ഉഷ്ണതരംഗത്തിൽ വലഞ്ഞ് മൃ​ഗങ്ങളും; തളര്‍ന്ന് വീണ കുരങ്ങന് സിപിആര്‍ നൽകി പോലീസുകാരൻ

കടുത്ത ഉഷ്ണതരംഗത്തിൽ വലയുകയാണ് ഉത്തരേന്ത്യ. 50 ഡി​ഗ്രി സെൽഷ്യസിലധികം ചൂട് ഉയർന്ന സാഹചര്യമുണ്ടായി. കടുത്ത ചൂടിൽ മനുഷ്യരെപോലെ തന്നെ പ്രതിസന്ധിയിലാണ് മൃ​ഗങ്ങളും. കുടിക്കാൻ വെള്ളം പോലും കിട്ടാതെ പല മൃഗങ്ങളും വഴിവക്കില്‍ തളര്‍ന്ന് വീഴുന്നു. ഉത്തര്‍പ്രദേശിൽ ഇത്തരത്തിൽ ചൂടിനെ തുടര്‍ന്ന് വഴിയരികില്‍ തളര്‍ന്ന് വീണ ഒരു കുരങ്ങന് സിപിആര്‍ നല്‍കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ ഛത്താരി പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്സ്റ്റബിള്‍ വികാസ് തോമറാണ് കുരങ്ങിന് സിപിആര്‍ നല്‍കി രക്ഷിച്ചത്….

Read More

ഷോക്കേറ്റ കുട്ടി ബോധരഹിതനായി; വിജയവാഡയിൽ നടുറോഡിൽ വച്ച് സിപിആർ നൽകി ഡോക്ടർ

ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഷോക്കേറ്റ് ബോധരഹിതനായ ആറുവയസുകാരനെ നടുറോഡിൽ വച്ച് രക്ഷിച്ച് ഡോക്ടർ. മേയ് അഞ്ചിനാണ് സംഭവം നടന്നത്. വൈദ്യുതാഘാതമേറ്റ കുട്ടി ബോധരഹിതനായി വീഴുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ കുട്ടിയെ എടുത്ത് ആശുപത്രിയിലേക്ക് പോകുന്നത് കണ്ട ഡോക്ടർ ഉടൻ തന്നെ റോഡിൽ വച്ച് കുട്ടിക്ക് കാർഡിയോപൾമണറി റെസസിറ്റേഷൻ (സിപിആർ) നൽകി ജീവൻ രക്ഷിക്കുകയായിരുന്നു. അഞ്ച് മിനിറ്റോളം സിപിആർ നൽകിയതിന് പിന്നാലെ കുട്ടിയ്ക്ക് ബോധം വന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പുറത്തുവന്ന വീഡിയോയിൽ വനിതാ ഡോക്ടർ കുട്ടിയുടെ നെഞ്ചിൽ…

Read More