വാർത്തകൾ ഒറ്റനോട്ടത്തിൽ

നടന്‍ ദിലീപിനെ സഹായിച്ചെന്ന കേസില്‍ പി സി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജിനെ ക്രൈംബ്രാഞ്ച് സംഘം മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു. ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ പുതിയ മൊഴിയിലെ വിവരങ്ങൾ പരിശോധിക്കുമെന്നും വാട്ട്സ്ആപ്പ് സന്ദേശങ്ങളിൽ വ്യക്തവരുത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ചോദ്യം ചെയ്യലിൽ മുൻ നിലപാടിൽ തന്നെ ഷോൺ ഉറച്ചുനിന്നു. തനിക്ക് ലഭിച്ച സന്ദേശം ദിലീപിൻ്റെ സഹോദരന് അയച്ച് കൊടുക്കുക മാത്രമാണ് ചെയ്തത്. ആര് അയച്ചു എന്ന കാര്യം ഓർക്കുന്നില്ലെന്നുമാണ് ഷോൺ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരിക്കുന്നത്….

Read More

വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്; ഷോൺ ജോർജ് ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരായി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പി സി ജോർജിൻറെ മകൻ ഷോൺ ജോർജ് ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരായി. നടിയെ ആക്രമിച്ച കേസിൽ ദീലിപിനെ എതിർക്കുന്നവരുടെ പേരിൽ വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ദിലീപിനെ പൂട്ടണം എന്ന പേരിൽ വ്യാജ വാട്ട്‌സ്ആപ്പ് ഉണ്ടാക്കിയത് ഷോൺ ജോർജ് ആണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥനായ അമ്മിണി കുട്ടന്റെ മുന്നിലാണ് ഹാജരായത്. കേസിൽ ഷോണിൻറെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു….

Read More

കത്ത് വിവാദം; ഒറിജിനൽ കത്ത് കണ്ടെത്തിയില്ല; ലഭിച്ചത് സ്‌ക്രീൻഷോട്ട്, ക്രൈംബ്രാഞ്ച് കേസെടുക്കും

കരാർ നിയമനത്തിന് പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ടുള്ള മേയറുടെ ലെറ്റർ ഹെഡിൽ നിന്നുള്ള കത്ത് കണ്ടെത്താനാവാതെ ക്രൈംബ്രാഞ്ച്. ഒറിജിനൽ കത്ത് കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല. ലഭിച്ചത് കത്തിൻറെ സ്‌ക്രീൻഷോട്ട് മാത്രമാണ്. ഒറിജിനൽ കത്ത് കണ്ടെത്തിയാലേ ഇത് വ്യാജരേഖയാണോ എന്ന് കണ്ടെത്താനാകു. കത്ത് കണ്ടെത്താൻ കേസ് എടുത്ത് അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഡി ആർ അനിൽ തയാറാക്കിയ കത്തിൻറെ ഒറിജിനലും ലഭിച്ചില്ല. അനാവൂർ നാഗപ്പൻറെ മൊഴിയെടുക്കാൻ ഇനി ശ്രമിക്കില്ല. ടെലിഫോണിൽ എടുത്ത മൊഴി മതിയെന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം.

Read More

കോ‍‍‍ർപറേഷനിലെ കത്ത് വിവാദം: കേസെടുക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാർശ നൽകിയേക്കും

തിരുവനന്തപുരം കോ‍‍‍ർപറേഷനിലെ കത്ത് വിവാദത്തിൽ തുടരന്വേഷണത്തിന് കേസെടുക്കേണ്ടി വരും. അട്ടിമറി വ്യക്തമാക്കുന്നതാണ് മേയ‍ർ ആര്യാ രാജേന്ദ്രന്റെ മൊഴി. കത്ത് വ്യാജമാണെന്ന് ആര്യ രാജേന്ദ്രൻ മൊഴി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വ്യാജ രേഖയുടെ ഉറവിടം കണ്ടെത്താൻ കേസെടുക്കേണ്ടി വരും. കേസെടുക്കണമെന്ന് ക്രൈം ബ്രാഞ്ച് ശുപാർശ നൽകിയേക്കും വിവാദ വിഷയത്തിൽ മേയ‍ർ നേരിട്ട് പൊലീസിൽ പരാതി നൽകിയിട്ടില്ല . നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസിൽ പരാതി നൽകാത്തത്. പരാതി നൽകിയാൽ സംശയമുള്ളവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വരും. ഓഫിസിലെ കംപ്യൂട്ടറും പ്രധാനപ്പെട്ട…

Read More

ഷാരോൺ രാജിന്റെ മരണം: പെൺസുഹൃത്തിനൊപ്പം മാതാപിതാക്കളെയും ക്രൈംബ്രാഞ്ച് വിളിപ്പിച്ചു

പാറശ്ശാലയിലെ ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഷാരോണിന്റെ വനിതാ സുഹൃത്ത്, സുഹൃത്തിൻറെ അച്ഛൻ, അമ്മ എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാൻ വിളിപ്പിച്ചു. ഡിവൈഎസ്പി ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം റൂറൽ എസ്പി ഓഫീസിൽ വച്ചാണ് മൊഴിയെടുക്കുക. വനിതാ സുഹൃത്തിൻറെ വീട്ടിലേക്ക് പോയ ഷാരോണിന്റെ സുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്തും. ഛർദ്ദിലോടെ ഷാരോൺ പെൺസുഹൃത്തിന്റെ വീട്ടിൽ നിന്നും ഇറങ്ങിവരുന്നതിന് സുഹൃത്ത് സാക്ഷിയായിരുന്നു. കഷായം കുടിച്ചുവെന്നും ഷാരോൺ ആദ്യം പറഞ്ഞത്…

Read More

ഷാരോൺ രാജിന്റെ മരണം; പെൺസുഹൃത്തിനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം

പാറശ്ശാല സ്വദേശി ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ പെൺസുഹൃത്തിനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും. മരിച്ച യുവാവിന് ജ്യൂസും കഷായവും നൽകിയ വനിതാ സുഹൃത്തിനെ ഇന്ന് ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇന്നലെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോൺസന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് തിരുവനന്തപുരം റൂറൽ എസ് പി ഡി രൂപം നൽകിയത്. തിരുവനന്തപുരത്ത് പാറശാലയിൽ ജ്യൂസ് കുടിച്ച് യുവാവ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത…

Read More

യുവതിയുടെ മൊഴി; എൽദോസ് കുന്നപ്പിള്ളിക്കൊപ്പം പിഎ, ഡ്രൈവർ എന്നിവരെയും ചോദ്യംചെയ്യുന്നു

ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യംചെയ്യൽ പുരോഗമിക്കുന്നു. എംഎൽഎക്കൊപ്പം പ്രൈവറ്റ് അസിസ്റ്റന്റിനെയും ഡ്രൈവറെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. പി എ ഡാനി പോൾ, ഡ്രൈവർ അഭിജിത് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. തിരുവനനന്തപുരത്തെ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് നടപടികൾ പുരോഗമിക്കുന്നത്.  ഇരുവരുടേയും സാന്നിധ്യത്തിലാണ് കോവളത്ത് വെച്ച് പരാതിക്കാരിയായ യുവതി ആക്രമിക്കപ്പെട്ടതെന്നും ഗസ്റ്റ് ഹൌസുകളിൽ മുറിയെടുത്തപ്പോഴും ഇരുവരുടേയും സാന്നിധ്യമുണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യാൻ…

Read More

എംഎൽഎ എൽദോസ് കുന്നപ്പിളളിൽ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി

ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരായി. എൽദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. എൽദോസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് അഭിഭാഷകൻ അഡ്വക്കേറ്റ് കുറ്റിയാനി സുധീർ വ്യക്തമാക്കി. മൊബൈൽ, പാസ്‌പോർട്ട് എന്നിവ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കെപിസിസി അച്ചടക്ക നടപടിയിലും ഇന്ന് തീരുമാനം വന്നേക്കും. എൽദോസിന് ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നായിരുന്നു കോടതി ഉത്തരവ്. എൽദോസിൻറെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തും….

Read More

എകെജി സെന്റർ ആക്രമണം; രണ്ട് പേരെ കൂടി പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്

എകെജി സെന്റർ ആക്രമണ കേസിൽ രണ്ട് പേരെ കൂടി പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക നവ്യ ടി എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് ഇരുവരെയും പ്രതി ചേർത്തിരിക്കുന്നത്. രണ്ട് പേരും ഒളിവിലാണെന്നും ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്നും പൊലീസ് അറിയിച്ചു. സുഹൈൽ വിദേശത്ത് കടന്നെന്നാണ് സംശയം. എകെജി സെന്റർ ആക്രണത്തിനായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിൻ ഉപയോഗിച്ചിരുന്നു ഡിയോ സ്‌കൂട്ടർ…

Read More