സർക്കാർ നിശ്ചയിച്ച ചെറിയ തുക മാത്രമേ വാങ്ങാവൂ; നിർബന്ധപൂർവം വിദ്യാർഥികളിൽനിന്നു വൻ പിരിവ് പാടില്ല: വി.ശിവൻകുട്ടി

സ്കൂളുകൾ പിടിഎ ഫണ്ടെന്ന പേരിൽ വലിയ തുക പിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും മന്ത്രി വി.ശിവൻകുട്ടി. പിടിഎയെ സ്കൂൾ ഭരണസമിതിയായി കാണരുത്. ജനാധിപത്യപരമായി വേണം പിടിഎകൾ പ്രവർത്തിക്കേണ്ടത്. സർക്കാർ നിശ്ചയിച്ച ചെറിയ തുക മാത്രമേ വാങ്ങാവൂ. നിർബന്ധപൂർവം വിദ്യാർഥികളിൽനിന്നു വൻ പിരിവ് പാടില്ല. കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനത്തിനു വലിയ തുക വാങ്ങുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വൻതുക വാങ്ങുന്ന ചില സ്കൂളുകൾ…

Read More

ജോഷിമഠിനു പിന്നാലെ തെഹ്‌രി ഗര്‍വാലിലും വിള്ളലുകള്‍

ജോഷിമഠ് നഗരത്തിന് പിന്നാലെ ഉത്തരാഖണ്ഡിലെ തെഹ്‌രി ഗര്‍വാലിലും ഭൂമി ഇടിയുന്നതായി പരാതി. പരിഭ്രാന്തരായ നാട്ടുകാര്‍ പ്രദേശത്ത് അടിയന്തിരമായ സര്‍ക്കാര്‍ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടു. തെഹ്‌രി തടാകത്തിന് സമീപത്തുള്ള ഗ്രാമത്തിലാണ് മണ്ണിടിച്ചിലും കെട്ടിടത്തിലെ വിള്ളലുകളും ഉൾപ്പടെയുള്ള പ്രശ്നങ്ങൾ നേരിടുന്നത്. ചമ്പ തുരങ്കത്തിന് സമീപത്തും മുകളിലുമായുള്ള വീടുകളുടെ ചുമരുകളിലാണ് വിള്ളലുകൾ രൂപപ്പെട്ടത്. ഇവിടെ നിലവില്‍ ആറോളം വീടുകള്‍ അപകട ഭീതിയിലാണ്. ചമ്പയിലെ 440 മീറ്റര്‍ ദൈര്‍ഘ്യമുള്ള ടണലിന്റെ നിര്‍മാണം തുടങ്ങിയതിന് ശേഷമാണ് പ്രദേശത്തെ വീടുകളില്‍ വിള്ളലുകള്‍ കണ്ടുതുടങ്ങിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Read More