ഒഡീഷ ട്രെയിൻ അപകടം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേമന്ത്രി

ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ മൂലകാരണം കണ്ടെത്തണമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. അശ്വിനി വൈഷ്ണവ് അപകട സ്ഥലം സന്ദർശിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും അപകടസ്ഥലം സന്ദർശിക്കും. അതിനിടെ, മനഃസാക്ഷിയുണ്ടെങ്കിൽ റെയിൽവേ മന്ത്രി രാജിവയ്ക്കണമെന്ന് തൃണമൂൽ കോൺഗ്രസ്‌ നേതാവ് ഡെറിക് ഒബ്രിയൻ പറഞ്ഞു.

Read More

മധ്യപ്രദേശിൽ വിമാനാപകടം: വ്യോമസേനയുടെ രണ്ടു വിമാനങ്ങൾ തകർന്നുവീണു

മധ്യപ്രദേശിലെ മൊറേനയിൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങളായ സുഖോയ്-30, മിറാഷ് 2000 എന്നിവ തകർന്നുവീണു. ഗ്വാളിയോർ വ്യോമത്താവളത്തിൽനിന്നു പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനങ്ങളാണ് തകർന്നുവീണത്.  വിമാനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നെന്നാണു പ്രാഥമിക നിഗമനം. രണ്ടു വിമാനങ്ങളിലെയും പൈലറ്റുമാർ സുരക്ഷിതരാണെന്നാണു വിവരം. സ്ഥലത്തു രക്ഷാപ്രവർത്തനം തുടരുന്നു.

Read More