
വിദ്യയുടെ ‘കണ്ണിൽപ്പെടാതെ’ നടക്കേണ്ട ഗതിയായിരുന്നു പൊലീസിന്: പരിഹസിച്ച് പ്രതിപക്ഷനേതാവ്
അനൈക്യം മൂലം എൽഡിഎഫ് ശിഥിലമായിക്കൊണ്ടിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എൽഡിഎഫിലെ ഘടകകക്ഷി നേതാവായ എം.വി.ശ്രേയാംസ് കുമാറിനെതിരെ സിപിഎം സൈബർ ആക്രമണം നടത്തുകയാണ്. സിപിഎം നേതാക്കളുടെ അറിവോടെയാണു സൈബർ വെട്ടുക്കിളിക്കൂട്ടങ്ങളുടെ ആക്രമണം. ഐജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനെതിരെ മൊഴി നൽകാൻ മാതൃഭൂമി ന്യൂസിലെ റിപ്പോർട്ടർമാർക്കു മേൽ പൊലീസ് സമ്മർദം ചെലുത്തുകയാണെന്നു ശ്രേയാംസ് കുമാർ പറഞ്ഞു. ഇത്ര ഗുരുതരമായ ആരോപണമായിട്ടും അതേക്കുറിച്ച് എന്താണു പൊലീസ് അന്വേഷിക്കാത്തത്. യോഗം ചേർന്നു സർക്കാരിനും എസ്എഫ്ഐക്കും എതിരെ സിപിഐ പ്രതികരിച്ചു കഴിഞ്ഞു. പാർട്ടി പത്രം…