സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറിയെ ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ടയിൽ സി.പി.എം ഏരിയാ സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പി.ആർ പ്രദീപിനെയാണ് ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ച മുതൽ പ്രദീപിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് ആത്മഹത്യയെന്നാണ് സൂചന. കർഷകനായിരുന്ന പ്രദീപ് സാമ്പത്തിക പ്രശ്നങ്ങളെ സംമ്പന്ധിച്ച് സി.പി.എം ജില്ലാ സെക്രട്ടറിയോട് സൂചിപ്പിച്ചിരുന്നു.

Read More

കൂടത്തായി കേസ്; ജോളിക്ക് അനുകൂല മൊഴി നല്‍കി സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി

കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ മഹസറില്‍ ഒപ്പിട്ട കാട്ടാങ്ങള്‍ സ്വദേശി പ്രവീണ്‍കുമാര്‍ കൂറുമാറി. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയാണ് പ്രവീണ്‍ കുമാര്‍. ഒന്നാം പ്രതി ജോളി ജോസഫിനും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായാണ് പ്രവീണ്‍ മൊഴിമാറ്റി പറഞ്ഞത്. കേസിൽ പ്രോസിക്യൂഷന്റെ 155–ാം സാക്ഷിയാണ് മുൻ സിപിഎം കോഴിക്കോട് കട്ടാങ്ങൽ ലോക്കൽ സെക്രട്ടറിയും നിലവിൽ ലോക്കൽ കമ്മിറ്റി അംഗവുമായ നായർകുഴി കമ്പളത്ത് പറമ്പ് വീട്ടിൽ പി.പ്രവീൺ കുമാർ. അന്വേഷണത്തിന്റെ ഭാഗമായി ഒന്നാം പ്രതിയായ ജോളിക്ക് നാലാം പ്രതിയായ മനോജ്…

Read More

സ്വപ്ന സുരേഷിനെതിരെ ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്ത് എം വി ഗോവിന്ദൻ

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്തു. തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കോടതിയിൽ നേരിട്ടെത്തിയാണ് അദ്ദേഹം പരാതി നൽകിയത്. ഐപിസി 120 ബി, ഐപിസി 500 എന്നീ വകുപ്പുകൾ പ്രകാരം സ്വപ്ന സുരേഷിനെതിരെ കേസെടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എംവി ഗോവിന്ദൻ 30 കോടി…

Read More

‘ദി കേരള സ്റ്റോറി’ എന്ന സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കണം; എം വി ഗോവിന്ദൻ

‘ദി കേരള സ്റ്റോറി’ എന്ന സിനിമ ആർഎസ്എസും ബിജെപിയും വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധമെന്ന് തുറന്നടിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകളെ ഇതുപോലെ കടത്തിക്കൊണ്ടു പോകാൻ സാധിക്കില്ലെന്നും തെറ്റായ പ്രചാര വേലയാണിതെന്നും അദ്ദേഹം പറഞ്ഞു. കേരള സമൂഹത്തെ അപമാനപ്പെടുത്തുന്ന മതസൗഹാർദ്ദത്വ തകർക്കാൻ ശ്രമിക്കുന്ന അതീവ ഗൗരവമുള്ള സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കേണ്ടതാണെന്നും വിഷയമാണെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. നിരോധിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ജനങ്ങളുടെ മാനസിക പ്രതിരോധമാണ് വേണ്ടതെന്നും…

Read More

എലത്തൂർ തീവെപ്പ്; മരണപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി

എലത്തൂർ തീവെപ്പിൽ മരണപ്പെട്ടവരുടെ കുടുംബാഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കൂടാതെ സർക്കാർ നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി കുടുംബാഗങ്ങൾക്ക് കൈമാറുകയും ചെയ്തു. മുഖ്യമന്ത്രിയോടൊപ്പം ഭാര്യ കമലയും സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 12.50-ഓടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ട്രെയിൻ തീവെപ്പ് കേസിലെ അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ റേഞ്ച് ഐ.ജി. നീരജ് കുമാർ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രിയെ…

Read More

ഇപിക്കെതിരെയുളള പരാതി ഉപേക്ഷിച്ചെന്ന സൂചന നൽകി സിപിഎം

കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനെതിരെ പാർട്ടിക്കുള്ളിൽ ഉയർന്ന ആരോപണങ്ങളിൽ തുടർനടപടി നീക്കം ഉപേക്ഷിച്ചെന്ന സൂചന നൽകി സിപിഎം. സംസ്ഥാന കമ്മിറ്റിക്കു ശേഷമുള്ള വാ‍ർത്താ സമ്മേളനത്തിൽ ഇതു സംബന്ധിച്ച ചോദ്യം ഉയർന്നപ്പോൾ ‘ഒരു ആക്ഷേപവും ഇല്ല ഒരു തീരുമാനവും ഇല്ല’ എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം. സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ പരാതി ഉന്നയിച്ച കാര്യം ഇ.പി.ജയരാജൻ സ്ഥിരീകരിച്ചല്ലോ എന്ന ചോദ്യത്തിനു മറുപടിയായി അത് അദ്ദേഹത്തോടു ചോദിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു.  മൂന്നു ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളിലും…

Read More

എം വി ഗോവിന്ദൻ നൽകിയ വക്കീൽ നോട്ടിസിന് മറുപടിയുമായി സ്വപ്ന സുരേഷ്

മാനനഷ്ടക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നൽകിയ വക്കീൽ നോട്ടിസിന് മറുപടിയുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് രം​ഗത്ത്. മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് എം വി ഗോവിന്ദന് സ്വപ്ന സുരേഷ് നൽകിയ മറുപടി. സ്വപ്നയുടെ അഭിഭാഷകൻ ആർ.കൃഷ്ണരാജ് ആണ് വിശദമായ മറുപടിക്കത്ത് തയാറാക്കിയത്. ഒരു കോടിയുടെ പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം വി ഗോവിന്ദൻ കേസിന് പോകുമോ എന്ന് കാത്തിരിക്കുന്നുവെന്നും സ്വപ്ന പറഞ്ഞു. എം വി ഗോവിന്ദനെക്കുറിച്ച് വിജേഷ് പിള്ള…

Read More

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ; എം.വി.ഗോവിന്ദൻ മറുപടി പറയണമെന്ന് കെ.സുരേന്ദ്രൻ

സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ. ആരാണ് വിജയ് പിള്ളയെന്നും എന്താണ് 30 കോടി കൊടുക്കാൻ പ്രേരിപ്പിച്ച തെളിവെന്നും എം.വി.ഗോവിന്ദന്റെ പേര് പലതവണയായി പറയുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് മാത്രമല്ല, പാർട്ടിക്കും പങ്കുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയായാണ് വെളിപ്പെടുത്തിയിരിക്കുന്നതെന്നും സ്വപ്ന മുൻപു പറഞ്ഞത് പലതും സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആര്, എന്തിനയച്ചു എന്ന കാര്യങ്ങൾ അന്വേഷിക്കണം. എല്ലാത്തിനും എം.വി.ഗോവിന്ദൻ മറുപടി പറണമെന്നും…

Read More

സിപിഎമ്മിന് ആരെയും ഭീഷണിപ്പെടുത്തേണ്ട കാര്യമില്ല; എം.വി.ഗോവിന്ദൻ

ജനകീയ പ്രതിരോധ ജാഥയിൽ എല്ലായിടത്തും വൻ തിരക്കാണെന്നും സിപിഎമ്മിന് ആരെയും ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജാഥയിൽ പങ്കുചേരാൻ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എം.വി.ഗോവിന്ദൻ നയിക്കുന്ന ജാഥയിൽ പങ്കെടുക്കാൻ സിപിഎം പഞ്ചായത്ത് മെമ്പർ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്തുവന്നിരുന്നു. കണ്ണൂർ മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡ് അംഗം സി.സുചിത്രയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ഭീഷണി സന്ദേശം അയച്ചത്.  ദുരിതാശ്വാസ നിധി തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണെന്ന് എം.വി.ഗോവിന്ദൻ…

Read More

ആകാശിനെ സിപിഎമ്മിനും സർക്കാരിനും ഭയം: കൊല നടത്താൻ സിപിഎമ്മിൽ പ്രത്യേക ടീമുണ്ടെന്ന് വിഡി സതീശൻ

കൊല നടത്താൻ സിപിഎമ്മിൽ പ്രത്യേക ടീമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തീവ്രവാദ സംഘടനകൾ പോലും ചെയ്യാത്ത തരത്തിലുള്ള കൊലപാതകം സിപിഎമ്മിന് ചെയ്യാനാകും. സിപിഎം. ആളെക്കൊല്ലി പാർട്ടിയാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തന്നെ പറയുന്നു. ഷുഹൈബിൻറെ കൊലപാതകം ഓർമിപ്പിച്ച് ആകാശ് തില്ലങ്കേരി പാർട്ടിയെ ബ്ലാക്ക്‌മെയിൽ ചെയ്യുകയാണ്.  ആകാശ് തില്ലങ്കേരിയെ സിപിഎമ്മിനും സർക്കാരിനും ഭയമാണ്. എപ്പോഴാണ് അവരുടെ പേര് വിളിച്ചുപറയുക എന്ന ഭയം നേതാക്കൾക്കുണ്ട്. പൊലീസിനെ നോക്കുകുത്തിയാക്കിയാണ് ആകാശ് തില്ലങ്കേരി കഴിഞ്ഞ ദിവസം കോടതിയിൽ നിന്ന് ഇറങ്ങി പോയതെന്ന് വി.ഡി.സതീശൻ…

Read More