ഇംഗ്ലീഷ്​​ ക്രിക്കറ്റ്​​ ഇതിഹാസം ഗ്രഹാം തോർപ്പ്​ അന്തരിച്ചു

ഇംഗ്ലണ്ടി​െൻറ ഇതിഹാസ ക്രിക്കറ്റ്​ താരങ്ങളിൽ ഒരാളായ ഗ്രഹാം തോർപ്പ്​ (55) അന്തരിച്ചു. അസുഖത്തെ തുടർന്ന്​ മെയ്​ മുതൽ തോർപ്പ്​ ആശുപത്രിയിലായിരുന്നു. 1993 മുതൽ 2005 വരെ ഇംഗ്ലണ്ടിനായി 100 ടെസ്​റ്റുകളിൽ കളത്തിലിറങ്ങിയ തോർപ്പ്​ 6744 ടെസ്​റ്റ്​ റൺസും 16 സെഞ്ച്വറികളും നേടിയിട്ടുണ്ട്​. 82 ഏകദിനങ്ങളിലും കളത്തിലിറങ്ങി. കൗണ്ടി ക്രിക്കറ്റിൽ സറേ ജഴ്​സിയണിഞ്ഞ തോർപ്പ്​ ഫസ്​റ്റ്​ ക്ലാസ്​ ക്രിക്കറ്റിൽ 20000ത്തിലേറെ റൺസും നേടിയിട്ടുണ്ട്​. 2022ൽ അഫ്​ഗാനിസ്​താൻ ഹെഡ്​കോച്ചായി നിയമിതനായതിന്​​ പിന്നാലെ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന്​ സ്ഥാനമേറ്റെടുത്തിരുന്നില്ല. 2010ൽ ഇംഗ്ലണ്ടി​െൻറ ബാറ്റിങ്​…

Read More

‘ക്രിക്കറ്റ് ഉത്തരവാദിത്വങ്ങളില്‍ വീണ്ടും സജീവമാകുന്നു’; രാഷ്ട്രീയം മതിയാക്കുന്നതായി ഗൗതം ഗംഭീര്‍

ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ രാഷ്ട്രീയം മതിയാക്കുന്നു. ക്രിക്കറ്റ് ഉത്തരവാദിത്വങ്ങളില്‍ വീണ്ടും സജീവമാകുന്നതിനായി രാഷ്ട്രീയ ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ അനുവദിക്കണം എന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയോട് ആവശ്യപ്പെട്ടതായി ഗംഭീര്‍ ട്വീറ്റ് ചെയ്‌തു. I have requested Hon’ble Party President @JPNadda ji to relieve me of my political duties so that I can focus on my upcoming cricket commitments. I sincerely…

Read More

ക്രിക്കറ്റ് താരം ഹൊയ്സാല കെ ഹൃ​ദയാഘാതം മൂലം മരിച്ചു

കർണാടകയിൽ നിന്നുള്ള ക്രിക്കറ്റ് താരം ഹൊയ്സാല കെ ഹൃ​ദയാഘാതത്തെ തുടർന്ന് മരിച്ചു. വ്യാഴാഴ്ച്ച ഏയ്ജീസ് സൗത് സോൺ ടൂർണമെന്റ് മാച്ച് കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് മൈതാനത്തുവച്ച് ഹൊയ്സാലയ്ക്ക് ഹ‍ൃദയാഘാതമുണ്ടായത്. ബെം​ഗളൂരുവിലെ ആർ.എസ്.ഐ. ക്രിക്കറ്റ് മൈതാനത്ത് തമിഴ്നാടിനെതിരായി കർണാടക കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. കർണാടകയുടെ വിജയത്തിനുശേഷം ടീമം​ഗങ്ങൾ ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൊയ്സാല കടുത്ത നെഞ്ചുവേദനമൂലം അബോധാവസ്ഥയിലായത്. മൈതാനത്തുവച്ചുതന്നെ മറ്റു ടീമം​ഗങ്ങൾ സി.പി.ആർ ഉൾപ്പെടെയുള്ള പ്രാഥമികശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ശ്രീശാന്തിനെതിരെ വഞ്ചനാക്കേസ്; വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചു

ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കൊല്ലൂരിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞു 18,70,000 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താൻ  ഉത്തരവിട്ടത്.  ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, കെ. വെങ്കിടേഷ് കിനി എന്നിവർ പണം വാങ്ങിയതായി പരാതിയിലുണ്ട്. പണം തിരികെ ചോദിച്ചപ്പോൾ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് പറഞ്ഞതായും പരാതിക്കാരൻ നൽകിയ ഹർജിയിലുണ്ട്. 

Read More

വിവാദപരാമര്‍ശവുമായി മുന്‍ പാക് ക്രിക്കറ്റ് താരം അബ്ദുല്‍ റസാഖ്

ബോളിവുഡ് താരം ഐശ്വര്യ റായിയെ പരാമര്‍ശിച്ച് മുന്‍ പാക് ക്രിക്കറ്റ് താരം അബ്ദുല്‍ റസാഖ്. ക്രിക്കറ്റ് കളിക്കുമ്പോള്‍ വിജയിക്കണമെന്ന ലക്ഷ്യത്തോടെയാകണം കളിക്കേണ്ടത്. നമ്മുടെ ഉദ്ദേശ്യം ശരിയല്ലെങ്കില്‍ പരാജയപ്പെടുമെന്നും ഐശ്വര്യ റായിയെ വിവാഹം ചെയ്താല്‍ സൗന്ദര്യമുള്ള കുഞ്ഞുങ്ങളുണ്ടാകുമെന്ന് കരുതുന്നതുപോലെയാണ് അതെന്നുമായിരുന്നു റസാഖിന്റെ വിവാദ പരാമര്‍ശം. പാകിസ്താന്റെ മുന്‍താരങ്ങളായ ഷാഹിദ് അഫ്രീദി, ഉമര്‍ ഗുല്‍ തുടങ്ങിയ താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത ചര്‍ച്ചയിലാണ് റസാഖ് ഇത്തരത്തില്‍ സംസാരിച്ചത്. ‘പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഉദ്ദേശ്യത്തെ കുറിച്ചാണ് ഞാന്‍ ഇവിടെ സംസാരിക്കുന്നത്. ഞാന്‍ കളിക്കുന്ന…

Read More

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയോട് വിവാഹാഭ്യർഥന നടത്തി നടി പായൽ ഘോഷ്; മറുപടി പറയാതെ ഭാര്യയുമായി അകന്നുകഴിയുന്ന ഷമി

ഇത് മുഹമ്മദ് ഷമിയുടെ കാലമാണ്. ആദ്യ മത്സരങ്ങളിൽ ടീമിനു പുറത്തായിരുന്ന ഷമി ഹാർദിക് പാണ്ഡ്യയ്ക്കു പരിക്കേറ്റത്തിനെത്തുടർന്ന് ടീമിൽ എത്തുകയായിരുന്നു. തനിക്കു ലഭിച്ച ആദ്യ അവസരം ഷമി പാഴാക്കിയില്ല. ആദ്യ മത്സരത്തിൽത്തന്നെ അഞ്ച് വിക്കറ്റ് നേടി ഷമി ടീമിൽ തൻറെ സ്ഥാനം ഉറപ്പിച്ചു. നാലു മത്സരങ്ങളിൽ നിന്നായി 16 വിക്കറ്റ് ആണ് ഷമി കൊയ്തത്. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം പിടിക്കുകയും ചെയ്തു ഷമി. മിന്നും താരമായി നിൽക്കുമ്പോഴാണ് ഷമിയെത്തേടി ബോളിവുഡ് സുന്ദരി പായൽ ഘോഷിൻറെ…

Read More