മന്ത്രി സജി ചെറിയാന് തിരിച്ചടി ; ഭരണഘടനാ വിരുദ്ധ പരാമർശം ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി

ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമായില്ല എന്ന് വിലയിരുത്തിയാണ് കോടതി ഇടപെടൽ. സജി ചെറിയാനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണച്ചപ്പോഴാണ് കോടതി ഉത്തരവ്. സജി ചെറിയാനെതിരെ നടന്ന അന്വേഷണം മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നുള്ള വാദങ്ങൾ കോടതി അംഗീകരിച്ചു. പ്രസംഗത്തിന്റെ സിഡി നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. പിന്നീട് പ്രസംഗത്തിന്റെ പൂർണരൂപം പെൻഡ്രൈവിലാക്കി സമർപ്പിക്കാനും കോടതി നിർദേശിച്ചിരുന്നു. പ്രസംഗം കേട്ട ആളുകളുടെ…

Read More

‘ലൈംഗികാരോപണത്തിന് പിന്നിൽ സിനിമയിലുള്ളവർ’; ഗൂഢാലോചനയുണ്ടെന്ന സംശയവുമായി നിവിൻ പോളി, പരാതി നൽകി

തനിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയവുമായി നടൻ നിവിൻ പോളി. സിനിമയിൽ നിന്നുള്ളവർ തന്നെയാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്നും ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നൽകിയ പരാതിയിൽ നിവിൻ വ്യക്തമാക്കി. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അദ്ദേഹം പരാതി നൽകിയത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാരുൾപ്പെടെ നിരവധിപേർ നടന്മാർക്കും സംവിധായകർക്കുമെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു. അതിനൊപ്പമാണ് നിവിൻ പോളിയുടെ പേരും ഉയർന്നത്. അവസരം വാഗ്ദാനം ചെയ്ത് ദുബായിലെ ഹോട്ടൽ മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം….

Read More

റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മാമിയുടെ തിരോധാനം; കേസ് ബ്രാഞ്ചിന് വിട്ട് ഉത്തരവ്, സിബിഐക്ക് കൈമാറിയില്ല

കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസ് സിബിഐക്ക് കൈമാറാതെ സംസ്ഥാന സർക്കാർ. അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ട് ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നിർദേശം നൽകി. സിബിഐക്ക് വിടണമെന്ന് കുടുംബവും കേസന്വേഷിച്ച പൊലീസ് സംഘവും ശുപാർശ ചെയ്‌തെങ്കിലും ക്രൈം ബ്രാഞ്ച് അന്വേഷിക്കട്ടെയെന്നാണ് ഡിജിപി കൈക്കൊണ്ട നിലപാട്. മാമി തിരോധാനക്കേസ് സിബിഐക്ക് കൈമാറണമെന്ന റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് നൽകിയിരുന്നു. കേസ് അട്ടിമറിച്ചെന്നും തുടക്കം…

Read More

നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്; ഭർത്താവിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും

വേങ്ങരയിൽ നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ദുബായ് വഴി സൗദിയിലേക്ക് കടന്ന ഒന്നാം പ്രതി ഭർത്താവ് മുഹമ്മദ് ഫായിസിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും. പ്രതിയെ നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നുവെന്നും പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. വേങ്ങര സ്വദേശിയായ നവവധുവിനാണ് ഭർതൃവീട്ടിൽ ക്രൂര മർദ്ദനമേറ്റത്. ഭർത്താവിന്റെ മർദ്ദനത്തിൽ യുവതിയുടെ കേൾവി ശക്തിക്ക് തകരാർ പറ്റിയിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിയായ ഭർത്താവ് മുഹമ്മദ് ഫായിസിനെ ഇതുവരെ…

Read More

ബാർ കോഴ ആരോപണം ; ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും, അനിമോന്റെ മൊഴി രേഖപ്പെടുത്തും

ബാര്‍ കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും. ഇടുക്കിയിലെത്തുന്ന അന്വേഷണ സംഘം, കോഴ ആവശ്യപ്പെട്ടുള്ള ശബ്ദരേഖ ഗ്രൂപ്പിലിട്ട അനിമോന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും. അനിമോനെ പൊലീസിന് നേരിട്ട് ബന്ധപ്പെടാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് നേരിട്ട് വീട്ടിലെത്തിയായിരിക്കും മൊഴിയെടുക്കുക. ഗ്രൂപ്പിലുണ്ടായിരുന്ന മറ്റു ബാറുടമകളുടെ മൊഴിയും രേഖപ്പെടുത്തും. രണ്ടര ലക്ഷം ആവശ്യപ്പെട്ട്കൊണ്ട് ഗ്രൂപ്പിലിട്ട ശബ്ദ രേഖ തന്‍റേതല്ലെന്ന് അനിമോന്‍ ഇതേവരെ നിഷേധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് എടുക്കുന്ന മൊഴി നിര്‍ണായകമാകും. ക്രൈംബ്രാഞ്ചിന് അനിമോൻ നൽകുന്ന മൊഴിയനുസരിച്ചായിരിക്കും തുടർനീക്കം. യോഗത്തിൽ പങ്കെടുത്ത…

Read More

ബാർക്കോഴ വിവാദം; മന്ത്രി എം.ബി.രാജേഷിന്റെ പരാതി, അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

മദ്യനയത്തിലെ ഇളവിനുവേണ്ടി പണപ്പിരിവ് നിർദ്ദേശിച്ചെന്ന ബാറുടമ സംഘടനാ നേതാവിന്റെ ശബ്‌ദ സന്ദേശം പുറത്തുവന്നത് വിവാദമായ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. എസ് പി മധുസൂദനനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ മേൽനോട്ടം ക്രൈംബ്രാഞ്ച് മേധാവിക്കാണ്. ശബ്‌ദ സന്ദേശത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് അന്വേഷണം. പ്രാഥമിക അന്വേഷണം നടത്തിയശേഷം ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ കേസെടുക്കും. ബാറുടമകൾ രണ്ടു ലക്ഷംരൂപ വീതം പിരിക്കണമെന്നാണ് ബാർ…

Read More

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ച് വീട്ടിൽ പരിശോധന നടത്തി ; കവർന്നത് 25 ലക്ഷം രൂപ , പൊലീസിൽ പരാതി നൽകി വീട്ടുടമ

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട് അർദ്ധരാത്രി വീട്ടിൽ കയറിച്ചെന്ന ആറംഗ സംഘം 25 ലക്ഷം രൂപ കവർന്നു. തട്ടിപ്പാണെന്ന് പിന്നീട് മനസിലായതോടെ വീട്ടുടമ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ തെരച്ചിലിൽ ആറംഗ സംഘത്തിലെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിൽ നിന്നും മോട്ടോർ വാഹന വകുപ്പിൽ നിന്നും വിരമിച്ച രണ്ട് ജീവനക്കാർക്കും തട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. മുംബൈയിലാണ് സംഭവം. മാതുംഗ ഏരിയിലെ പ്രശസ്തമായ ഒരു കഫേയുടെ ഉടമയുടെ വീട്ടിലാണ് തട്ടിപ്പ് സംഘമെത്തിയത്. സിയോൺ ആശുപത്രിയുടെ…

Read More

പുരാവസ്തു തട്ടിപ്പ് കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു, പൊലീസ് ഉദ്യോഗസ്ഥർ പണം വാങ്ങിയതിന് തെളിവില്ല

മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്. കേസിൽ രണ്ടും മൂന്നും ഘട്ട കുറ്റപത്രം സമർപ്പിച്ചു. മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐജി ലക്ഷ്മൺ എന്നിവരാണ് പുതിയ പ്രതികൾ. എന്നാൽ ഇവർ പണം വാങ്ങിയതിന് തെളിവില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. എസ് സുരേന്ദ്രൻറെ ഭാര്യ ബിന്ദുലേഖ, ശിൽപി സന്തോഷ് എന്നിവരും പ്രതികളാണ്. തട്ടിയെടുത്ത് പണം മുഴുവൻ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. അതേസമയം അഞ്ച് കോടി നാൽപത്തിയഞ്ച് ലക്ഷം രൂപ ചെല ചെലവായതിന് തെളിവ് കിട്ടിയിട്ടുണ്ട്….

Read More

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; രേഖകൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ

കരുവന്നൂർ കേസിൽ ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. രേഖകളുടെ ഒറിജിനൽ വേണമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം. ക്രൈംബ്രാഞ്ച് ഹർജി നേരത്തെ പിഎംഎല്‍എ കോടതി തള്ളിയിരുന്നു. കേസിലെ ഇഡി അന്വേഷണം അനിശ്ചിതമായി തുടരാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കരുവന്നൂരിലെ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നു. ഇത് ഗൗരവത്തോടെ പരിഗണിക്കേണ്ട കാര്യമാണ്. സഹകരണ സംഘങ്ങൾ കോടീശ്വരന്‍മാർക്കുള്ളതല്ല. സാധാരണക്കാർക്ക് വേണ്ടിയുള്ളതാണെന്നും ഹൈക്കോടതി പറഞ്ഞു. പാവപ്പെട്ട ജനങ്ങൾ ജീവിതാധ്വാനം ചെയ്തുണ്ടാക്കിയ പണമാണ്…

Read More

മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം നടന്നു; സ്ഥിരീകരിച്ച് ക്രൈം ബ്രാഞ്ച്

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ മോഷണം നടന്നെന്ന് സ്ഥിരീകരിച്ച് പൊലീസ്. വിലപിടിപ്പുള്ള 15 വസ്തുക്കൾ നഷ്ടമായതായി ഡിവൈ.എസ്.പി വൈ.ആർ റസ്റ്റം പറഞ്ഞു. ഇന്ന് ഉച്ചയോടെ മോൻസന്റെ കലൂരിലെ വീട്ടിൽ നടന്ന ക്രൈംബ്രാഞ്ച് പരിശോധനയ്ക്കു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള വീട്ടിൽ മോഷണം നടന്നുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസം മോൻസൻ മാവുങ്കലിന്റെ മകൻ മനസ് മോൻസൻ രംഗത്തെത്തിയിരുന്നു. മാർച്ച് എട്ടിന് വീട്ടിൽ മോഷണം നടന്നുവെന്നാണു പരാതിയിൽ പറഞ്ഞത്. സംഭവത്തിൽ കോടതി ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട്…

Read More