
സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ അതിവേഗ വിധികൾ വേണം; പ്രധാനമന്ത്രി
സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമക്കേസുകളിൽ അതിവേഗത്തിൽ വിധി പുറപ്പെടുവിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ അത് അതാവശ്യമാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും കുട്ടികളുടെ സുരക്ഷയും സമൂഹത്തിൻ്റെ ഗൗരവമായ ആശങ്കകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ‘സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി കർശന നിയമങ്ങൾ രാജ്യത്തുണ്ട്. പക്ഷേ അത് കൂടുതൽ സജീവമാക്കേണ്ടതുണ്ട്. ജില്ലാ നിരീക്ഷണ സമിതികൾ കൂടുതൽ ശക്തിപ്പെടുത്തുകയും സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ വേഗത്തിൽ വിധി പുറപ്പെടുവിക്കുകയും…