
കാണാൻ ക്യൂട്ട്; എന്നാൽ ലോകത്തിലെ ഏറ്റവും ക്രിമിനൽ മൈൻഡുള്ള സസ്തനി
കണ്ടാലെത്ര പാവം, പക്ഷെ കൊടും ഭീകരനാണിവൻ. ലോകത്തെ ഏറ്റവും കൊലപാതകപ്രവണതയുള്ള സസ്തനി ഏതെന്നു ചോദിച്ചാൽ മനുഷ്യർ തന്നെയാണെന്ന് നമ്മൾ പറയുമല്ലെ. എന്നാൽ മനുഷ്യരല്ല മീർക്യാറ്റാണ് ലോകത്തിൽ ഏറ്റവും ക്രിമിനൽ മൈൻഡുള്ള സസ്തനി. തെക്കൻ ആഫ്രിക്കയിൽ കാണപ്പെടുന്ന ഇവ കീരി കുടുംബത്തിൽപെട്ടവയാണ്. സാമൂഹികമായി ഇടപെട്ട് ജീവിക്കുന്ന ഇവയെ 50 പേർ വരെയടങ്ങിയ ഗ്രൂപ്പുകളിൽ കാണാം. ഒരു സ്പീഷീസിനകത്തു തന്നെയുള്ള ജീവികൾ തമ്മിൽ അക്രമം ഏറ്റവും കൂടുതൽ കാണപ്പെടുന്നത് മീർക്യാറ്റുകളിലാണ്. ഇങ്ങനെയുള്ള പോരിൽ 19 ശതമാനം വരെ കൊല്ലപ്പെടുന്നെന്നാണ് ശാസ്ത്രജ്ഞർ…