കലാശക്കൊട്ടിനിടയിലെ ആക്രമണം; സി ആര്‍ മഹേഷ് എം.എല്‍.എക്കെതിരെ വധശ്രമത്തിന് കേസെടുത്തു

കരുനാഗപ്പള്ളിയിൽ കലാശക്കൊട്ടിനിടെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ സിആര്‍ മഹേഷ് എംഎല്‍എക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കൂടാതെ 149 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊട്ടിക്കലാശത്തിനിടെ സിപിഎം സംസ്ഥാന സമിതി അംഗം സൂസൻ കോടിക്കെതിരായ ആക്രമണത്തിലാണ് നിലവിൽ പോലീസ് കേസെടുത്തിരിക്കുന്നത്. സംഘര്‍ഷത്തില്‍ സിആര്‍ മഹേഷ് എംഎല്‍എക്കും പരിക്കേറ്റിരുന്നു. കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടയിലാണ് സിആര്‍ മഹേഷ് എംഎല്‍എക്ക് പരിക്കേറ്റത്. സിഐ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്കും പരിക്കേൽക്കുകയുണ്ടായി. പോലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ കണ്ണീര്‍…

Read More