
ദുബൈ ക്രീക്ക് സംരക്ഷിക്കും; 11.2 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി
ദുബൈ നഗരത്തിന്റെ ഹൃദയധമനിയായി കണക്കാക്കപ്പെടുന്ന ക്രീക്ക് സംരക്ഷിക്കാൻ വിപുലപദ്ധതി പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി. കഴിഞ്ഞ അരനൂറ്റാണ്ടായി വെല്ലുവിളികളെ അതിജീവിച്ച ക്രീക്കിന്റെ മതിലുകൾ പുനർനിർമിക്കുന്നതാണ് പദ്ധതി. പ്രതികൂല കാലാവസ്ഥയിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത് തടയുകയും വാണിജ്യ ഗതാഗതത്തിനുള്ള തടസ്സങ്ങൾ കുറക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. 11.2കോടി ദിർഹം ചെലവ് വരുന്ന മുനിസിപ്പാലിറ്റിയുടെ പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. പ്രാരംഭഘട്ടത്തിൽ ദുബൈ ക്രീക്കിന്റെ ദേര ഭാഗത്തുകൂടിയുള്ള 2.1 കി.മീറ്ററുള്ള മതിൽ പുനഃസ്ഥാപിക്കും. പ്രദേശത്തെ ഒന്നിലധികം വിഭാഗങ്ങളാക്കി വിഭജിച്ച് തടസ്സമില്ലാത്ത ജലഗതാഗതം ഉറപ്പാക്കാൻ ആവശ്യമായ…