
അവസാന ദിവസം ദക്ഷിണാഫ്രിക്കയെ വീഴ്ത്തി; അയര്‍ലന്‍ഡിന് ആശ്വാസം
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ വമ്പൻ ജയവുമായി അയര്‍ലന്‍ഡ്. 69 റണ്‍സിനാണ് പ്രോട്ടീസിനെ അയര്‍ലന്‍ഡ് തകർത്തത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-1 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 9 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെന്ന മികച്ച സ്‌കോറാണ് നേടിത്. അതേസമയം, ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യത്തിലെത്താൻ സാധിച്ചില്ല. ദക്ഷിണാഫ്രിക്ക 46.1 ഓവറില്‍ 215 റണ്‍സില്‍ പുറത്തായി. 91 റണ്‍സെടുത്ത ജാസന്‍ സ്മിത്താണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. കെയ്ല്‍ വെരെയ്ന്‍ (38), അന്‍ഡില്‍…