
റിസോർട്ട് വിവാദം: പിരിമുറുക്കത്തിൽ സിപിഎം
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ ഇ.പി.ജയരാജൻ നിരാകരിച്ചുവെങ്കിലും അതുന്നയിച്ച പി.ജയരാജൻ ഉറച്ചു തന്നെ. സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇ.പി.ജയരാജന്റെ വിശദീകരണത്തിനു ശേഷം പ്രസംഗിച്ച പി.ജയരാജൻ പിന്നോട്ടില്ലെന്ന സൂചനയാണ് നൽകിയത്. പ്രശ്നം തണുപ്പിക്കാൻ സിപിഎം നേതൃത്വം നടത്തിയ ശ്രമം വിഫലമായെന്നു സംസ്ഥാന കമ്മിറ്റിയിൽ തെളിഞ്ഞു. ഇരുവരും വാദങ്ങൾ ഉന്നയിച്ചതിനു പിന്നാലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളും അതിൽ കക്ഷി ചേർന്നു. തർക്കമുണ്ടായ സാഹചര്യത്തിലാണു തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് പിന്നീട് എടുക്കുമെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കിയത്. സംസ്ഥാന…