പാതിവില തട്ടിപ്പ് കേസ്; ജില്ലകൾ തോറും അന്വേഷണത്തിന് പ്രത്യേക സംഘങ്ങൾ; ‌ക്രൈം ബ്രാഞ്ച് എസ്‌പി സോജന് മേൽനോട്ട ചുമതല

പാതിവില തട്ടിപ്പ് കേസിൽ ജില്ലകൾ തോറും അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. ഓരോ ജില്ലയിലും ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലാണ് സംഘങ്ങൾ. ആവശ്യമെങ്കിൽ ലോക്കൽ പൊലീസിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും അന്വേഷണത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഓരോ ജില്ല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൻ്റെയും മേൽനോട്ട ചുമതല എറണാകുളം ക്രൈം ബ്രാഞ്ച് എസ്‌പി സോജനാണ്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത എറണാകുളം, ഇടുക്കി ജില്ലകളിലെ കേസുകൾ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ അന്വേഷിക്കും. ജില്ലകളിലാകെയുള്ള കേസുകൾ ക്രൈം ബ്രാഞ്ച് എഡിജിപി പരിശോധിക്കും. അതിനിടെ പാലക്കാട്…

Read More

പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്; ആദ്യം രജിസ്റ്റർ ചെയ്ത 34 കേസുകളാണ് കൈമാറിയത്

പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി സർക്കാർ ഉത്തരവ്. ആദ്യം രജിസ്റ്റർ ചെയ്ത 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് ഡിജിപി ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം 11 കേസുകൾ, ഇടുക്കി 11, ആലപ്പുഴ എട്ട്, കോട്ടയം മൂന്ന്, കണ്ണൂർ ഒന്ന് എന്നിങ്ങനെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്ന കേസുകൾ. പോലീസ് സ്റ്റേഷനുകളിൽ ആദ്യം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തവയാണ് ഇവ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്ന മറ്റു പരാതികളും ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന നിർദേശവും ഡിജിപിയുടെ ഉത്തരവിലുണ്ട്….

Read More

അറസ്റ്റിനെ ഭയമില്ല; കൈത്തോട് കാട്ടി ഭയപ്പെടുത്തേണ്ട: കെ സുധാകരൻ

വ്യാജപുരാവസ്തു തട്ടിപ്പു കേസിൽ മൊഴി നൽകാൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ക്രൈംബ്രാഞ്ച് മുൻപാകെ ഹാജരായി. ഒന്നിനെയും ഭയമില്ലെന്നും തന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും കെ. സുധാകരൻ പറഞ്ഞു. അറസ്റ്റിനെ ഭയമില്ല, തനിക്ക് ജാമ്യമുണ്ട്. കടൽതാണ്ടി വന്നവനാണ്, കൈത്തോട് കാട്ടി ഭയപ്പെടുത്തേണ്ടെന്നും സുധാകരൻ പറഞ്ഞു. നിയമവ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ടെന്നും സുധാകരൻ വിശദീകരിച്ചു. മോൻസൻ മാവുങ്കൽ ഒന്നാം പ്രതിയായ കേസിലെ രണ്ടാം പ്രതിയാണു സുധാകരൻ. കേസിൽ അറസ്റ്റ് വേണ്ടിവന്നാൽ 50,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലും ജാമ്യം അനുവദിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു….

Read More