കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ; സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്;  പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ചുള്ള എസ്എഫ്ഐയുടെ സമരത്തെ പരിഹസിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്.കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ; സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്;  പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ എന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. അവർ എന്താണ് മനസ്സിലാക്കിയത് എന്നറിയില്ലെന്നും തെറ്റിദ്ധാരണയാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ കെഎസ്‌യു പ്രതിഷേധം; ആർ.ഡി.ഡി. ഓഫീസിലേക്ക് മാർച്ച് നടത്തി

സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിച്ച് കെ.എസ്.യു. കോഴിക്കോട് ആർ.ഡി.ഡി. ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ഉദ്യോഗസ്ഥരെ ഉള്ളിൽ പ്രവേശിപ്പിക്കാതെ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്‌കൂളുകളിൽ തിങ്കളാഴ്ച പ്ലസ് വൺ ക്ലാസുകൾ തുടങ്ങുമ്പോൾ 3,22,147 കുട്ടികൾക്കാണ് പ്രവേശനം കിട്ടിയത്. മികച്ച മാർക്കുണ്ടായിട്ടും സീറ്റ് ലഭിക്കാത്ത നിരവധി വിദ്യാർഥികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.യു. പ്രതിഷേധവുമായി രംഗത്തെത്തിയത്. എം.എസ്.എഫും പ്രതിഷേധിച്ചിരുന്നു. പ്ലസ് വൺ സീറ്റ്…

Read More

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തെരെഞ്ഞെടുപ്പിൽ തിരിച്ചടിച്ചെന്ന് എൻസിപി

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തെരെഞ്ഞെടുപ്പിൽ തിരിച്ചടിച്ചെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനത്ത് സാമ്പത്തിക ഉപരോധം ഏർപെടുത്തിയെന്ന് വിമര്‍ശിച്ച അദ്ദേഹം പ്രതിപക്ഷത്തിൻ്റെ റോൾ മാധ്യമങ്ങൾ എടുത്തുവെന്നും മാധ്യമങ്ങൾക്ക് ഇടതുപക്ഷവിരുദ്ധ നിലപാടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിൻ്റെ കാരണം എന്താണെന്ന് സർക്കാർ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നതിൽ സർക്കാരിന് പോരായ്മയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ എൻസിപിക്ക് അവകാശമുണ്ട്. കഴിഞ്ഞ 40 വർഷമായി എൻസിപി…

Read More

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റില്‍ വീണ്ടും പ്രതിസന്ധി

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റില്‍ വീണ്ടും പ്രതിസന്ധി. തിരുവനന്തപുരം മുട്ടത്തറയില്‍ പ്രതിഷേധം കാരണം ടെസ്റ്റ് തടസ്സപ്പെട്ടു. ടെസ്റ്റിന് അപേക്ഷകര്‍ എത്തുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമാണെന്ന പുതിയ നിബന്ധനയാണ് പ്രതിഷേധം ഉയര്‍ത്തിയത്. നിശ്ചിത യോഗ്യതയുള്ള ഇന്‍സ്ട്രക്ടര്‍മാര്‍ക്കാണ് ഡ്രൈവിംഗ് സ്‌കൂളിന് ലൈസന്‍സ് നല്‍കുന്നത്. പലയിടത്തും ലൈസന്‍സ് ഒരാള്‍ക്കും ഡ്രൈവിംഗ് പഠിപ്പിക്കുന്നത് മറ്റൊരാളാണെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. അതുകൊണ്ട് ഇന്‍സ്ട്രക്ടര്‍മാരുടെ സാന്നിധ്യം നിര്‍ബന്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. മുട്ടത്തറയില്‍ ടെസ്റ്റിനെത്തിയപ്പോള്‍ ഇന്‍സ്ട്രക്ടര്‍ മാരുള്ളവര്‍ മാത്രം ടെസ്റ്റില്‍ പങ്കെടുത്താന്‍ മതിയെന്ന് മോട്ടോര്‍…

Read More

സംസ്ഥാനത്തെ നഴ്സിംഗ് പ്രവേശന പ്രതിസന്ധി പരിഹരിച്ചു ; ഈ വർഷവും പ്രവേശനം ഏകജാലകം വഴി

സംസ്ഥാനത്തെ നഴ്സിംഗ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിച്ചു. ഈ വര്‍ഷവും ഏകജാലക സംവിധാനം വഴി പ്രവേശനം നടത്താൻ ധാരണയായി. സര്‍ക്കാരും മാനേജ്മെന്‍റുകളം തമ്മിലാണ് ധാരണയിലെത്തിയത്. കഴിഞ്ഞ വർഷം നഴ്സിംഗ് കൗൺസിൽ അനുമതി കിട്ടിയ കോളേജുകൾക്ക് ഇത്തവണയും അനുമതി നൽകുമെന്നും ചര്‍ച്ചയില്‍ ധാരണയായി. കോളേജുകളില്‍ പരിശോധന ഇല്ലാതെ തന്നെ അനുമതി നല്‍കാൻ തീരുമാനിക്കുകയായിരുന്നു. അപേക്ഷ ഫോമിന് ജിഎസ്ടി ഒഴിവാക്കണമെന്ന മാനേജ്മെന്‍റ് ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു.

Read More

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുണ്ട്; മൂന്നാം അലോട്‌മെന്റ് കഴിയുമ്പോൾ പരിഹരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് വിഷയത്തിൽ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എന്നാൽ ആദ്യ അലോട്‌മെൻ്റ് തുടങ്ങുന്നതിന് മുൻപ് നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ ലക്ഷ്യം മുൻനിര്‍ത്തിയുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നാം അലോട്‌മെന്റ് കഴിയുമ്പോൾ രാഷ്ട്രീയക്കളി അവസാനിക്കുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സ്കൂളുകളിൽ ശുചീകരണ ദിനം സംസ്ഥാനതലത്തിൽ ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരം കരമന സര്‍ക്കാര്‍ സ്കൂളിലായിരുന്നു ശുചീകരണ ദിനം സംസ്ഥാനതല ഉദ്ഘാടനം നടന്നത്. തിരുവനന്തപുരം കോര്‍പറേഷൻ മേയര്‍…

Read More

നഴ്‌സിംഗ് പ്രവേശന പ്രതിസന്ധി: ചര്‍ച്ചയിൽ സമവായം

നഴ്സിംഗ് പ്രവേശന പ്രതിസന്ധി ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വിളിച്ച യോഗത്തിൽ സമവായം. മാനേജ്മെന്റ് സീറ്റിനായുള്ള അപേക്ഷ ഫോമിന് ജിഎസ്‍ടി ഏർപ്പെടുത്തിയതും നഴ്സിംഗ് കൗൺസിൽ അംഗീകാരം വൈകുന്നതും ഈ വർഷത്തെ നഴ്സിംഗ് പ്രവേശനത്തെ ബാധിച്ച പശ്ചാത്തലത്തിലായിരുന്നു മന്ത്രി യോഗം വിളിച്ചത്. ജിഎസ്‌ടി വിഷയത്തിലടക്കം ആരോഗ്യ മന്ത്രി അനുകൂല നിലപാട് സ്വീകരിച്ചെന്ന് മാനേജ്‌മെന്റുകൾ അറിയിച്ചു. ഇതോടെ സര്‍ക്കാരിനുള്ള സീറ്റുകൾ പിൻവലിക്കില്ലെന്നടക്കം ഉറപ്പും നഴ്സിംഗ് കോളേജ് മാനേജ്മെൻ്റ് അസോസിയേഷൻ സ‍ര്‍ക്കാരിന് നൽകി.  നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികളെയും ഒറ്റയ്ക്ക് നിൽക്കുന്ന…

Read More

പ്ലസ് വൺ സീറ്റുകളുടെ പ്രതിസന്ധി പരിഹരിക്കണം ; ആവശ്യവുമായി പ്രവാസി വെൽഫെയർ മലപ്പുറം

കാ​ല​ങ്ങ​ളാ​യി പ്ല​സ് വ​ൺ സീ​റ്റു​ക​ളു​ടെ കു​റ​വ് അ​നു​ഭ​വി​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ല​യി​ൽ പു​തി​യ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ച് കൂ​ടു​ത​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ മാ​ത്രം പ്ര​ശ്നം ഉ​യ​ർ​ന്നു വ​രി​ക​യും അ​ധി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് പ​ക​രം താ​ത്കാ​ലി​ക​മാ​യി സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ച്ച് കു​ട്ടി​ക​ളെ ക്ലാ​സ് റൂ​മു​ക​ളി​ൽ കു​ത്തി​നി​റ​ക്കു​ന്ന അ​വ​സ്ഥ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​കേ​ണ്ട​തു​ണ്ടെ​ന്നും ക​മ്മി​റ്റി സൂ​ചി​പ്പി​ച്ചു. വി​വി​ധ സ​ർ​ക്കാ​റു​ക​ൾ കാ​ല​ങ്ങ​ളാ​യി മ​ല​ബാ​റി​നോ​ട് തു​ട​രു​ന്ന വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ അ​വ​ഗ​ണ​ന നി​ർ​ത്ത​ണ​മെ​ന്നും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ…

Read More

ഇറ്റലിയിൽ ജനസംഖ്യാപ്രതിസന്ധി പരിഹരിക്കാൻ നടപടികളുണ്ടാകണം: ഫ്രാൻസിസ് മാർപാപ്പ

ഇറ്റലിയിലെയും യൂറോപ്പിലെയും ജനസംഖ്യാപ്രതിസന്ധി പരിഹരിക്കാൻ നടപടികളുണ്ടാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ഇറ്റലിക്കാരോട് കൂടുതൽ കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ അദ്ദേഹം ആഹ്വാനംചെയ്തു. ജനനങ്ങളുടെ എണ്ണമാണ് മനുഷ്യരുടെ പ്രതീക്ഷയുടെ സൂചകം. കുട്ടികളും ചെറുപ്പക്കാരുമില്ലാത്ത രാജ്യത്തിന് ഭാവിയെക്കുറിച്ചുള്ള മോഹം നഷ്ടമാകുന്നുവെന്ന് കുടുംബജീവിതം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ കൂട്ടായ്മയിൽ പാപ്പ പറഞ്ഞു. കുഞ്ഞുങ്ങൾ ജനിക്കാത്തതല്ല പ്രശ്നങ്ങളുടെ മൂലകാരണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാർഥത, ഉപഭോഗസംസ്കാരം, വ്യക്തിമാഹാത്മ്യവാദം എന്നിവ ആളുകളെ തൃപ്തരും ഏകാകികളും അസന്തുഷ്ടരുമാക്കിയതാണ് പ്രശ്നമെന്ന് പാപ്പ ചൂണ്ടിക്കാട്ടി. കുട്ടികളില്ലാത്ത, പട്ടികളെയും പൂച്ചകളെയും പോലുള്ള വസ്തുക്കളെ നിറച്ച വീടുകൾ…

Read More

സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; വിദ്യാഭ്യാസ മന്ത്രിക്കെതിരെ എസ്‌കെഎസ്എസ്എഫ്

സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ എസ്‌കെഎസ്എസ്എഫ്. മലപ്പുറം വികാരത്തിന്റെ പേരിൽ വിഷയത്തെ വഴി തിരിച്ചുവിടാൻ നോക്കേണ്ടെന്ന് എസ്‌കെഎസ്എസ്എഫിൻറെ മുന്നറിയിപ്പ്. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരമെന്നും മുസ്ലിം ലീഗ് വ്യക്തമാക്കുന്നു. പ്ലസ് വൺ സീറ്റിന്റെ കാര്യത്തിൽ മലബാർ ജില്ലകളോട്, പ്രത്യേകിച്ച് മലപ്പുറത്തിനോട് സർക്കാർ അനീതി കാണിക്കുന്നുവെന്ന ആരോപണം ഏറെക്കലമായി ശക്തമാണ്. പത്താം ക്ലാസ് ഫലം വന്നതോടെ ഇത്തവണയും പ്രതിഷേധം കനക്കുകയാണ്. നിലവിലെ സ്ഥിതിയിൽ 27,130 കുട്ടികളാണ് മലപ്പുറത്ത് സീറ്റില്ലാതെ പുറത്തിരിക്കേണ്ടി വരിക. സർക്കാർ പ്രഖ്യാപിച്ച…

Read More