സന്ദീപ് വാരിയർക്കെതിരെ സിപിഎമ്മിന്റെ പത്രപ്പരസ്യം മുന്‍കൂര്‍ അനുമതി വാങ്ങാതെ; അന്വേഷണത്തിന് കലക്ടറുടെ നിർദേശം
സന്ദീപ് വാരിയർക്കെതിരെ സിപിഎം പത്രപ്പരസ്യം നൽകിയത് മുന്‍കൂര്‍ അനുമതി വാങ്ങാതെ. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണ് വോട്ടെടുപ്പിനു തലേന്ന് പരസ്യം പ്രസിദ്ധീകരിച്ചത് എന്നാണ് വിവരം. തിരഞ്ഞെടുപ്പു കാലത്ത് ഇത്തരം പരസ്യങ്ങൾ നൽകാൻ ജില്ലാ കലക്ടർ അധ്യക്ഷനായ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വേണം. സമൂഹത്തില്‍ വര്‍ഗീയ വേര്‍തിരിവും സ്പര്‍ധയും വളര്‍ത്തുന്നതാണ് പരസ്യമെന്നും അതിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. പരസ്യത്തെപ്പറ്റി അന്വേഷിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. മറ്റു…