
സ്ത്രീധനമായി ക്രെറ്റ കാർ നൽകിയില്ലെങ്കിൽ പിന്മാറുമെന്ന് വരൻ; വിവാഹ വീട്ടിൽ സംഘർഷം
ക്രെറ്റ കാർ സ്ത്രീധനമായി നൽകാത്തതിന്റെ പേരിൽ വിവാഹ വീട്ടിൽ സംഘർഷം. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം. വിവാഹ ചടങ്ങിനിടെ വരൻ കാറിനായി നിർബന്ധം പിടിക്കുകയും, ഇഷ്ട വാഹനം ലഭിച്ചില്ലെങ്കിൽ വിവാഹം വേണ്ടെന്ന് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സെയ്ദ്പുരി ഗ്രാമത്തിൽ നിന്ന് വരനും സംഘവും എത്തി. ഈ ചടങ്ങ് വരെ എല്ലാം സുഗമമായി നടന്നു. ചടങ്ങിൽവച്ച് കാർ സമ്മാനമായി നൽകിയില്ലെങ്കിൽ വിവാഹം വേണ്ടെന്ന് വയ്ക്കുമെന്ന് ഭീഷണിമുഴക്കുകയായിരുന്നു. കാർ നൽകാൻ സാധിക്കില്ലെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞതോടെ ഇരുവിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായി. കൈയാങ്കളിയിൽ…