
പി.സി.സി അധ്യക്ഷൻ അരവിന്ദർ സിങ് ലവ്‌ലിയുടെ രാജി; ഡൽഹി കോൺഗ്രസിൽ പ്രതിസന്ധി
ഡൽഹി പി.സി.സി അധ്യക്ഷൻ അരവിന്ദർ സിങ് ലവ്‌ലിയുടെ രാജിക്ക് പിന്നാലെ ഡൽഹി കോൺഗ്രസിൽ പ്രതിസന്ധി. അരവിന്ദറിന് പിന്തുണ അറിയിച്ച് കൂടുതൽ നേതാക്കൾ രംഗത്തെത്തി. ഡൽഹിയിൽ ഇൻഡ്യ സഖ്യം രൂപീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് അരവിന്ദറെന്ന് എ.എ.പി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപക് ബാബറിയയുമായുള്ള തർക്കമാണ് അരവിന്ദർ സിങ് ലവ്‌ലിയുടെ രാജിയിലേക്ക് നയിച്ചത്. രാജി കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും പ്രശ്ന പരിഹാരം കോൺഗ്രസ് കണ്ടെത്തുമെന്ന നിൽപാടിലാണ് ആം ആദ്മി…