അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് തെറിപ്പിച്ചു ; കാൽനട യാത്രക്കാരായ രണ്ട് പേർ മരിച്ചു

പാലക്കാട് കൊടുവായൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നു. മദ്യലഹരിയിൽ കാര്‍ ഓടിച്ച എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

Read More

ട്രിച്ചിയിൽ തകരാറിലായ വിമാനം തിരിച്ചിറക്കിയ സംഭവം; അന്വേഷണ ഉത്തരവിറക്കി ഡിജിസിഎ

ട്രിച്ചി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ മൂലം ആകാശത്ത് കുടുങ്ങിയ വിമാനം തിരിച്ചിറക്കിയ സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ട്രിച്ചിയിൽ ഇന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ലാൻഡിംഗ് ഗിയർ പ്രശ്‌നത്തെ തുടർന്നാണ് താഴെയിറങ്ങാൻ പറ്റാതെ ആകാശത്ത് വട്ടമിട്ട് പറന്നത്. സാങ്കേതിക തകരാർ ഉണ്ടാകാനിടയായ സാഹചര്യം പരിശോധിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ‘ഓപ്പറേറ്റിംഗ് ക്രൂ അടിയന്തര ലാൻഡിങ്ങ് നടത്തുന്നതായി പ്രഖ്യാപിച്ചിരുന്നില്ല. സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം, റണ്‍വേ നീളം കണക്കിലെടുത്ത് ഇന്ധനവും ഭാരവും കുറയ്ക്കുന്നതിനായി…

Read More

ഫ്രാൻസിൽ വൈദ്യുതി ലൈനിൽ തട്ടി ചെറു വിമാനം തകർന്ന് വീണു ; മൂന്ന് പേർ മരിച്ചു

വൈദ്യുതി ലൈനിൽ തട്ടി ഫ്രാൻസിൽ ചെറുവിമാനം തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. പാരീസ് പ്രദേശത്തെ റോഡിലേക്കാണ് വിമാനം തകർന്നുവീണത്. വിമാനം വീഴുമ്പോൾ റോഡിൽ വാഹനങ്ങളില്ലാത്തത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. ലോഗ്നെസ് എയർപോർട്ടിൽ നിന്ന് പറന്നയുടനെയാണ് അപകടം സംഭവിച്ചത്. ഉയര്‍ന്ന വോൾട്ടേജുള്ള വൈദ്യുതി ലൈനിലാണ് വിമാനം തട്ടിയത്. ഈ പ്രദേശത്ത് ഇത് രണ്ടാം തവണയാണ് വൈദ്യുതി ലൈനിൽ…

Read More

നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; തൃശൂരിൽ ഒരാൾക്ക് ദാരുണാന്ത്യം

തൃശൂർ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ജില്ലയിലെ ചാഴൂരിൽ തെക്കേലിന് സമീപമാണ് അപകടമുണ്ടായത്. പഴുവിൽ സ്വദേശി വേളൂക്കര ഗോപി (60) ആണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. പെരിങ്ങോട്ടുകര ഭാഗത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ആൽ സ്റ്റോപ്പിന് സമീപം വളവിൽ തട്ടുകടയിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കടയുടെ മുൻഭാഗം പൂർണമായും തകർന്നു. രണ്ട് ഇരുചക്ര വാഹനങ്ങൾക്കും കേടുപറ്റി. എതിർവശത്തുള്ള ഹോട്ടലിൽനിന്ന് ചായ കുടിച്ചശേഷം തട്ടുകടയുടെ മുന്നിൽ പത്രം…

Read More

റഷ്യ വിക്ഷേപിച്ച ‘ലൂണ 25’ ചന്ദ്രനിൽ തകർന്നുവീണു

റഷ്യൻ ബഹിരാകാശ പേടകമായ ‘ലൂണ 25’ തകർന്നതായി സ്ഥിരീകരണം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച റഷ്യയുടെ പേടകമായ ‘ലൂണ 25’ ചന്ദ്രനിൽ തകർന്നു വീണതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയാണ് അറിയിച്ചത്. പേടകത്തിന് സാങ്കേതികത്തകരാർ നേരിട്ടതായി അവർ ഇന്നലെ അറിയിച്ചിരുന്നു. ‘അസാധാരണ സാഹചര്യം’ നേരിടുന്നുവെന്നാണു റഷ്യയുടെ ബഹിരാകാശ ഏജൻസി അറിയിച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നാളെയാണ് ലൂണ ഇറങ്ങേണ്ടിയിരുന്നത്. ഇതിനു മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ സാങ്കേതികപ്രശ്നമുണ്ടായെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ലൂണ 25 തകർന്നതായി റഷ്യ സ്ഥിരീകരിച്ചത്. അതേസമയം, ചന്ദ്ര…

Read More

മലേഷ്യയിൽ നിയന്ത്രണം തെറ്റിയ ചെറു വിമാനം ഹൈവേയിൽ തകർന്നുവീണു; 10 മരണം

മലേഷ്യയിൽ ഹൈവേയിൽ വിമാനം തകർന്നുവീണ് 10 പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 8 പേരും ഹൈവേയിലൂടെ യാത്ര ചെയ്യുകയായിരുന്ന രണ്ടു പേരുമാണ് മരിച്ചത്. ഹൈവേയിലൂടെ പോവുകയായിരുന്ന കാറിലെ ക്യാമറയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നിയന്ത്രണം തെറ്റി പറന്നുവരുന്ന വിമാനം ഹൈവേയിൽ വീണ് അഗ്നിഗോളമായി മാറുന്നത് വിഡിയോയിൽ കാണാം. വടക്കൻ മലേഷ്യയിലെ വിനോദസഞ്ചാരദ്വീപായ ലാങ്കാവിയിൽനിന്ന് പുറപ്പെട്ട വിമാനം സുബാങ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടതായിരുന്നു. എന്നാൽ ലാൻഡിങ്ങിനു മിനിറ്റുകൾ മുൻപ് ഹൈവേയിലേക്ക് ഇടിച്ചിറങ്ങിയ വിമാനം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടായ ഉടനെ…

Read More

ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

 ​ജമ്മു കശ്മീരിലെ കിശ്ത്വാർ മേഖലയിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. ഇന്ന് രാവിലെയാണ് സംഭവം. മാർവ ഗ്രാമത്തിലാണ് ഹെലികോപ്റ്റർ തകർന്നതെന്നാണ് വിവരം. സൈന്യത്തിന്റെ എ.എൽ.എച്ച് ധ്രുവ് ഹെലികോപ്റ്ററാണ് തകർന്നത്. പൈലറ്റിന് പരിക്കേറ്റിട്ടുണ്ടെങ്കിലും സുരക്ഷിതനാണെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ഹെലികോപ്റ്ററിൽ മൂന്നു പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം.

Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നുവീണു

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണു. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറാണ്‌ തകര്‍ന്ന് വീണത്. പരിശീലന പറക്കലിനായി ടേക്ക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. അപകടകാരണം വ്യക്തമല്ല. ടെക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൂന്നു പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമികമായ വിവരം. അപകടത്തെ തുടര്‍ന്ന് റണ്‍വേ താത്കാലികമായി അടച്ചു

Read More