എഐ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ പറയണം; ഇല്ലെങ്കിൽ നടപടി; പുതിയ നിയമങ്ങളുമായി യൂട്യൂബ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ അവതരിപ്പിച്ച് യൂട്യൂബ്. ഇതനുസരിച്ച്, വീഡിയോകൾ നിർമിക്കുന്നതിനായി ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് ക്രിയേറ്റർമാർ വെളിപ്പെടുത്തണം. വീഡിയോയിൽ എഐ ടൂളുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താത്ത ക്രിയേറ്റർമാർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് യൂട്യൂബ് പുറത്തിറക്കിയ ബ്ലോഗ്പോസ്റ്റിൽ വ്യക്തമാക്കുന്നു. അങ്ങനെയുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യുകയും യൂട്യൂബിന്റെ റെവന്യൂ ഷെയറിങ് പ്രോഗ്രാമിൽ നിന്ന് ക്രിയേറ്ററെ സസ്പെന്റ് ചെയ്യുകയും ചെയ്യും. യൂട്യൂബിൽ സർഗാത്മകതയ്ക്കുള്ള അവസരങ്ങൾ തുറക്കാനും പ്ലാറ്റ്ഫോമിലെ കാഴ്ചക്കാരുടേയും ക്രിയേറ്റർമാരുടേയും അനുഭവത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനും ജനറേറ്റീവ് എഐയ്ക്ക്…

Read More