
‘ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് അപമാനം’; ഗവർണർ ചെയ്തത് ക്രിമിനൽ കുറ്റം, വിമർശനവുമായി ഇ.പി ജയരാജൻ
കൊല്ലം നിലമേലിൽ റോഡരികിൽ ഇരുന്ന ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് ഇടതുമുന്നണി കൺവീനര്‍ ഇപി ജയരാജൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് അപമാനമാണെന്നും ഗവര്‍ണര്‍ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം കേരളത്തിന്റെ ചരിത്രത്തിൽ ലക്കും ലഗാനും ഇല്ലാതെ ഏതെങ്കിലും ഗവർണർ ഇതുപോലെ അഴിഞ്ഞാടിയിട്ടുണ്ടോ എന്നും ചോദിച്ചു. ഗവർണർ അവിടെ തന്നെ ഇരിക്കട്ടെ എന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം കണ്ണൂരിൽ വിളിച്ച വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു കുടയും കുറച്ചു വെള്ളവും കൊടുത്ത് അവിടെ തന്നെ ഗവര്‍ണറെ ഇരുത്തണമായിരുന്നു….