
വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി ; കുവൈത്തിൽ രാജകുടുംബാംഗത്തിനും സഹായിയായ ഏഷ്യക്കാരനും ജീവപര്യന്തം തടവ് വിധിച്ച് ക്രിമിനൽ കോടതി
വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി നടത്തിയ രാജകുടുംബാംഗത്തിനും സഹായി ഏഷ്യൻ വംശജനും ക്രിമിനൽ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കൗണ്‍സിലര്‍ നായിഫ് അല്‍ – ദഹൂം അധ്യക്ഷനായ ഒന്നാം ഇന്‍സ്റ്റന്‍സ് (ക്രിമിനല്‍ ഡിവിഷന്‍) കോടതിയാണ് രാജകുടുംബാംഗത്തിനും ഏഷ്യന്‍ കൂട്ടാളിയ്ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 3 ഏഷ്യക്കാരുടെ സഹായത്തോടെയാണ് വീട്ടിൽ കഞ്ചാവ് വളർത്തിയത്. ഭരണകുടുംബാംഗത്തെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിനിടെ വിൽപനയ്ക്ക് തയാറാക്കി വെച്ചിരിക്കുന്ന ഏകദേശം 5,130 കിലോഗ്രാം കഞ്ചാവ്,…