സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന ഗവര്‍ണറുടെ ഭീഷണി വിലപ്പോവില്ലെന്ന് എം.വി ഗോവിന്ദന്‍

സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന പരാതിയില്‍ ചീഫ് സെക്രട്ടറിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിക്കെതിരെ സിപിഎം രംഗത്ത്.ഗവർണർ സുപ്രീം കോടതിയെ പരിഹസിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ പറഞ്ഞു. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍  അധികാരം ഉണ്ടെന്നാണ് ഗവർണർ പറയുന്നത്.ഇന്ത്യയിൽ ഇതുവരെ ആരും ഈ വകുപ്പ് ഉപയോഗിച്ചിട്ടില്ല.ഇത് ഉപയോഗിച്ച് കളയും എന്നാണ് ഗവർണറുടെ ഭീഷണി.ഗവർണർ പുതുതായി ഒരു അധികാരം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നു.വിജ്ഞാനാധിഷ്ഠിത കേരളത്തെ തകർക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ തനത് വരുമാനം കൂടി.ചെലവ്…

Read More

കരുവന്നൂർ തട്ടിപ്പ് കേസ്; എം എം വർഗീസ്  ഇഡിക്ക് മുന്നിൽ

കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ല സെക്രട്ടറി എം എം വർഗീസ്  എൻഫോഴ്‌സ്‌മെൻറ് ഡയറക്ടേറ്റിന് മുന്നിൽ ഹാജരായി. സമയം നീട്ടി നൽകണമെന്ന എംഎം വർഗീസിൻറെ ആവശ്യം ഇഡി നിരസിച്ചിരുന്നു. കഴിഞ്ഞ ഏഴാം തിയതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഇഡി വർഗീസിന് നോട്ടീസ് നൽകിയത്. അസൗകര്യം അറിയിച്ച് കഴിഞ്ഞ ദിവസമാണ് വർഗീസ് ഇഡിക്ക് മെയിൽ അയച്ചത്. ഇത് അംഗീകരിക്കില്ലെന്ന് അന്വേഷണ സംഘം വർഗീസിനെ അറിയിച്ചിരുന്നു. തുടർന്നാണ് അദ്ദേഹം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായത്. കരുവന്നൂർ…

Read More

കൃഷ്ണപിള്ളസ്മാരകം തകർത്ത കേസ്: കുറ്റവിമുക്തനാക്കിയ നേതാവിനെ തിരിച്ചെടുത്ത് സി.പി.എം.

പി. കൃഷ്ണപിള്ളസ്മാരകം തകർത്ത കേസിൽ കോടതി കുറ്റവിമുക്തനാക്കിയ നേതാവിനെ സി.പി.എം. തിരിച്ചെടുത്തു. കേസിലെ രണ്ടാം പ്രതിയായിരുന്ന കണ്ണർകാട് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പി. സാബുവിനാണ് വീണ്ടും അംഗത്വം നൽകിയത്. 15 അംഗ കമ്മിറ്റിയിലെ മൂന്നുപേർ എതിർത്തെങ്കിലും ഭൂരിഭാഗംപേരും തിരിച്ചെടുക്കുന്നതിനെ അനുകൂലിക്കുകയായിരുന്നു. 2021-ൽ കേസിൽ കോടതി കുറ്റവിമുക്തനാക്കിയപ്പോൾത്തന്നെ സാബു ഉൾപ്പെടെയുള്ളവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും രണ്ടുവർഷമായിട്ടും നടപ്പാക്കിയിരുന്നില്ല. സ്മാരകംതകർത്ത കേസിൽ പ്രതികളാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയ ഉടൻതന്നെ സാബു ഉൾപ്പൈടയുള്ള അഞ്ചുപേരെ പാർട്ടിയിൽനിന്നു പുറത്താക്കുകയായിരുന്നു. കുറ്റവിമുക്തരാക്കിയിട്ടും ഇവരെ തിരിച്ചെടുക്കാത്തതു സംശയം…

Read More

പോക്‌സോ കേസില്‍ പ്രതിയായ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍

ലൈംഗിക പീഡനപരാതിയില്‍ പോലീസ് കേസെടുത്ത ജില്ലാ കമ്മിറ്റിയംഗം വേലായുധന്‍ വള്ളിക്കുന്നിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി സി.പി.എം. ജില്ലാകമ്മിറ്റി. പാര്‍ട്ടിയുടെ സല്‍പ്പേരിനു കളങ്കമുണ്ടാക്കുംവിധം പ്രവര്‍ത്തിച്ചതായി ആക്ഷേപം ഉയര്‍ന്നതിനാലാണ് നടപടിയെന്ന് ജില്ലാകമ്മിറ്റി വ്യക്തമാക്കി. വിദ്യാര്‍ഥിയെ ബസ് യാത്രയ്ക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ വേലായുധനെതിരേ പോക്‌സോ നിയമപ്രകാരം കഴിഞ്ഞദിവസം പരപ്പനങ്ങാടി പോലീസ് കേസെടുത്തിരുന്നു. വള്ളിക്കുന്ന് സ്വദേശിയായ കുട്ടിയുടെ മൊഴിപ്രകാരമാണ് കേസ്. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. അതിനാല്‍ കേസ് നല്ലളം പോലീസിന് കൈമാറുമെന്നും പരപ്പനങ്ങാടി പോലീസ് അറിയിച്ചിരുന്നു.

Read More

‘പലസ്തീൻ വിഷയം തക്കിടരാഷ്ട്രീയത്തിനുപയോഗിച്ചു; സിപിഎം ലീഗിന് പുറകെ നടക്കുന്നു’: സതീശൻ

സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കില്ലെന്ന ലീഗ് നിലപാട്, മുന്നണി ബന്ധത്തിൽ യു ഡി എഫിന്റെ ശക്തി തെളിയിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. സിപിഐഎം ലീഗിന്റെ പുറകെ നടക്കുകയാണ്. പക്ഷേ മുന്നണിക്ക് ഹാനികരമായ ഒന്നും ലീഗ് ചെയ്യില്ല. ലീഗുമായി പതിറ്റാണ്ടുകളുടെ ബന്ധമാണ് കോൺഗ്രസിനുളളത്. പണ്ട് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇപ്പോൾ അതുമില്ല. കോൺഗ്രസും ലീഗും ജേഷ്ഠാനുജൻമാർ തമ്മിലുള്ള ബന്ധമാണെന്നാവർത്തിച്ച സതീശൻ, പലസ്തീൻ വിഷയത്തെ തരികിട രാഷ്ട്രീയത്തിന് സിപിഎം ഉപയോഗിച്ചുവെന്നും കുറ്റപ്പെടുത്തി.  സംസ്ഥാന കോൺഗ്രസിന്‍റെ, ബഹിഷ്കരണത്തിനിടെ…

Read More

ജെഡിഎസിനെ എൽഡിഎഫ് ഒഴിവാക്കണമായിരുന്നു; കേരളത്തിൽ സിപിഎം ബിജെപിയുടെ ബി ടീമെന്ന് കെ മുരളീധരൻ

കേരളത്തിൽ സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് കെ മുരളീധരൻ. ജെഡിഎസിന്റെ അഖിലേന്ത്യ ഘടകം ബിജെപിക്ക് ഒപ്പം ചേർന്നപ്പോൾ തന്നെ അവരെ എൽഡിഎഫ് ഒഴിവാക്കണമായിരുന്നെന്നും എന്നാൽ ഈ മാനദണ്ഡത്തിൽ കൃഷ്ണൻ കുട്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ സിപിഎം തയ്യാറായില്ലെന്നും കെ മുരളീധരൻ പറഞ്ഞു.  ബിജെപിയെ പരോക്ഷമായി പിന്തുണക്കുകയാണ് സിപിഎമ്മെന്നും അദ്ദേഹം കൂട്ടിചേർത്തു. കേരളത്തിന് പുറത്ത് സിപിഎം സ്വീകരിക്കുന്ന നയമല്ല ഇവിടെ സ്വീകരിക്കുന്നതെന്നും തെലങ്കാനയിൽ ഇടതുപക്ഷവുമായുള്ള സഖ്യം ഈ അടിസ്ഥാനത്തിലാണെന്നും കെ മുരളീധരൻ പറഞ്ഞു.   

Read More

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടിക്കെതിരെ രമേശ് ചെന്നിത്തല

സംസ്ഥാന സർക്കാർ കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടിക്കെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രം​ഗത്ത്. നവംബർ ഒന്ന് മുതൽ ഏഴ് വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടി ഒരു തട്ടിപ്പാണെന്നും പൊതുഖജനാവ് കൊള്ളയടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കാൻപോലും പണമില്ല. 5000 രൂപയിൽ കൂടുതൽ ട്രഷറിയിൽനിന്നു മാറിയെടുക്കാൻ കഴിയുന്നില്ല. സംസ്ഥാനം ഗുരുതരമായ സാമ്പത്തികത്തകർച്ച നേരിടുന്ന സമയത്ത് 27 കോടി 12 ലക്ഷം രൂപ…

Read More

കോണ്‍ഗ്രസ് എ.കെ.ജി സെന്ററില്‍ അറിയിച്ചിട്ടല്ല ആളുകളെ ക്ഷണിക്കുന്നത്: വി.ഡി സതീശന്‍

എ.കെ.ജി. സെന്ററില്‍ അറിയിച്ചിട്ടല്ല കോണ്‍ഗ്രസ് ആളുകളെ ക്ഷണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോണ്‍ഗ്രസ് എങ്ങനെയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതെന്ന് പിണറായി വിജയന്‍ പഠിപ്പിക്കാന്‍ വരേണ്ട. ആറുമണി പത്രസമ്മേളനത്തിനുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയ പി.ആര്‍. ഏജന്‍സിയെക്കുറിച്ച് തന്നോട് പറയിപ്പിക്കരുതെന്നും സതീശന്‍ പറഞ്ഞു. കെപിസിസി യോഗത്തില്‍ പിആര്‍ ഏജന്‍സികളുമുണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സതീശന്‍. ‘സുനില്‍ കനഗോലു അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി രൂപവത്കരിച്ച ടാസ്‌ക് ഫോഴ്‌സിലെ അംഗവും കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഏഴ്…

Read More

‘ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ എൽഡിഎഫ്’; വി ഡി സതീശന്‍

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ പിന്നിൽ സിപിഎമ്മും എൽഡിഎഫുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണം ഗൂഢാലോചനയാണെന്നും അതിന് പിന്നിൽ ചില വ്യക്തികളും മാധ്യമങ്ങളുമാണെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമാണെന്നും സതീശന്‍ പ്രസ്താവനയില്‍ പറഞ്ഞു. നിയമനത്തട്ടിപ്പും കൈക്കൂലി ഇടപാടും നടന്നിട്ടുണ്ടെന്ന് ഇതിനകം പൊലീസ്  സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് സിപിഎമ്മിൽ നിന്നും ഇടത് മുന്നണിയിൽ നിന്നുമാകും. പിടിയിലായവരും ഒളിവിലുള്ളവരുമൊക്കെ മുഖ്യമന്ത്രിയുടെ പാർട്ടിയിലും മുന്നണിയിലുമൊക്കെ ഉൾപ്പെട്ടവരാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ ചില വ്യക്തികളും…

Read More

എം കെ കണ്ണന് ഇഡി നൽകിയ സമയപരിധി ഇന്നവസാനിക്കും; സ്വത്ത് വിവരം നൽകണം

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്തുവിവരങ്ങൾ കൈമാറാൻ സി പി എം സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണന് ഇ ഡി അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും. ആദായ നികുതി രേഖകൾ, സ്യയാർജിത സ്വത്തുക്കൾ, കുടുംബാഗങ്ങളുടെ ആസ്തി വകകൾ എന്നിവയെല്ലാം അറിയിക്കാനാണ് നിർദേശം. മുന്പ് രണ്ട് തവണ എം കെ കണ്ണനോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും കൊണ്ടുവന്നില്ല. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ ശക്തമായ നടപടികളുണ്ടാകുമെന്നാണ് എൻഫോഴ്‌സ്‌മെൻറ് വൃത്തങ്ങൾ പറയുന്നത്. കരുവന്നൂരിലെ കളളപ്പണ ഇടപാടിൽ എം കെ കണ്ണന് ഏതെങ്കിലും…

Read More