പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ പൊലീസ് സിപിഎമ്മിന്‍റെ അടിമകള്‍; ജനം പൊലീസ് സ്റ്റേഷനിലെത്തി ഉത്തരവാദിത്തം ഓർമിപ്പിക്കുമെന്ന് വി.മുരളീധരൻ

പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ പൊലീസ് സിപിഎമ്മിന്‍റെ അടിമകളായെന്നു മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. സാധാരണ ജനത്തെ സംരക്ഷിക്കേണ്ട പൊലീസുകാർ അക്രമത്തിന് കൂട്ടുനിൽക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു. സിപിഎം നേതാക്കളുടെ താൽപര്യമനുസരിച്ചാണു പ്രവർത്തിക്കുന്നതെങ്കില്‍  ജനം പൊലീസ് സ്റ്റേഷനിലെത്തി ഉത്തരവാദിത്തം ഓർമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിളിമാനൂർ സ്റ്റേഷനിലേക്ക് ബിഎംഎസ് സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുക്കുകയായിരുന്നു വി.മുരളീധരൻ. മുതിർന്ന ബിജെപി നേതാവ് സി.കെ.പത്മനാഭൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ബിജെപി പ്രവര്‍ത്തകരോടും നേതാക്കളോടും അപമര്യാദയായി പെറുമാറുന്നത് പോലീസ് പതിവാക്കിയിരിക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങളുമായി ചെല്ലുന്ന…

Read More

‘സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ല; ശ്രമിക്കുന്നത് പൊലീസ്’; സിപിഎമ്മിന് മറുപടിയുമായി അൻവർ

സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നു എംഎൽഎ പിവി അൻവർ. പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതു പൊലീസ് ആണെന്നും സ്വർണക്കടത്ത് പരാതിയിൽ അന്വേഷണം നടക്കുന്നില്ലെന്നുമാണ് പറഞ്ഞത്. പൊതുപ്രശ്നങ്ങളുമായി ആളുകൾ പാർട്ടി ഓഫീസിലേക്ക് വരാത്ത സ്ഥിതിയാണ് ഇന്നുള്ളതെന്നും അൻവർ വിശദീകരിച്ചു. മുഖ്യമന്ത്രിയോട് എന്തും പറയാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയോടും അൻവർ പ്രതികരിച്ചു. സ്വാതന്ത്ര്യമുണ്ടെന്നു പാർട്ടി ഭരണഘടനയിൽ എഴുതിവച്ചിട്ടുണ്ട്. പക്ഷെ അതു നടക്കാറില്ല. എംവി ഗോവിന്ദനു അങ്ങനെ മാത്രമേ പറയാൻ സാധിക്കു. ഇഎംഎസിന്റെയും എകെജിയുടെയും നായനാരുടെ കാലത്തും അത് പ്രാവർത്തികമായിരുന്നെന്നും അൻവർ പ്രതികരിച്ചു….

Read More

‘അൻവർ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലിയാണ്; പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണം’: എം.വി ​ഗോവിന്ദൻ

പിവി അൻവര്‍ എംഎല്‍എയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും സിപിഎമ്മിനെ ഇല്ലായ്മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിയേയും, സർക്കാരിനെയും തകർക്കാൻ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ശ്രമിക്കുകയാണെന്ന് ​ഗോവിന്ദൻ പറഞ്ഞു. അൻവർ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലിയാണ്. അൻവറിന്റെ നിലപാടിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണം. കമ്യൂണിസ്റ്റ് പാർട്ടി സംവിധാനത്തെ കുറിച്ച് അൻവറിന് ധാരണയില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അൻവർ തന്നെ വ്യക്തമാക്കിയിരുന്നു. പാർലമെൻറി പാർട്ടി അംഗത്വം അൻവർ സ്വയം…

Read More

പിണറായിക്ക് മുഖ്യമന്ത്രിസ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കാനാവില്ല; ഉയരുന്നത് ഗുരുതര ആരോപണങ്ങളെന്ന് മുരളീധരൻ

മുഖ്യമന്ത്രിക്കെതിരേ പി.വി അന്‍വര്‍ ഉന്നയിക്കുന്നത് ഗൗരവതരമായ ആരോപണങ്ങളാണെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്‍. സധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭൂരിപക്ഷത്തിനും വേണ്ടാത്ത ആളായി മുഖ്യമന്ത്രി മാറിയിരിക്കുന്നുവെന്ന് പറയുമ്പോള്‍ ഇനിയും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് അള്ളിപ്പിടിച്ച് ഇരിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി അന്‍വറിന്റേത് ഗൗരവതരമായ ആരോപണങ്ങളാണ്. ഒരാള്‍ക്കുവേണ്ടി പാര്‍ട്ടി മുഴുവന്‍ തകരുന്ന സാഹചര്യം ഉണ്ടാക്കുന്നു. പി. ശശിയേയും എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെയും സംരക്ഷിക്കുന്നതിനായി ഇവര്‍ക്കെതിരായ…

Read More

അൻവർ പരിധി വിട്ടു; അൻവറിനെ കൊണ്ടുവന്നവർ നിരന്തരം വിഷയത്തിൽ ഇടപെടണമായിരുന്നു: തുറന്നടിച്ച് ജി സുധാകരൻ

സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ തുറന്ന വിമർശനം നടത്തിയ ഇടത് എംഎൽഎ പിവി അൻവറിനെ തിരുത്തണമെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. അൻവർ പരിധി വിട്ടു. അത് എന്തുകൊണ്ടെന്ന് പരിശോധിക്കണം. വിവാദം പാർട്ടിക്ക് ദോഷമുണ്ടാക്കും. അത് തിരുത്താനുള്ള ഇടപെടലാണ് വേണ്ടതെന്നും ജി സുധാകരൻ ചൂണ്ടിക്കാട്ടി. യഥാർത്ഥത്തിൽ കുറച്ചുകൂടി നേരത്തെ വിഷയത്തിൽ ഇടപെടേണ്ടതായിരുന്നു. ആ മേഖലയിൽ നിന്നും പിബി, കേന്ദ്രകമ്മിറ്റി അംഗങ്ങൾ അടക്കമുള്ളവരുണ്ട്. എം.വി രാഘവൻ അടക്കമുള്ള പാർട്ടി വിരുദ്ധരെ പുറത്തു കളഞ്ഞ പാരമ്പര്യമുള്ള പ്രസ്ഥാനമാണിത്. അൻവറുമായി ബന്ധപ്പെട്ട വിവാദങ്ങൾ…

Read More

പാർട്ടിയോട് പിണക്കം തുടർന്ന് ഇപി ജയരാജൻ; സെക്രട്ടറിയേറ്റ് യോഗത്തിലും യ്യെച്ചൂരി അനുസ്മരണത്തിലും പങ്കെടുക്കില്ല

ഇന്നത്തെ സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുക്കില്ല. വൈകീട്ട് തിരുവനന്തപുരത്തു നടക്കുന്ന പാർട്ടിയുടെ യ്യെച്ചൂരി അനുസ്മരണത്തിലും പങ്കെടുക്കില്ല. ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറിയ ശേഷം ഇത് ആദ്യമായല്ല ഇ പി പാർട്ടി പരിപാടിയിൽ പങ്കെടുക്കാത്തത്. നേരത്തെ കണ്ണൂരിൽ ചടയൻ ഗോവിന്ദൻ ദിനാചരണത്തിൽ ഇ പി ജയരാജൻ പങ്കെടുത്തിരുന്നില്ല. മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദൻറെ ഓർമ ദിനത്തിലെ പുഷ്പാർച്ചനയിൽ പിബി അംഗം എ വിജയരാഘവനൊപ്പം ഇ പിയും പങ്കെടുക്കുമെന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ…

Read More

തൃശ്ശൂർ തോൽവിക്ക് കാരണം സിപിഎം-ബിജെപി ബാന്ധവമെന്ന് കെസി ജോസഫ്; കോൺഗ്രസ് റിപ്പോർട്ട് പുറത്ത്

പാർലമെൻറ് മണ്ഡലത്തിലെ യൂഡിഎഫിൻ്റെ പരാജയം അന്വേഷിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് എന്ന പേരിൽ പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാന രഹിതമെന്ന് കമ്മീഷൻ അംഗം കെ സി ജോസഫ് പറഞ്ഞു. തൃശ്ശൂരിൽ കെ മുരളീധരൻ്റെ തോൽവിക്ക് കാരണം സിപിഎം-ബിജെപി ബാന്ധമാണെന്നും പൂരം കലങ്ങിയപ്പോൾ സുരേഷ് ഗോപിയുടെ രംഗപ്രവേശം ബിജെപിയെ തുണച്ചെന്നും കെസി ജോസഫ് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ടാണ് കോൺഗ്രസ് നേതാവ് ഇക്കാര്യത്തിൽ വ്യക്തത വകുത്തിയത്. പൂരം കലങ്ങിയത് തൃശ്ശൂരിലെ തോൽവിക്ക് കാരണമായില്ലെന്നാണ് അന്വേഷണ റിപ്പോർട്ടെന്ന പ്രചാരണം ശക്തമായതിനിടയിലാണ് വിശദീകരണം….

Read More

അന്ത്യയാത്രയിൽ നാടകീയ രംഗങ്ങൾ; ലോറൻസിന്റെ മൃതദേഹത്തിൽ കിടന്ന മകളെ ബലംപ്രയോ​ഗിച്ച് നീക്കി

അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ച ടൗൺഹാളിൽ നാടകീയ രം​ഗങ്ങൾ. ലോറൻസിന്റ മകൾ ആശ മൃതദേഹത്തിന്റെ അരികിൽ നിന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാൻ കഴിഞ്ഞില്ല. ഈ സമയം വനിതാ പ്രവർത്തകർ മുദ്രാവാക്യം വിളി തുടർന്നു. മകളും വനിതാ പ്രവർത്തകരും തമ്മിൽ ചെറിയ രീതിയിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ, മകളുടെ മകനും രം​ഗത്തെത്തിയതോടെ വളണ്ടിയർമാരുമായി ഉന്തും തള്ളുമുണ്ടായി. മൃതദേഹം പുറത്തേക്കെടുക്കാൻ ഇരുവരും തടസ്സം നിന്നു. തുടർന്ന് മകളേയും മകനേയും ബലം പ്രയോ​ഗിച്ച് മാറ്റിയതോടെയാണ് മൃതദേഹം പുറത്തേക്കെടുത്തത്….

Read More

എം.എം ലോറൻസിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്ന കാര്യത്തിൽ മക്കളുടെ അനുമതികൾ പരിശോധിച്ചതിനു ശേഷം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.  അതുവരെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിക്കാനും നിർദേശം. മൃതദേഹം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ടുള്ള കേരള അനാട്ടമി നിയമത്തിലെ വകുപ്പുകൾ അനുസരിച്ചാണ് ജസ്റ്റിസ് വി.ജി.അരുൺ ഇക്കാര്യം വ്യക്തമാക്കിയത്. മൃതദേഹം മെഡിക്കൽ കോളജിന് കൈമാറരുതെന്നും ക്രിസ്ത്യൻ മതാചാര പ്രകാരം സംസ്കരിക്കണമെന്നും ആവശ്യപ്പെട്ട് ഇളയ മകൾ ആശ ലോറൻസാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഇരുഭാഗത്തിന്റെയും വാദം കേട്ട…

Read More

‘ഇത് കാണിച്ച ഭയപ്പെടുത്താമെന്ന ധാരണ വേണ്ട; ഗൂഢാലോചന കേസുകൾ  സിപിഎമ്മിന് പുത്തരിയല്ല’: പി ജയരാജൻ

 ഗൂഢാലോചന കേസുകള്‍ സി.പി.എമ്മിന് പുത്തരിയല്ലെന്ന് സി.പി.എം. നേതാവ് പി. ജയരാജന്‍. ഇത് കാണിച്ച ഭയപ്പെടുത്താമെന്ന ധാരണ വേണ്ട. ഇത്തരം പ്രവണതകളെ ജനങ്ങളെ അണിനിരത്തി ചെറുത്തുതോല്‍പ്പിക്കും. മാധ്യമങ്ങളെ ഉപയോഗിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ച് പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കം നടന്നുകൊണ്ടിരിക്കുകയാണെന്നും വിമർശനം. അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കുമെന്ന് സി.ബി.ഐ. പ്രത്യേക കോടതി പ്രസ്താവിച്ചതിന് പിന്നാലെയാണ് ജയരാജന്റെ മുന്നറിയിപ്പ്. പി. ജയരാജനും ടി.വി. രാജേഷും കേസിൽ വിചാരണനേരിടണമെന്ന് കോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു. തളിപ്പറമ്പ് പട്ടുവം അരിയിൽ…

Read More