇന്നലെ രാത്രി ക്രൊയേഷ്യക്കെതിരായ മത്സരത്തിലാണ് താരം നാഴികക്കല്ല് പിന്നിട്ടത്. കളിയുടെ 34-ാം മിനിറ്റിലായിരുന്നു ഗോള്‍. ഇതോടെ 900 ഗോള്‍ നേടുന്ന ആദ്യതാരമായി ക്രിസ്റ്റ്യാനോ. ക്ലബ്ബ് കരിയറില്‍ 1025 കളിയില്‍ 769 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ രാജ്യത്തിനായി 211 കളിയില്‍ 131 ഗോളുമായാണ് 900 ത്തിലെത്തിയത്. 450 ഗോളുകൾ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലും 145 എണ്ണം…

Read More

യൂട്യൂബിൽ കസറി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഒരു മണിക്കൂർകൊണ്ട് ഗോൾഡൻ പ്ലേ ബട്ടനും, പത്തു മണിക്കൂർകൊണ്ട് ഡയമണ്ട് പ്ലേ ബട്ടണും

യൂട്യൂബിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിടിലൻ ഫിനിഷ്. ഒരൊറ്റൊരാൾ യൂട്യൂബിൽ ചുവടു വച്ചതോടെ സംഭവ ബഹുലമായ മണിക്കൂറുകളിലൂടെയാണ് യൂട്യൂബ് കടന്നുപോയത്. ഇന്നലെ വൈകിട്ട് ചാനൽ തുടങ്ങുന്നുവെന്ന് റൊണാൾഡോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെ കോടാനകോടി മനുഷ്യരാണ് യൂട്യൂബിലേക്ക് ഇരച്ചെത്തിയത്. യൂട്യൂബിലെ ഇന്നോളമുള്ള സകല റെക്കോഡുകളും തകർത്തുകൊണ്ടായിരുന്നു റൊണാൾഡോയുടെ രം​ഗപ്രവേശനം. ചാനൽ തുടങ്ങി ഒന്നര മണിക്കൂർ കൊണ്ട് 10 ലക്ഷം സബ്സ്ക്രേബേഴ്സിലെത്തിയ താരം ഒരുകോടിയിലെത്തിയത് 10 മണിക്കൂറുകൾ കൊണ്ടാണ്. യൂട്യൂബിൽ 132 ദിവസം കൊണ്ട് 10 മില്യൺ പിന്നിട്ട മിസ്റ്റർ ബീസ്റ്റിന്റെ…

Read More

തുടർച്ചയായി 23 സീസണുകളിലും ഗോൾ ; ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ

മൈതാനത്ത് പ്രായം തളർത്താത്ത പോരാളിയാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ യൂറോ കപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം ഏറെ വിമർശന ശരങ്ങൾ ഏറ്റുവാങ്ങിയ റോണോ ക്ലബ്ബ് സീസൺ ഗോളോടെ തുടങ്ങിയിരിക്കുകയാണിപ്പോള്‍. സൗദി സൂപ്പർ കപ്പ് സെമി ഫൈനലിൽ അൽ താവൂനെതിരെ വലകുലുക്കിയ റോണോ ഫുട്‌ബോൾ ലോകത്ത് പുതിയൊരു ചരിത്രം സൃഷ്ടിച്ചു. തുടർച്ചയായി 23 സീസണുകളിൽ വലകുലുക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് റോണോയെ തേടിയെത്തിയത്. 2002 ൽ സ്‌പോർട്ടിങ് ലിസ്ബണില്‍ പ്രൊഫഷണൽ കരിയറാരംഭിച്ച ശേഷം നാളിത് വരെ…

Read More

വിരമിക്കൽ ഉടനില്ല ; നിലപാട് വ്യക്തമാക്കി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യൂറോ കപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോയുടെ പ്രഖ്യാപനം. ഇത് തന്റെ അവസാന യൂറോ കപ്പ് ആയിരിക്കുമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു. 2026 ലെ ലോകകപ്പില്‍ ക്രിസ്റ്റിയാനോ കളിക്കുമോ എന്നാണ് ആകാംക്ഷ. ലോകകപ്പില്‍ കളിക്കണോ എന്ന് റൊണാള്‍ഡോയ്ക്ക് തിരൂമാനിക്കാമെന്ന് പോര്‍ച്ചുഗല്‍ ടീം മാനേജ്‌മെന്റ് നേരത്തെ വ്യക്തമാക്കിയത്. നിലവില്‍ ക്രിസ്റ്റിയാനോനോയ്ക്ക് 39 വയസുണ്ട്. സൗദി ലീഗില്‍ അല്‍ നസറിനായി താരം മികച്ച ഫോമില്‍ കളിക്കുന്നുണ്ട്….

Read More

​ഗോളടിയിൽ റൊണാള്‍ഡോയ്ക്ക് വീണ്ടും റെക്കോഡ്; ഇത്തവണ സൗദി പ്രോ ലീഗിൽ

സൗദി പ്രോ ലീഗിൽ അല്‍ നസ്ര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് റെക്കോഡ്. കഴിഞ്ഞ ദിവസം അല്‍ ഇത്തിഹാദിനെതിരായ പോരാട്ടത്തിലെ ഇരട്ട ​ഗോളുകളാണ് താരത്തിന് റെക്കോഡ് നേടിക്കൊടുത്തത്. സീസണിലെ 31 മത്സരങ്ങളിൽ നിന്ന് താരം സമ്പാദിച്ചത് 35 ​ഗോളുകളാണ്. ഇതോടെ 2019 സീസണില്‍ അല്‍ നസ്ര്‍ കളിക്കാരനായിരുന്ന അബ്ദുറസാഖ് ഹംദല്ല നേടിയ 34 ഗോളുകളുടെ റെക്കോഡാണ് റൊണാള്‍ഡോ മറികടന്നത്. രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് ഇത്തിഹാദിനെ അല്‍ നസർ തകർത്തത്. ആദ്യ പകുതിയുടെ അധിക സമയത്തും 69-ാം മിനിറ്റിലുമായിരുന്നു റൊണാള്‍ഡോ…

Read More