ബാർ കോഴ വിവാദം; തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

ബാർ കോഴ വിവാദത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വെള്ളയമ്പലത്തെ വീട്ടിൽ വെച്ചാണ് ക്രൈംബ്രാഞ്ച് അർജുൻ രാധാകൃഷ്ണൻ്റെ മൊഴിയെടുക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫീസിലെത്താനായിരുന്നു അർജുൻ രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നത്. സൗകര്യപ്രദമായ സ്ഥലം അറിയിച്ചാൽ മൊഴിയെടുക്കാമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയെന്ന് അർജുൻ രാധാകൃഷ്ണൻ പ്രതികരിച്ചു. താൻ വാട്സ്ആപ് ഗ്രൂപ്പിലില്ലെന്നും ഭാര്യ പിതാവിന് ബാർ ഉണ്ടായിരുന്നുവെന്നും അർജുൻ കൂട്ടിച്ചേർത്തു. മദ്യനയം മാറ്റത്തിനായി കോഴപ്പിരിവിന് ബാർ ഹോട്ടൽ അസോസിയേഷൻ നേതാവ് അനുമോൻ ശബ്ദ…

Read More

ബാര്‍ കോഴ വിവാദം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്

രണ്ടാം ബാര്‍കോഴ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ്. വിവാദ ശബ്ദരേഖ വന്ന ബാര്‍ ഉടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അര്‍ജുന്‍ എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. വെള്ളിയാഴ്ച ജവഹര്‍നഗറിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. തിങ്കളാഴ്ച തിരുവനന്തപുരത്തെ വീട്ടിലെത്തി നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചെങ്കിലും കൈപ്പറ്റാന്‍ അര്‍ജുന്‍ കൂട്ടാക്കിയില്ല. നേരിട്ട് കൈപ്പറ്റാത്തതിനാല്‍ ഇ- മെയില്‍ വഴിയാണ് നോട്ടീസ് അയച്ചത്. അര്‍ജുന്‍ നിലവില്‍ ഗ്രൂപ്പ് അഡ്മിന്‍ അല്ല. എന്നാല്‍ ഇപ്പോഴും അംഗമാണ്. വിവിധ…

Read More

വഴി ചോദിച്ച സ്ത്രീകളുടെ കാറിൽ അതിക്രമിച്ച് കയറി ; 18 കാരിയെ കടന്ന് പിടിച്ച് വീഡിയോ എടുത്തു

തിരുവനന്തപുരം കല്ലറയിൽ നടുറോഡിൽ സ്ത്രീകൾക്കെതിരെ അതിക്രമം. വഴി ചോദിച്ച സ്ത്രീകളുടെ കാറിൽ രണ്ടുപേർ അതിക്രമിച്ച് കയറി ശരീരത്തിൽ കടന്നുപിടിച്ചു, വിഡിയോ എടുത്തെന്നുമാണ് പരാതി. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് മൂന്നുപേരയും രക്ഷപ്പെടുത്തിയത്. ശനിയാഴ്ച വൈകീട്ട് നാലരയ്ക്കാണ് സംഭവം നടന്നത്.കേസിൽ കല്ലറ സ്വദേശി രാജീവിനെ പൊലീസ് അറസ്റ്റുചെയ്തു. ഒരാൾ ഒളിവിലാണ്. കൊല്ലം നിലമേൽ സ്വദേശികളായ മൂന്ന് സ്ത്രീകളാണ് അതിക്രമം നേരിട്ടത്. ലൈംഗികാധിക്ഷേപത്തിന് പാങ്ങോട് പൊലീസ് കേസെടുത്തു.

Read More

ഷാരോൺ വധക്കേസ്; വിചാരണ ഒക്ടോബർ ഒന്നു മുതൽ

പാറശാലയിലെ ഷാരോണിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കും. കേസിൽ ഹൈക്കോടതി ജാമ്യത്തിൽ കഴിയുന്ന പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. പ്രതികളായ ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ നായർ എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി കുറ്റപത്രം വായിപ്പിച്ച് കേൾപ്പിച്ചത്. അതേസമയം കുറ്റപത്രം വായിച്ചുകേട്ട പ്രതികൾ കുറ്റം നിഷേധിച്ചു. കേസിലെ ഒന്നാം പ്രതിയും ഷാരോണിന്റെ പെൺസുഹൃത്തുമായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ നായർ എന്നിവരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. സംഭവത്തെ…

Read More

വിശ്വനാഥൻ്റെ മരണം: ആൾക്കൂട്ടവിചാരണയെ തുടർന്നല്ല ജീവ​നൊടുക്കിയതെന്ന് റിപ്പോർട്ട്; ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചതിനെതിരെ കുടുംബം

മെഡിക്കൽ കോളജ് പരിസരത്ത് ആദിവാസി യുവാവ് വിശ്വനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട്ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചതിനെതിരെ കുടുംബം.വിശ്വനാഥന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് സഹോദരൻ വിനോദ് പറഞ്ഞു.ക്രൈംബ്രാഞ്ചിന്റെ വിശദ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയിലേക്ക് കടക്കുമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ ഡോ.പി.ജി ഹരിയും പ്രതികരിച്ചു. ആൾക്കൂട്ടവിചാരണയെ തുടർന്നല്ല വിശ്വനാഥന്റെ മരണമെന്ന് ക്രൈംബ്രാഞ്ച് ഇന്നലെ കോഴിക്കോട് ജില്ലാകോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. വിശ്വനാഥൻ ജീവനൊടുക്കിയത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞവർഷം ഫെബ്രുവരി…

Read More

അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തില്‍ തൊടുന്നത് കുറ്റകൃത്യമാണ് സാറേ: അഡ്വ. സി. ഷൂക്കൂര്‍

മാധ്യമ പ്രവര്‍ത്തകയോട് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരണവുമായി നടനും അഭിഭാഷകനുമായ ഷുക്കൂര്‍. സുരേഷ് ഗോപി ചെയ്തതു ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 354 പ്രകാരം കുറ്റകൃത്യമാണെന്നും അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തില്‍ തൊടുന്ന പരിപാടി കുറ്റകൃത്യമാണെന്നും ഷുക്കൂര്‍ കുറിച്ചു. ഷുക്കൂറിന്റെ കുറിപ്പ് പത്രക്കാരോട് സംസാരിക്കുമ്ബോള്‍ സ്ത്രീ പത്ര പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ മുൻ എംപി സുരേഷ് ഗോപി ചെയ്തതു ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 354 പ്രകാരം കുറ്റകൃത്യമാണ്. അടുത്ത ജന്മത്തില്‍…

Read More

ഫ്ലാറ്റിൽ കയറി മോഷണം; ദമ്പതികളെ ബന്ധികളാക്കി, വയോധിക മരിച്ചു

ഫ്ലാറ്റിൽ അതിക്രമിച്ച് കയറി പ്രായമായ ദമ്പതികളെ ബന്ധികളാക്കി മോഷണം. ദമ്പതികളുടെ വായിൽ ടേപ്പ് ഒട്ടിച്ച ശേഷമാണ് മോഷ്ടാക്കൾ ഇരുവരേയും ബന്ധികകളാക്കിയത്. തുടര്‍ന്ന് അബോധാവസ്ഥയിലായ 70 വയസുകാരി മരണപ്പെടുകയും ഭര്‍ത്താവ് ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ദക്ഷിണ മുംബൈയിലാണ് സംഭവം ഉണ്ടായത്. വീട്ടില്‍ നിന്ന് സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടാക്കള്‍ കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. 75 വയസുകാരനായ മദന്‍ മോഹന്‍ അഗര്‍വാളും 70 വയസുകാരിയായ ഭാര്യ സുരേഖ അഗര്‍വാളും മാത്രം താമസിച്ചിരുന്ന വീട്ടിലാണ് മൂന്ന് പേര്‍ അടങ്ങിയ മോഷ്ടാക്കളുടെ സംഘം…

Read More

‘മണിപ്പുർ ചര്‍ച്ച ചെയ്യുന്നതിനു പകരം ചുറ്റുപാടിലേക്കു നോക്കണം’: സർക്കാരിനെ വിമർശിച്ച മന്ത്രിയെ പുറത്താക്കി ഗെലോട്ട്

സ്വന്തം സർക്കാരിനെ വിമർശിച്ച മന്ത്രിയെ കയ്യോടെ പുറത്താക്കി രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കോൺഗ്രസ് ഭരണത്തിൽ സ്ത്രീകൾക്കെതിരായ അക്രമം വർധിച്ചെന്ന് അഭിപ്രായപ്പെട്ടതിനാണു മന്ത്രി രാജേന്ദ്ര സിങ് ഗുധയെ പുറത്താക്കിയത്. സൈനിക് കല്യാൺ (സ്വതന്ത്ര ചുമതല), ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, പ‍ഞ്ചായത്തി രാജ്, ഗ്രാമവികസനം എന്നീ വകുപ്പുകളാണ് ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. മണിപ്പുർ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സഭയിൽ സംസാരിക്കുമ്പോഴായിരുന്നു രാജേന്ദ്ര സിങ്ങിന്റെ വിമർശനം. ”രാജസ്ഥാനിൽ സ്ത്രീകൾക്കെതിരായ അതിക്രമ കേസുകൾ വർധിക്കുകയാണ്. മണിപ്പുരിനെപ്പറ്റി ചർച്ച ചെയ്യുന്നതിനു പകരം, നമ്മളാദ്യം…

Read More

പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് ഗുരുതരമായ കുറ്റകൃത്യമെന്ന് സുപ്രീംകോടതി

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് എതിരായ ലൈംഗികാതിക്രമങ്ങൾ അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതിരിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമെന്ന് സുപ്രീംകോടതി. കുറ്റത്തെ കുറിച്ച് ധാരണയുണ്ടായിട്ടും അത് റിപ്പോർട്ട് ചെയ്യാത്തത് കുറ്റവാളികളെ രക്ഷിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായി മാത്രമേ വിലയിരുത്താൻ സാധിക്കുകയുള്ളുവെന്ന് ജസ്റ്റിസ് അജയ് റസ്തോഗി അദ്ധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച വ്യക്തമാക്കി. മഹാരാഷ്ട്രയിലെ രജുറയിലുള്ള ഇൻഫൻറ് ജീസസ് ഇംഗ്ലീഷ് പബ്ലിക് ഹൈ സ്‌കൂളിലെ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചിരുന്ന പട്ടികവർഗവിഭാഗക്കാരായ വിദ്യാർഥിനികൾക്ക് എതിരായ ലൈംഗികാതിക്രമങ്ങൾ പ്രദേശവാസിയായ ഡോക്ടർ മറച്ചുവെച്ചെന്ന കേസിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റൽ…

Read More

ബലാത്സംഗക്കേസ്: എല്‍ദോസ് ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ

ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയില്‍ എംഎല്‍എ ഇന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന മൂന്‍കൂര്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതി ഉത്തരവിട്ടിരുന്നു. എല്‍ദോസിനെ ശനിയാഴ്ച രാവിലെ 9 മുതല്‍ 7 വരെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്തിരുന്നു. എല്‍ദോസിന്‍റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയില്ല. ഇന്ന് എല്‍ദോസ് ഫോണ്‍ ഹാജരാക്കാം എന്നാണ് അറിയിച്ചിരിക്കുന്നത്. ചോദ്യം ചെയ്യല്‍ അവസാനിച്ചാല്‍ എല്‍ദോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തും. ആവശ്യമെങ്കില്‍ എല്‍ദോസിനെയും കൊണ്ട് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും…

Read More