ദുബായിൽ ക്രെഡിറ്റ് കാർഡുകൾ വഴി ഇനി സ്‌കൂൾ ഫീസും അടയ്ക്കാം; 6 മാസം മുതൽ 4 വർഷം വരെ പലിശരഹിത തവണകളായി തിരിച്ചടയ്ക്കാം

ദുബായിൽ ക്രെഡിറ്റ് കാർഡുകൾ വഴി ഇനി സ്‌കൂൾ ഫീസും അടയ്ക്കാം. സർവീസ് ചാർജോ പലിശയോ ഈടാക്കാതെയാണു ബാങ്കുകൾ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 6 മാസം മുതൽ 4 വർഷം വരെ പലിശരഹിത തവണകളായി തിരിച്ചടയ്ക്കാം. ക്രെഡിറ്റ് കാർഡിന്റെ തിരിച്ചടവ് ദിവസത്തിനു ശേഷമാണു പണമടയ്ക്കുന്നതെങ്കിൽ പലിശ നൽകണം. തിരിച്ചടവിൽ കുടിശിക വരുത്തിയാൽ ബാങ്ക് നിരക്കിൽ തിരിച്ചു പിടിക്കാനുള്ള നടപടി ബാങ്കുകൾ സ്വീകരിക്കുമെന്ന് ധനകാര്യ വിദഗ്ധൻ മുഹമ്മദ് ഗാസി പറഞ്ഞു. സാധാരണ ഇടപാടായാലും ഓൺലൈൻ വഴിയുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗമായാലും…

Read More