മൻമോഹൻ സിങ്ങിന് ആദരവുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ; മെൽബണിൽ ഗ്രൗണ്ടിലെത്തിയത് കറുത്ത ആം ബാൻഡ് കൈയിൽ കെട്ടി

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ ആദരമർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ആസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് കറുത്ത ആം ബാൻഡ് കൈയിൽ കെട്ടിയാണ് കളിക്കാർ ഗ്രൗണ്ടിലെത്തിയത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായാണ് ടീം ഇന്ന് കറുത്ത ബാൻഡ് ധരിച്ച് മത്സരത്തിനിറങ്ങുന്നതെന്ന് ബിസിസിഐ അറിയിച്ചു. രണ്ട് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായ മൻമോഹൻ സിങ് വ്യാഴാഴ്ച രാത്രിയാണ് ഡൽഹിയിലെ എയിംസിൽ അന്തരിക്കുന്നത്. ഏറെനാളായി രോഗബാധിതനായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ രാത്രി എട്ട് മണിയോടെയാണ് ആശുപത്രിയിൽ…

Read More

മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ; ആന്ധ്രാ പ്രദേശിനോട് തോൽവി വഴങ്ങി കേരളം

മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ആന്ധ്രക്കെതിരെ കേരളത്തിന് കനത്ത തോല്‍വി. ആദ്യം ബാറ്റ് ചെയ്ത കേരളം 18.1 ഓവറില്‍ 87 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 88 റണ്‍സ് വിജയലക്ഷ്യം ആന്ധ്ര 13 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ശ്രീകര്‍ ഭരതാണ് ആന്ധ്രയുടെ ടോപ് സ്കോറര്‍. കേരളത്തിനായി ജലജ് സക്സേന 3 വിക്കറ്റെടുത്തു. സ്കോര്‍ കേരളം 18.1 ഓവറില്‍ 87ന് ഓള്‍ ഔട്ട്. ആന്ധ്ര 13 ഓവറില്‍…

Read More

ഇന്ത്യൻ ടീമിൽ ഓപ്പണർ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ച് സഞ്ജു ; ഇനി സഞ്ജു – ജയ്സ്വാൾ യുഗമെന്ന് ക്രിക്കറ്റ് ലോകം

ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വൻ്റി-20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ സെഞ്ചുറി നേടിയിരുന്നു. 50 പന്തുകളില്‍ ഏഴ് ഫോറും 10 സിക്സും സഹിതം 107 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ട്വൻ്റി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാവാനും സഞ്ജുവിന് സാധിച്ചു. ഇതിന് മുമ്പ് ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരെ അവസാന ടി20യിലും സഞ്ജു സെഞ്ചുറി കണ്ടെത്തിയിരുന്നു. പിന്നാലെ വലിയ പ്രശംസയാണ് സഞ്ജുവിന് ലഭിച്ചത്. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികും സഞ്ജുവിനെ കുറിച്ച്…

Read More

രഞ്ജി ട്രോഫി ക്രിക്കറ്റ് ; കേരളത്തിനെതിരെ ഉത്തർപ്രദേശിന് ബാറ്റിംഗ് തകർച്ച

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഉത്തര്‍പ്രദേശിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഉത്തര്‍പ്രദേശ് ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയിലാണ്. 23 റണ്‍സോടെ നിതീഷ് റാണയാണ് ക്രീസില്‍. കേരളത്തിനായി ജലജ് സക്സേന 3 വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഉത്തര്‍പ്രദേശിന് ക്യാപ്റ്റൻ ആര്യൻ ജുയാലും മാധവ് കൗശിക്കും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. കരുതലോടെ കളിച്ച ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 17.3 ഓവറില്‍ 29 റണ്‍സടിച്ചു….

Read More

‘സോഷ്യല്‍ മീഡിയ പറയ്യുന്നതിൽ കാര്യമില്ല’; കെ എല്‍ രാഹുലിന്റെ പ്രകടനത്തില്‍ പ്രതികരണവുമായി ഗൗതം ഗംഭീര്‍

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ കെ എല്‍ രാഹുലിന്റെ മോശം പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. ബംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ റണ്‍സെടുക്കാതെ പുറത്തായ രാഹുല്‍ രണ്ടാം ഇന്നിങ്‌സിലും വെറും 12 റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു. പിന്നാലെ കെഎല്‍ രാഹുലിന് അവസരം കൊടുത്തതില്‍ ഗംഭീറിനെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളല്ല, ടീം മാനേജുമെന്റിന്റെ അഭിപ്രായമാണ് പ്രധാനമെന്ന് ഗംഭീര്‍ പറഞ്ഞു. മത്സരത്തില്‍ എട്ട് വിക്കറ്റിന് ഇന്ത്യ…

Read More

കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യക്ക് വമ്പൻ തിരിച്ചടി; ക്രിക്കറ്റ്, ഹോക്കിയും, ഗുസ്തിയും, ഷൂട്ടിങ്ങുമില്ല!

ഗ്ലാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ജനപ്രീതിയില്‍ മുന്നിലുള്ളവയടക്കം ചില കായിക മത്സരങ്ങള്‍ ഒഴിവാക്കുന്നു എന്ന റിപ്പോർട്ടാണ് വരുന്നത്. 2026ല്‍ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന പോരാട്ടത്തില്‍ നിന്നു ക്രിക്കറ്റ്, ഹോക്കി, ബാഡ്മിന്റണ്‍, ഗുസ്തി, ടേബിള്‍ ടെന്നീസ്, ഷൂട്ടിങ്, സ്‌ക്വാഷ്, നെറ്റ് ബോള്‍, റോഡ് റെയ്‌സിങ് എന്നീ മത്സരങ്ങളാണ് ഒഴിവാക്കുന്നത്. ഗ്ലാസ്‌ഗോയിലെ 4 വേദികളിലായാണ് 2026ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറുന്നത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ചില കായിക മത്സരങ്ങള്‍ ഒഴിവാക്കുന്നത്. ഇതോടെ ആകെ…

Read More

ധോണിയെ മറികടന്ന് കോലി; ഇന്ത്യക്കായി കുടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരം; ഇനി മുന്നില്‍ സച്ചിന്‍ മാത്രം

ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോലി. ഈ നേട്ടത്തോടെ മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയെയാണ് കോഹ്‌ലി മറികടന്നിരിക്കുന്നത്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തോടെയാണ് വിരാട് ഈ നേട്ടം കൈവരിച്ചത്. മത്സരത്തില്‍ റണ്‍സ് ഒന്നും നേടാനാവാതെ കോലി പുറത്തായി. 2004 മുതല്‍ 2019വരെ ഇന്ത്യക്കായി ധോണി കളിച്ചത് 535 മത്സരങ്ങളാണ്. എന്നാൽ ഇന്ന് ബംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരെ കളത്തിലിറങ്ങിയതോടെ കോലി മത്സരങ്ങളുടെ എണ്ണത്തില്‍ ധോണിയെ മറികടന്നു. 2008ല്‍ ശ്രീലങ്കയ്‌ക്കെതിരായ…

Read More

കോലിയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ കായിക താരമാകാൻ അജയ് ജഡേജ

വിരാട് കോലിയെ മറികടന്ന് ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് വ്യക്തിത്വമായി മുന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ മാറുമെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ജാംനഗറിന്റെ അടുത്ത സിംഹാസന അവകാശിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജഡേജ കോലിയെ പിന്തള്ളാൻ പോകുന്നത്. നിലവിലെ നവനഗര്‍ മഹാരാജ ദിഗ്വിജയ്‌സിങ്ജി ജഡേജ ജാം സാഹേബാണ് പുതിയ സിംഹാസന അവകാശിയായി അജയ് ജഡേജയുടെ പേര് പ്രഖ്യാപിച്ചത്. പാരമ്പര്യമനുസരിച്ചാണ് ജാംനഗര്‍ രാജ കുടുംബാംഗമായ അജയ് ജഡേജ പുതിയ സിംഹാസന അവകാശിയായി മാറിയിരിക്കുന്നത്. പുതിയ സിംഹാസന അവകാശിയായി പ്രഖ്യാപിച്ചതോടെ, 1450 കോടി രൂപയിലധികം…

Read More

പരിക്ക് ഭേദമാകാതെ ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ബുദ്ധിമുട്ടാണെന്ന് രോഹിത് ശര്‍മ

മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് വൈകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം വിശ്രമത്തിലാണ്. ഏകദിന ലോകകപ്പിന് ശേഷം പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവന്നിട്ടില്ല താരം. ബംഗാളിന് വേണ്ടി രഞ്ജി ട്രോഫി കളിക്കുമെന്നും ഷമി വ്യക്തമാക്കിയിരുന്നു. അതുപോലെ ഈ വര്‍ഷാവസാനം ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫി കളിക്കാനാവുമെന്നും ഷമി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ രഞ്ജിയില്‍ താരത്തിന് തുടക്കത്തിലെ ചില മത്സരങ്ങള്‍ നഷ്ടമാകും. ആദ്യ മത്സരത്തില്‍ ഷമി കളിച്ചിരുന്നില്ല. ഇപ്പോള്‍ ഷമിയുടെ പരിക്കിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്…

Read More

വനിതാ ടി20 ലോകകപ്പ്; ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം; എതിരാളി ശ്രീലങ്ക

വനിതാ ടി 20 ലോകകപ്പിൽ ഇന്ന് ഇന്ത്യയ്ക്ക് നിര്‍ണായകം. ശ്രീലങ്കയാണ് ഇന്ന് ഇന്ത്യൻ പെൺപടയുടെ എതിരാളികൾ. ലോകകപ്പില്‍ രണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. അതുകൊണ്ടു തന്നെ ലങ്കയ്ക്കെതിരെ വലിയ വ്യത്യാസത്തില്‍ ജയിച്ചാല്‍ മാത്രമെ ഇന്ത്യയ്ക്ക് സെമി സാധ്യത നിലനിര്‍ത്താനാകൂ. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാത്രി 6 മണിക്കാണ് മത്സരം. ആദ്യമത്സരത്തില്‍ ന്യൂസിലന്‍ഡിനോട് കീഴടങ്ങിയ ഇന്ത്യൻ സംഘം പാകിസ്ഥാനെ ആറ് വിക്കറ്റിന് വീഴ്ത്തിയാണ് ടൂര്‍ണമെന്റിലേക്ക് തിരിച്ചുവന്നത്. അതേസമയം, പാകിസ്ഥാനുമായുള്ള കളിക്കിടെ പരിക്കേറ്റ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത്…

Read More