എ എന്‍ ഷംസീര്‍ നടത്തിയ പ്രസ്താവന തിരുത്താനോ മാപ്പ് പറയാനോ ഉദ്ദേശിക്കുന്നില്ലെന്ന് എം വി ഗോവിന്ദന്‍

ശാസ്ത്രവും മിത്തും സംബന്ധിച്ച സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നടത്തിയ പ്രസ്താവന തിരുത്താനോ അതില്‍ മാപ്പ് പറയാനോ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. തിരുത്തേണ്ട ഒരു കാര്യവും ഇതിനകത്തില്ല. ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണ്. ശാസ്ത്രവും വിശ്വാസവും സംബന്ധിച്ച് ശശി തരൂരും നെഹ്‌റുവും ഒക്കെ ഇത് തന്നെയാണ് മുമ്പ് പറഞ്ഞിട്ടുള്ളത്. ഇതെല്ലാം വായിച്ചിട്ട് വി ഡി സതീശന്‍ എന്ത് പറയുന്നുവെന്ന് നോക്കാമെന്നും ഗോവിന്ദന്‍ പറഞ്ഞു. ഷംസീര്‍ നടത്തിയ ഒരു പ്രസംഗത്തെ വ്യാഖ്യാനിച്ച് ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത…

Read More

‘വോട്ട് ബാങ്ക് കണക്കാക്കി ചെയ്ത ഏർപ്പാട്’; സിപിഎം സെമിനാർ ചീറ്റിപ്പോയെന്ന് കെ മുരളീധരൻ

ഏകസിവിൽ കോഡിനെതിരേ സി.പി.എം. നടത്തിയ സെമിനാർ ചീറ്റിപ്പോയെന്ന് കെ മുരളീധരൻ. സെമിനാർ വോട്ട് ബാങ്ക് കണക്കാക്കി ചെയ്ത ഏർപ്പാടാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ‘ചന്ദ്രയാൻ -3 വിക്ഷേപണം വിജയത്തിന്റെ തൊട്ടടുത്ത ദിവസം സി.പി.എം. അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയി. അതിന് കോൺഗ്രസിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഞങ്ങൾ ആദ്യം തന്നെ പറഞ്ഞതാണ്, എടുത്ത് ചാടി ഷൈൻ ചെയ്യാൻ നോക്കണ്ട എന്ന്. ഇത് വോട്ട് ബാങ്ക് കണക്കാക്കി ചെയ്ത ഏർപ്പാടാണ്’, മുരളീധരൻ പറഞ്ഞു. ‘കഴിഞ്ഞ ദിവസം സി.പി.ഐയുടെ ദേശീയ…

Read More

ഏക സിവിൽകോഡ് വിഷയത്തിൽ ലീഗിനെ സഹകരിപ്പിച്ച് പോകാനുള്ള ശ്രമംതുടരാൻ സി.പി.എം

ഏക സിവിൽകോഡ് വിഷയത്തിൽ ലീഗിനെ സഹകരിപ്പിച്ച് പോകാനുള്ള ശ്രമംതുടരാൻ സി.പി.എം. തീരുമാനം. കോഴിക്കോട്ട് നടത്തുന്ന സെമിനാറിൽ പങ്കെടുക്കാനുള്ള ക്ഷണം ലീഗ് തള്ളിയെങ്കിലും ആ ഉദ്യമം രാഷ്ട്രീയമായി ഗുണം ചെയ്തെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. ലീഗിനെ ക്ഷണിച്ചത് മുസ്‌ലിം ജനവിഭാഗങ്ങൾക്കിടയിൽ വിശ്വാസം നേടാനും രാഷ്ട്രീയത്തിനതീതമായ ഒരു പ്രതിഷേധനിരയാണ് സി.പി.എം. ലക്ഷ്യമിടുന്നതെന്ന് സ്ഥാപിക്കാനും കഴിഞ്ഞു. ഇക്കാര്യത്തിൽ യു.ഡി.എഫും പ്രത്യേകിച്ച് കോൺഗ്രസുമാണ് പ്രതിസന്ധിയിലായത്. കോൺഗ്രസിന് നേതൃത്വം ഏറ്റെടുക്കാൻ കഴിയാത്ത രാഷ്ട്രീയ പ്രതിസന്ധിയുണ്ടായെന്നും സി.പി.എം. വിലയിരുത്തി. കോഴിക്കോട്ടെ സെമിനാറിനുശേഷം എല്ലാ ജില്ലകളിലും സമാനരീതിയിലുള്ള…

Read More

സിപിഎം ക്ഷണം നിരസിച്ച് ലീഗ്; യുഡിഎഫിന്റെ പ്രധാന ഘടകകക്ഷി, സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ്

മുസ്ലിംലീ​ഗ് സിപിഎം സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ് മുസ്ലിംലീ​ഗ്. അതുകൊണ്ടുതന്നെ മുസ്ലിംലീ​ഗിന് എല്ലാവരുമായും കൂടിച്ചേർന്ന് മാത്രമേ തീരുമാനമെടുക്കാൻ കഴിയൂവെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സെമിനാർ നടത്താനും പങ്കെടുക്കാനും സംഘടനകൾക്ക് അവകാശമുണ്ടെന്നും തങ്ങൾ പറഞ്ഞു. പാണക്കാട് ചേർന്ന യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   സിപിഎം സെമിനാറിൽ പങ്കെടുക്കാനുള്ള സമസ്തയുടെ തീരുമാനവും ലീഗിനെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു. ഇതും യോഗം ചർച്ച ചെയ്യും. സിവിൽ കോഡിനെതിരെ…

Read More

ഏക സിവിൽ കോഡ് സെമിനാറിലെ സിപിഎം ക്ഷണം; മുസ്ലിം ലീഗ് തള്ളിയേക്കും

ഏക സിവിൽ കോഡിനെതിരെ നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം മുസ്ലിം ലീഗ് തള്ളിയേക്കും. സിപിഎമ്മിനോട് സഹകരിക്കുന്നതിൽ ലീഗിൽ അഭിപ്രായ ഭിന്നതയുണ്ട്. കോൺഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ച് ദുരുദ്ദേശ്യപരമെന്ന് ഒരുവിഭാഗം  ആരോപിച്ചു. എന്നാൽ ചർച്ച ചെയ്തശേഷം മതി തീരുമാനമെന്നാണ് മറുവിഭാഗത്തിന്റെ വാദം. ഇതോടെ അന്തിമ തീരുമാനം ഇന്നു ചേരുന്ന ലീഗ് നേതൃയോഗത്തിൽ സ്വീകരിക്കും. രാവിലെ 9.30നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലാണു യോഗം. ജൂലൈ 15നാണു സിപിഎം സെമിനാർ ആരംഭിക്കുക. കോഴിക്കോട്ടാണ് ആദ്യ…

Read More

ഏക സിവിൽ കോഡിൽ ലീ​ഗിനുള്ള ക്ഷണം രാഷ്ട്രീയാധിഷ്ഠിത ക്ഷണമല്ലെന്ന് എം വി ​ഗോവിന്ദൻ

ഏകസിവിൽ കോഡിൽ മുസ്ലിം ലീഗിനെ ക്ഷണിച്ചത് പ്രശ്നാധിഷ്ഠിത ക്ഷണമാണെന്നും രാഷ്ട്രീയാധിഷ്ഠിത ക്ഷണമല്ലെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. വർഗീയ, മത മൗലീകവാദ വിഭാഗം ഒഴികെയുള്ളവരുടെ യാേജിപ്പാണ് സിപിഎം നിലപാടെന്നു പറഞ്ഞ ​ഗോവിന്ദൻ കോൺഗ്രസ് നിലപാടിൽ വ്യക്തതയില്ലെന്നും ലീഗ് എടുക്കുന്ന ശരിയായ നിലപാടിനെ എന്നും സ്വാഗതം ചെയ്യുമെന്നും പറഞ്ഞു. ലീഗുമായി തൊട്ടു കൂട്ടായ്മയില്ലെന്നും സുന്നി ഐക്യത്തിൽ ഇടത് പക്ഷത്തിന് ആശങ്കയില്ലെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Read More

‘സുധാകരനെ കൊല്ലാൻ ആളെ വിടും; അതാണ് കേരള സിപിഎം’: വി.ഡി സതീശൻ

ബിജെപിയുടെ ബി ടീമാണ് കേരളത്തിലെ സിപിഎമ്മെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എസ്എൻസി ലാവ്‌ലിൻ ഉൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകൾ ഉള്ളതുകൊണ്ട് ബിജെപിയുമായി ‌ധാരണയോടെയാണ് സിപിഎം മുന്നോട്ടുപോകുന്നത്. കെപിസിസി പ്രസിഡന്റിനെതിരെ കേസെടുത്ത പിണറായി വിജയൻ, കുഴൽപ്പണ കേസിൽ പ്രതിയാകേണ്ടിയിരുന്ന കെ.സുരേന്ദ്രനെ ഒഴിവാക്കി. സുരേന്ദ്രനെ കാസർകോട്ടുള്ള തിരഞ്ഞെടുപ്പ് കേസിലും അറസ്റ്റ് ചെയ്തില്ല. സുധാകരനെ അറസ്റ്റ് ചെയ്യാൻ നോക്കി, സുരേന്ദ്രനെ രക്ഷപ്പെടുത്താനും നോക്കി. സുരേന്ദ്രനെ നെഞ്ചോടു ചേർത്തുനിർത്തുക, സുധാകരനെ കൊല്ലാൻ ആളെ വിടുക. അതാണ് കേരളത്തിലെ…

Read More

സുധാകരനെ കൊല്ലാൻ വാടകകൊലയാളികളെ വിട്ടിരുന്നു; ആരോപണവുമായി വീണ്ടും ജി.ശക്തിധരൻ

കൈതോലപ്പായക്കു പിന്നാലെ സിപിഎം നേതാക്കൾക്കെതിരെ പുതിയ ആരോപണവുമായി ദേശാഭിമാന മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരൻ രംഗത്ത്. തൊഴിലാളി വർഗം ഒപ്പം സഞ്ചരിക്കുന്നതിനു പകരം കൊലയാളി സംഘം ഒപ്പം സഞ്ചരിക്കുന്ന കാലക്രമത്തിലേക്ക് കമ്യുണിസ്റ്റ് പാർട്ടികൾ മാറി. അതാണ് റഷ്യയിൽ വാഗ്‌നർ സംഘത്തിലേക്ക് എത്തിനിൽക്കുന്നത്.  ഒരു നേതാവു കുടുംബസമേതം നെതർലൻഡ്‌സ് സന്ദർശിച്ചപ്പോൾ സമാനമായ സ്വകാര്യ പടയാളിസംഘത്തെ വാടകക്ക് എടുത്തിരുന്നു. കേന്ദ്ര മന്ത്രിസഭയിലുള്ള സ്വാധീനം കാരണം , പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദശലക്ഷക്കണക്കിന് ഇന്ത്യൻ കറൻസിയാണ് അന്ന് ഒഴുക്കിയത്. എന്തായിരുന്നു ഇത്തരത്തിൽ കൂലിപ്പടയെ…

Read More

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിനെ സി.പി.എം പുറത്താക്കി

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽ പോയ മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിനെ സി.പി.എമ്മിൽനിന്നു പുറത്താക്കി. കായംകുളം മാർക്കറ്റ് ബ്രാഞ്ചിൽ അംഗമായിരുന്ന നിഖിലിനെ ജില്ല കമ്മിറ്റിയാണ് പുറത്താക്കിയത്. നിഖിൽ തോമസ് കായംകുളം എം.എസ്.എം കോളജിൽ എം.കോമിനു ചേർന്നത് ബി.കോം ജയിക്കാതെയെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെയാണിത്. നിഖിൽ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സർവകലാശാലാ രേഖകൾ വ്യാജമാണെന്നു കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല റജിസ്ട്രാറും എം.എസ്.എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു. പിന്നാലെ നിഖിലിനെ കോളജിൽനിന്നു സസ്‌പെൻഡ് ചെയ്തു….

Read More

പാർട്ടി പ്രവർത്തകയോട് ഫോണിൽ അശ്ലീലം പറഞ്ഞു; ലോക്കൽ സെക്രട്ടറിയെ പുറത്താക്കി സിപിഎം

പാർട്ടി പ്രവർത്തകയോട് ഫോണിൽ അശ്ലീലം പറഞ്ഞ ലോക്കൽ സെക്രട്ടറിയെ പുറത്താക്കി സിപിഎം. കാസർകോട്  കോടോം ലോക്കൽ സെക്രട്ടറിയുമായ കെ വി കേളുവിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. സിഐടിയു നേതാവ് ടി. ബാബുവിനാണ് ലോക്കൽ സെക്രട്ടറിയുടെ ചുമതല നൽകിയിരിക്കുന്നത്. ഇതിനു മുന്പും, ആലപ്പുഴയിലെ അശ്‌ലീല വീഡിയോ വിവാദത്തിലും സി. പി. എം. നടപടികൾ സ്വീകരിച്ചിരുന്നു.  കഴിഞ്ഞ ദിവസം ആലപ്പുഴയിലെ അശ്ലീല വീഡിയോ വിവാദത്തിലും സിപിഎം നടപടി സ്വീകരിച്ചിരുന്നു. സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം…

Read More