കവിത പങ്കുവച്ചതിന്​ കോൺഗ്രസ്​ എംപിക്കെതിരെ എഫ്​ഐആർ ; ‘സർഗാത്മകത പ്രധാനമാണ്​, പ്രസ്തുത കവിത ഒരു സമുദായത്തിനും എതിരല്ല’: ഗുജറാത്ത്​ സർക്കാരിനോട്​ സുപ്രിംകോടതി

സാമൂഹിക മാധ്യമത്തിൽ കവിത പങ്കുവച്ചതിന്​ കോൺഗ്രസ്​ എംപി ഇമ്രാൻ പ്രതാപ്​ഗഢി​നെതിരെ എഫ്​ഐആർ രജിസ്റ്റർ ചെയ്​തതിൽ ഗുജറാത്ത്​ സർക്കാരിനെതിരെ​ സുപ്രിംകോടതി. സർഗാത്മകത പ്രധാനമാണെന്നും പ്രസ്തുത കവിത ഒരു സമുദായത്തിനും എതിരല്ലെന്നും ഗുജറാത്ത് സർക്കാരിനോട് സുപ്രിംകോടതി പറഞ്ഞു. ‘രക്തദാഹികളേ, ഞാൻ പറയുന്നത് കേൾക്കൂ’ എന്ന കവിത പങ്കുവെച്ചതിനാണ്​ എംപിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്​. രാജ്യസഭാംഗം മതവികാരം വ്രണപ്പെടുത്തിയെന്നാണ്​ പരാതി​. ഇതിനെതിരെ ഇമ്രാൻ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇളവ് ലഭിച്ചില്ല. തുടർന്ന് ഹൈക്കോടതി വിധിയെ സുപ്രിംകോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു. കവിതയുടെ യഥാർഥ…

Read More