പ്രിയങ്ക ​ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ക്രെഡിറ്റ് എല്ലാവർക്കും: കെസി വേണു​ഗോപാൽ

പ്രിയങ്ക ​ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ക്രെഡിറ്റ് എല്ലാവർക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും ഒരു പോലെ പ്രവർത്തിച്ചുവെന്നും കെ.സി വേണു​ഗോപാൽ ചൂണ്ടിക്കാട്ടി. ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിയങ്ക പാർലമെന്റിൽ ആദ്യം ഉന്നയിക്കുന്ന വയനാട് ദുരന്തമായിരിക്കുമെന്നും കെസി അറിയിച്ചു. അതേ സമയം, മഹാരാഷ്ട്രയിലെ തോൽവിയുടെ കാരണം കൂട്ടമായി പരിശോധിക്കും. തിരിച്ചടി കോൺ​ഗ്രസിന് മാത്രമല്ല, മഹാവികാസ് അഘാഡിയിലെ എല്ലാ കക്ഷികൾക്കുമാണെന്നും വേണു​ഗോപാൽ പറഞ്ഞു. സന്ദീപ് വാര്യരുടെ കോൺ​ഗ്രസിലേക്കുള്ള വരവ് സർജിക്കൽ സ്ട്രൈക്കായിരുന്നെന്നും കെസി വേണു​ഗോപാൽ…

Read More

ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്തില്ലേ?; അറിയാം കിടിലൻ നേട്ടങ്ങൾ

ചെറുതും വലുതുമായ ഇടപാടുകൾക്ക് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ഒന്നാണ് യുപിഐ പെയ്‌മെന്റുകൾ. ഇടപാടുകൾ വേഗത്തിലാക്കാൻ സാധിക്കുന്നു എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. അടുത്തിടെ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് യുപിഐ ക്യുആർ കോഡ് മുഖേന ഇടപാടുകൾ നടത്താൻ ആർബിഐ അനുമതി നൽകിയിരുന്നു. ഇതിനുപുറമേ, എൻപിസിഐയും കഴിഞ്ഞ വർഷം യുപിഐ പേയ്മെന്റുകൾക്കായി റൂപേ ക്രെഡിറ്റ് കാർഡ് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ക്രെഡിറ്റ് കാർഡുകളുമായി യുപിഐ ബന്ധിപ്പിച്ചതോടെ ഡിജിറ്റലായി പണമിടപാടുകൾ നടത്തുന്നത് വേഗത്തിലാക്കി. കൂടാതെ ഫ്‌ളെക്‌സിബിൾ ക്രെഡിറ്റ് ലൈനുമായി ബന്ധിപ്പിച്ചതോടെ തടസ്സമില്ലാത്ത…

Read More

സ്വപ്ന പദ്ധതി യാഥാർഥ്യമാകുന്നതിൽ സന്തോഷം, എത്ര തുള്ളിയാലും ക്രെഡിറ്റ് ഉമ്മൻ ചാണ്ടിക്ക്: വി.ഡി.സതീശൻ

വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കിയതിന്റെ ക്രെഡിറ്റ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി യാഥാർഥ്യമാകുന്നതിൽ സന്തോഷമുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും യുഡിഎഫ് സർക്കാരിന്റെയും ഇച്ഛാശക്തിയുടെ പ്രതീകമായി സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിൽ വിഴിഞ്ഞം തുറമുഖം രേഖപ്പെടുത്തും. ഇടത് സർക്കാരിന് ഉമ്മൻചാണ്ടിയെയും അദ്ദേഹം നയിച്ച യുഡിഎഫ് സർക്കാരിനേയും മറക്കാം. പക്ഷേ കേരളം മറക്കില്ല. നിങ്ങൾ എത്ര തുള്ളിയാലും ആ ക്രെഡിറ്റ് ഉമ്മൻ ചാണ്ടിക്കുള്ളതാണെന്നും സതീശൻ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റ് വിഴിഞ്ഞം രാജ്യാന്തര…

Read More