
പറന്നുയർന്ന ശേഷം അപ്രത്യക്ഷമായ വിമാനം ഒടുവിൽ കണ്ടെത്തി; പൈലറ്റടക്കം 10 പേരും മരിച്ചു
മൂന്ന് മൃതദേഹങ്ങളാണ് വിമാനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത് അലാസ്കയിൽ പറന്നുയർന്ന ശേഷം കാണാതായ വിമാനം കണ്ടെത്തി. 10 പേരുമായി നോമിലെ ഹബ് കമ്മ്യൂണിറ്റിയിലേക്കുള്ള യാത്രാമധ്യേ വ്യാഴാഴ്ച അലാസ്കയിൽ അപ്രത്യക്ഷമായ പ്രാദേശിക സിംഗിൾ എഞ്ചിൻ എയർലൈൻ വിമാനമാണ് യുഎസ് കോസ്റ്റ് ഗാർഡ് കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന പത്ത് യാത്രക്കാരും മരിച്ചു. മൂന്ന് മൃതദേഹങ്ങളാണ് വിമാനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. മറ്റ് ഏഴ് പേരും മരിച്ചെന്നാണ് അധികൃതർ സ്ഥിരീകരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.37 ന് ഉനലക്ലീറ്റിൽ നിന്ന് പുറപ്പെട്ടെന്നും നോർട്ടൺ സൗണ്ട് ഏരിയയ്ക്ക് മുകളിലൂടെ…