ഇസ്രായേൽ ഗസ്സയിലെ ആരോഗ്യ സംവിധാനങ്ങള്‍ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം: യുഎന്‍
ഹമാസുമായുള്ള യുദ്ധത്തിനിടയില്‍ ഗസ്സയുടെ ആരോഗ്യസംവിധാനത്തെ തകർക്കാനുള്ള ഗൂഢനയം ഇസ്രായേൽ നടപ്പിലാക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷൻ ആരോപിച്ചു. ആരോഗ്യ മേഖലക്കെതിരായ ഇസ്രായേൽ ആക്രമണങ്ങളും ഫലസ്തീൻ തടവുകാരോടുള്ള പെരുമാറ്റവും യുദ്ധക്കുറ്റങ്ങളാണെന്നും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായ ഉന്മൂലനം ആണെന്നും കമ്മീഷൻ റിപ്പോർട്ട് ആരോപിക്കുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മുൻ യുഎൻ മനുഷ്യാവകാശ മേധാവി നവി പില്ലയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോർട്ട് ഒക്ടോബർ 30 ന് യുഎൻ ജനറൽ അസംബ്ലിയിൽ അവതരിപ്പിക്കും. ഇസ്രായേല്‍ സൈന്യം ആരോഗ്യ പ്രവര്‍ത്തകരെ മനഃപൂര്‍വം കൊല്ലുകയും തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍…