
‘ലക്കും ലഗാനും ഇല്ലാതെ കടമെടുക്കുന്ന സർക്കാർ ഇത് പോലെ വേറെ ഇല്ല’; വിമർശനവുമായി രമേശ് ചെന്നിത്തല
ലക്കും ലഗാനും ഇല്ലാതെ കടമെടുക്കുന്ന സർക്കാർ ഇത് പോലെ വേറെ ഇല്ലന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാർ സാധാരണക്കാരന്റെ തലയിൽ അധികഭാരം വച്ച് കെട്ടുന്നെന്നും പാവപ്പെട്ടവനെ പിഴിഞ്ഞെടുക്കുന്ന പണം അഴിമതിക്കും ധൂർത്തിനും വിനിയോഗിക്കുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ കൊണ്ടുവന്ന അവിശ്വാസപ്രമേയചർച്ചയിലാണ് ചെന്നിത്തലയുടെ പരാമർശം. നൂറ് വയസ്സുള്ള മുഖ്യമന്ത്രി വിഎസ് നടന്ന് കയറിയ ക്ലിഫ് ഹൗസിൽ പിണറായി ലക്ഷങ്ങൾ മുടക്കി ലിഫ്റ്റ് വച്ചു….