പ്രതീക്ഷയ്‌ക്കൊത്ത് പ്രകടനം കാഴ്ചവെയ്ക്കാത്ത താരങ്ങളുടെ ശമ്പളം വെട്ടികുറയ്ക്കും; ശമ്പളഘടന പുതുക്കി നിശ്ചയിക്കാനുള്ള നീക്കത്തില്‍ ബിസിസിഐ

സമീപകാല ടെസ്റ്റ് പരമ്പരകളിലെ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനത്തിന്പിന്നാലെ താരങ്ങള്‍ക്കുമേല്‍ നിയന്ത്രണം കര്‍ശനമാക്കിയിരിക്കുകയാണ് ബിസിസിഐ. വിദേശ പര്യടനങ്ങളില്‍ പങ്കാളികളെ ഒപ്പം താമസിപ്പിക്കുന്നതിനടക്കം നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് പുറമെ പ്രകടനത്തിന് അനുസൃതമായുള്ള ശമ്പള ഘടന അവതരിപ്പിക്കുന്നതും ബിസിസിഐ പരിഗണിക്കുകയാണ്. പ്രതീക്ഷയ്‌ക്കൊത്ത് പ്രകടനം കാഴ്ചവെയ്ക്കാത്ത താരങ്ങളുടെ ശമ്പളം വെട്ടികുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ആലോചിക്കുന്നത്. ഇത് താരങ്ങളുടെ ഉത്തരവാദിത്തം കൂട്ടുമെന്ന് ബിസിസിഐ കരുതുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സമീപകാല ടെസ്റ്റ് പരമ്പര പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ താരങ്ങള്‍ക്ക് ഉത്തരവാദിത്തം ഉറപ്പാക്കാനും ടീമിന്റെ അച്ചടക്കം മെച്ചപ്പെടുത്താനുമാണ് കളിക്കാര്‍ക്ക് പ്രകടനത്തെ…

Read More

ഐ.സി.സിയുടെ ട്വന്റി 20 ക്രിക്കറ്റർമാരുടെ ടീമിൽ ഇടം പിടിച്ച് മൂന്ന് ഇന്ത്യൻ താരങ്ങൾ

ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) 2022ലെ ട്വന്റി 20 ക്രിക്കറ്റർമാരുടെ ടീമിൽ ഇടം പിടിച്ച് മൂന്ന് ഇന്ത്യൻ താരങ്ങൾ. വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരാണ് ടീമിൽ ഉൾപ്പെട്ട ഇന്ത്യക്കാർ. ഇംഗ്ലീഷ് താരം ജോസ് ബട്‍ലറാണ് 11 അംഗ ടീമിനെ നയിക്കുന്നത്. ഇതിൽ പാകിസ്താനിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും രണ്ടുപേർ വീതവും ഇടം നേടിയിട്ടുണ്ട്. കൂടാതെ ന്യൂസിലാൻഡ്, സിംബാബ്​‍വെ, ശ്രീലങ്ക, അയർലൻഡ് എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരും തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിൽനിന്ന് ബട്‍ലർക്ക് പുറമെ സാം കറനാണ് ടീമിലുള്ളത്….

Read More