
സമസ്തയിലെ വിവാദങ്ങള്‍ക്ക് പിന്നിൽ സിപിഎം; സമസ്തയെ ഒരിക്കലും ഇക്കാര്യത്തിൽ കുറ്റം പറയില്ല: പിഎംഎ സലാം
സമസ്തയിലെ വിവാദങ്ങള്‍ക്ക് പിന്നിൽ സിപിഎം ആണെന്നും സമസ്തയെ ഒരിക്കലും ഇക്കാര്യത്തിൽ കുറ്റം പറയില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഏതു സംഘടനയായാലും ലീഗിനെ കുറ്റം പറഞ്ഞാൽ ഞങ്ങൾ എതിർക്കും. തെരഞ്ഞെടുപ്പ് വരുമ്പോൾ ഞാഞ്ഞൂലിനു വിഷം വെക്കും എന്ന് പറയും പോലെയാണ് ചിലർ. ചേലക്കരയിൽ സിപിഎമിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുമെന്നും പിഎംഎ സലാം പറഞ്ഞു. ബിജെപിക്കാർ എവിടെയും ശിക്ഷിക്കപ്പെടാൻ പാടില്ലെന്നാണ് സംസ്ഥാന സർക്കാരിന്‍റെ നയം. മഞ്ചേശ്വരം കോഴ കേസിലും, കൊടകര കേസിലും ഇത്…