
ഖത്തറിൽ തവണ വ്യവസ്ഥയിൽ വാഹനം വാങ്ങാൻ ക്രെഡിറ്റ് സർട്ടിഫിക്കറ്റും വേണം
തവണവ്യവസ്ഥയിൽ വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ സാമ്പത്തികഭദ്രത ഉറപ്പാക്കുന്ന ക്രെഡിറ്റ് റിപ്പോർട്ടുകൾ വാഹന വിൽപന കമ്പനികൾക്ക് സ്വന്തമാക്കാമെന്ന് വ്യക്തമാക്കി ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ നാലാം നമ്പർ സർക്കുലർ പ്രകാരമാണ് വാഹന ഡീലർമാർക്ക് തവണവ്യവസ്ഥയിലെ വാഹന വിൽപന സംബന്ധിച്ച് നിർദേശങ്ങൾ നൽകിയത്.വാഹനം വാങ്ങുന്ന ഉപഭോക്താക്കൾക്ക് തിരിച്ചടവിന് ശേഷിയുണ്ടോ, ബാങ്ക് ഇടപാടുകളിലെ കൃത്യത തുടങ്ങിയവ കമ്പനികൾക്ക് തിരിച്ചറിയാൻ കഴിയുന്നതാണ് പുതിയ നിർദേശങ്ങൾ. ഉപഭോക്താവിനെ സംബന്ധിച്ച് ഖത്തർ ക്രെഡിറ്റ് ബ്യൂറോയിൽ നിന്നുള്ള ക്രെഡിറ്റ് റിപ്പോർട്ട് ഉൾപ്പെടെ രേഖകൾ…