മുണ്ടക്കൈ ദുരന്തം; അഞ്ച് ശരീരഭാഗങ്ങൾ കൂടി സംസ്കരിച്ചു

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത അഞ്ച് ശരീര ഭാഗങ്ങൾ കൂടി സംസ്കരിച്ചു. ചാലിയാറിൽ നിന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹ ഭാഗങ്ങളാണ് പുത്തുമലയിൽ സർവമത പ്രാർഥനയോടെ സംസ്കരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടി സംസ്കാര ചടങ്ങുകൾ പൂർത്തിയായി. പ്രദേശത്ത് കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്. ചൂരൽമലയിൽ നടത്തിയ തിരച്ചിലില്‍ നാലും ലക്ഷത്തോളം രൂപ കണ്ടെടുത്തു. ഫയര്‍ ഫോഴ്സ്,സിവിൽ ഡിഫൻസ് എന്നിവര്‍ നടത്തിയ തിരച്ചിലിലാണ് പണം കണ്ടെത്തിയത്. വെള്ളാർമല സ്കൂളിന്റെ പിറകിൽ നിന്നാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ പണം…

Read More

വയനാട് ദുരന്തം ; തിരിച്ചറിയാൻ കഴിയാത്ത 22 പേരുടെ മൃതദേഹങ്ങൾ ഇന്ന് സംസ്കരിച്ചു

വയനാട് ഉരുൾപ്പൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്ത 22 പേരുടെ മൃതദേഹങ്ങൾ സർവമതപ്രാർത്ഥനക്ക് ശേഷം ഇന്ന് സംസ്കരിച്ചു. പുത്തുമലയിൽ ഹാരിസൺ മലയാളത്തിന്റെ ഭൂമിയിലാണ് സംസ്കാരം നടന്നത്. മണ്ണ് മാറ്റി നടത്തിയ തിരച്ചിലിലും ചാലിയാർ പുഴയിൽ നിന്നുമടക്കം ലഭിച്ച തിരിച്ചറിയാത്ത ശരീരഭാഗങ്ങളാണ് ഇന്ന് സംസ്കരിച്ചത്. പ്രത്യേക നമ്പർ രേഖപ്പെടുത്തിയ ശേഷമാണ് സംസ്കാരം. ഇത് മൂന്നാം ദിവസമാണ് കൂട്ട സംസ്കാരം നടക്കുന്നത്. വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണ്. ഇതുവരെ ദൗത്യം നടക്കാതിരുന്ന സൺ റൈസ് വാലിയിലും ഇന്ന് തെരച്ചിൽ…

Read More

ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയുടെ സംസ്കാരം ഇന്ന്

ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയുടെ സംസ്കാരം ഇന്ന്.സംസ്കാരചടങ്ങുകളുടെ ഭാഗമായി വിവിധ നഗരങ്ങളിൽ അനുശോചന റാലികൾ സംഘടിപ്പിക്കും. തബ്‌രീസിൽ രാവിലെ വിലാപ യാത്ര നടക്കും. തുടർന്ന് ഖുമ്മിലേക്കും അവിടെ നിന്ന് തെഹ്‌റാനിലേക്കും മൃതദേഹങ്ങൾ എത്തിക്കും. രാജ്യത്തിെൻറ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ പ്രാർഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകും. റഈസിയുടെ ജൻമദേശമായ മസ്ഹദ് നഗരത്തിലായിരിക്കും ഖബറടക്കം. സംസ്‌കാര ചടങ്ങുകളിൽ സംബന്ധിക്കാൻ നിരവധി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ എത്തിച്ചേരും. ഇറാനിൽ അഞ്ച് ദിവസത്തെ ദു:ഖാചരണം…

Read More

സുഹാർ വാഹനാപകടം ; സുനിൽ കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്കരിക്കും

സുഹാർ റൗണ്ട്​ എബൗട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ച സുനിൽകുമാറിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ച്​ സംസ്കരിക്കും. സുഹാർ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം നടപടിക്കായി മസ്‌കത്തിൽ എത്തിച്ച്​ തിങ്കളാഴ്ച പുലർച്ചെ ഒമാൻ എയറിലാണ്​ നാട്ടിലേക്ക്​ കൊണ്ടുപോയത്​. ഭാര്യ ജീജയുടെ ഒറ്റപ്പാലം പാലപ്പുറം ‘ആതിര’ വീട്ടിലാണ്​ സംസ്‌കരിക്കുകയെന്ന്​ ബന്ധുകൾ അറിയിച്ചു. സുനിൽ കുമാറിന്റെ വീട് തൃശൂരാണ്. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അപകടത്തിൽ പരിക്കേറ്റ ഭാര്യ ജീജ, കുട്ടികളായ മയൂര, നന്ദന എന്നിവർ ആശുപത്രിയിലായിരുന്നു. ഡിസ്ചാർജായ ഇവർ ബന്ധുവിന്റെ വീട്ടിലാണുള്ളത്. അപകട വാർത്തയറിഞ്ഞ് നാട്ടിൽ…

Read More

വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് പേരുടെയും സംസ്കാരം ഇന്ന്

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇന്നലെ രണ്ട് ജീവനുകളാണ് കേരളത്തിൽ പൊലിഞ്ഞത്. കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മരിച്ച പാലാട്ടിയിൽ അബ്രഹാമിന്‍റെയും അതിരപ്പള്ളിയിൽ കാട്ടന ചവിട്ടിക്കൊന്ന വത്സയുടെയും മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റുമോർട്ടം ചെയ്ത ശേഷം സംസ്കരിക്കും.  കോഴിക്കോട് കക്കയത്താണ് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ അബ്രഹാം മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം വിലാപ യാത്രയായി കക്കയത്തേക്ക് കൊണ്ട് പോകും. വൈകീട്ട് നാല് മണിയോടെ കക്കയം പള്ളിയിലാകും സംസ്കാര ചടങ്ങുകൾ. കുടുംബത്തിന് ഇന്ന് തന്നെ സഹായധനമായ  10 ലക്ഷം നൽകാൻ…

Read More

നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു

നിപ ബാധിച്ച മരിച്ച ആയഞ്ചേരി മംഗലാട് സ്വദേശി നാൽപതുകാരൻറെ മൃതദേഹം സംസ്‌കരിച്ചു. കടമേരി ജമാഅത്ത് പള്ളി ഖബറിസ്ഥാനിലാണ് ഖബറടക്കിയത് . പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്‌കാരം ചടങ്ങുകൾ നടന്നത്. കഴിഞ്ഞ മാസം 30 ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ട 45 വയസുകാരനുമായുള്ള സമ്പർക്കത്തിൽ നിന്നാണ് ഇവർക്ക് രോഗ ബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചതിനാൽ അതും നിപ ബാധയെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ് എത്തുകയായിരുന്നു. മരണപ്പെട്ട മരുതോങ്കര സ്വദേശിയുടെ 9 വയസുള്ള മകനും ഭാര്യ സഹോദരനുമാണ് നിപ ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 9…

Read More