വണ്ടിപ്പെരിയാർ കേസിലെ പെൺകുട്ടിയുടെ കുടുംബത്തിന്റെ ബാധ്യത സിപിഎം ഏറ്റെടുക്കുന്നു

വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ പീഡിപ്പിച്ച ശേഷം കെട്ടിത്തുക്കി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ കുടുംബത്തിന്റെ ബാധ്യതകൾ സിപിഎം ഏറ്റെടുക്കുന്നു. പീരുമേട് താലൂക്ക് കാർഷിക വികസന ബാങ്കിൽ നിന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ വായ്പ എടുത്ത 5 ലക്ഷം രൂപയാണ് സിപിഎം ജില്ലാ കമ്മിറ്റി ഏറ്റെടുക്കുന്നത്. 2019ൽ ആകെയുള്ള 14 സെന്റ് സ്ഥലം പണയപ്പെടുത്തിയാണ് വായ്പ എടുത്തത്. മരിച്ച കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനു വേണ്ടിയായിരുന്നു ഇത്. എന്നാൽ ആറു വയസ്സുകാരിയുടെ മരണത്തെ തുടർന്ന് തിരിച്ചടവ് മുടങ്ങി. ഇതോടെ കുടിശിക…

Read More

‘മോദിക്ക് മുന്നിൽ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറി; സിപിഎം- ബിജെപി അന്തർധാര ഇതോടെ തെളിഞ്ഞു: കെ മുരളീധരൻ

മുഖ്യമന്ത്രിയുടെ മകൾക്കു വേണ്ടി തൃശ്ശൂർ ലോക്സഭാ മണ്ഡലം സിപിഎം കുരുതി കൊടുക്കുമെന്ന ആരോപണവുമായി കെ മുരളീധരൻ എംപി. തൃശൂരിൽ സിപിഐയെ കുരുതി കൊടുക്കും. മോദിക്ക് മുന്നിൽ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറി. സിപിഎം- ബിജെപി അന്തർധാര ഇതോടെ തെളിഞ്ഞുവെന്നും കെ മുരളീധരൻ പറഞ്ഞു. വീണ വിജയന്റെ കമ്പനിക്കെതീരെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം. നിയമപരമായി നേരിടുമെന്ന് എന്താണ് സിപിഎം പറയാത്തതെന്നും മുരളീധരൻ ചോദിച്ചു. ടി സിദ്ധിക്കിന്റെ ഭാര്യക്കെതിരായ കേസ് ഞങ്ങൾ നിയമപരമായി നേരിടും. കെപിസിസി പുതിയ രാഷ്ട്രീയകാര്യ…

Read More

സിപിഎം ഭീകരപ്രസ്ഥാനം, സഖ്യത്തിൽ ഏർപ്പെടില്ല: നിലപാടു വ്യക്തമാക്കി മമത ബാനർജി

സിപിഎം ഭീകരരുടെ പാർട്ടിയാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിനില്ലെന്നും വ്യക്തമാക്കി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയെ സഹായിക്കുന്ന നിലപാടാണു സിപിഎം സ്വീകരിക്കുന്നതെന്നും അധികാരത്തിലിരുന്ന 34 വർഷം ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും മമത ആരോപിച്ചു. കോൽക്കത്തയിൽ നടന്ന സർക്കാർ ചടങ്ങിൽ പ്രസംഗിക്കവെയാണു മമതയുടെ വിമർശനം. അധികാരത്തിലിരുന്ന 34 വർഷം ജനങ്ങൾക്കുവേണ്ടി സിപിഎം എന്തു ചെയ്തു. ജനങ്ങൾക്ക് എന്ത് അലവൻസാണ് സിപിഎം സർക്കാർ നൽകിയത്. തൃണമൂൽ കോൺഗ്രസ് സർക്കാർ 20,000 പേർക്കു ജോലി നൽകിയെന്നും ബിജെപിക്കും സിപിഎമ്മിനും എതിരായ പോരാട്ടമാണ്…

Read More

വനിതാ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി; സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ സസ്‌പെന്റ് ചെയ്തു

വനിതാ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയെ തുടർന്ന് സിപിഎം പ്രാദേശിക നേതാവിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കോന്നി ഏരിയാ കമ്മിറ്റി അംഗം സംഗേഷ് ജി. നായരെയാണ് ഒരു വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. എൻജിഒ യൂണിയൻ ഭാരവാഹിയായ വനിതാ പ്രവർത്തക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. നാലു മാസം മുൻപാണ് സിപിഎം ജില്ലാ നേതൃത്വത്തിനു പരാതി ലഭിച്ചത്. വനിതാ പ്രവർത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാഗേഷ് ജി.നായരോട് പാർട്ടി നേതൃത്വം വിശദീകരണം…

Read More

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസ്; സിപിഎം നേതാവ് അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ രണ്ടാം തവണയും തള്ളി

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ റിമാൻഡിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ പി ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ തള്ളി കോടതി. കൊച്ചിയിലെ പി എം എൽ എ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. രണ്ടാം തവണയാണ് ജാമ്യ ഹർജി തള്ളുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 27 നാണ് അരവിന്ദാക്ഷൻ അറസ്റ്റിൽ ആയത്. അതേ സമയം, കേസിൽ മൂന്നാം പ്രതിയായ പി ആർ അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇ ഡിയുടെ…

Read More

‘മത ചടങ്ങുകളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നു.’; രാമക്ഷേത്ര പ്രതിഷ്ഠാ ച‍ടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ച‍ടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് നിരസിച്ചു. മത വിശ്വാസങ്ങളെ സിപിഎം ബഹുമാനിക്കുന്നുണ്ടെന്നും, എന്നാല്‍ മത ചടങ്ങുകളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണെന്നും ഇത് ശരിയായ നടപടിയല്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ലെന്നും അവർ വ്യക്തമാക്കി. നേരത്തെ, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നു. അതേസമയം, ച‍ടങ്ങിലേക്ക് കൂടുതൽ പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കുകയാണ് ക്ഷേത്ര ട്രസ്റ്റ് ചെയ്യുന്നത്. സോണിയ…

Read More

കെ യു ബിജു കൊലക്കേസ്; ആർഎസ്എസ്-ബിജെപി പ്രവർത്തകരായ 13 പ്രതികളെ വെറുതെ വിട്ടു

കൊടുങ്ങല്ലൂരിലെ സിപിഎം നേതാവായിരുന്ന കെ യു ബിജു കൊലക്കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. 13 ആർഎസ്എസ്-ബിജെപി പ്രവർത്തകരെയാണ് വെറുതെവിട്ടത്. സാക്ഷി മൊഴികളിൽ കോടതി അവിശ്വാസം പ്രകടിപ്പിച്ചു. തെളിവുകൾ അപര്യാപ്തമെന്നും കോടതി നിരീക്ഷിച്ചു. തൃശൂർ നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ വി രജനീഷാണ് ശിക്ഷ വിധിച്ചത്. കെ യു ബിജുവിനെ 2008 ജൂൺ 30 നാണ് ഒരു സംഘം ആക്രമിക്കുന്നത്. ചികിത്സയിലിരിക്കെ ജൂലൈ രണ്ടിന് ബിജു മരിച്ചു. സഹകരണ ബാങ്കിലെ കുറി പിരിക്കാൻ സൈക്കിളിൽ…

Read More

കേരളമായതുകൊണ്ടാണ് ഒരു പോറൽ പോലും ഏൽക്കാതിരുന്നത്; ഗവർണറുടെ യാത്രയിൽ പ്രതികരിച്ച് മന്ത്രിമാർ

കേരളത്തിൽ സുരക്ഷിതമായി ഏതൊരാൾക്കും നടക്കാൻ കഴിയുമെന്നാണ് മിഠായിത്തെരുവിലൂടെയുളള യാത്രയിലൂടെ ഗവർണർ തെളിയിച്ചതെന്ന് നിയമമന്ത്രി പി.രാജീവ്. സർവകലാശാലകളെ അച്ചടക്കം പഠിപ്പിക്കുമെന്നാണ് ഗവർണർ പറയുന്നത്. ഗവർണർക്ക് നല്ല അച്ചടക്കമാണല്ലോ എന്നും മന്ത്രി പരിഹസിച്ചു. ഗവർണറുടേത് നീചമായ രാഷ്ട്രീയമെന്ന് മന്ത്രി വി എൻ വാസവനും പ്രതികരിച്ചു. കേരളമായതുകൊണ്ടാണ് ഗവർണർക്ക് ഒരു പോറൽ പോലും ഏൽക്കാതിരുന്നത്. ഗവർണർ ഇപ്പോൾ പെരുമാറുന്നത് സ്ട്രീറ്റ് ഫൈറ്ററെ പോലെയാണ്. അദ്ദേഹം ഭരണഘടന പഠിക്കാൻ തയ്യാറാകണം. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമല്ല എസ് എഫ് ഐ പ്രതിഷേധമെന്നും മന്ത്രി പറഞ്ഞു. ഗവർണർ…

Read More

ആരിഫ് മുഹമ്മദ് ഖാൻ്റെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിച്ചെന്ന് സിപിഎം പോളിറ്റ് ബ്യൂറോ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കുറ്റപെടുത്തി സിപിഎം പൊളിറ്റ് ബ്യൂറോ രംഗത്ത്. ഗവർണർ എന്ന പദവിക്ക് അദ്ദേഹം അർഹനല്ല.ആരിഫ് മുഹമ്മദ് ഖാന്‍റെ  പെരുമാറ്റം എല്ലാ അതിരുകളും ലംഘിച്ചാണ്. ഗവർണർ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെതിരെ നിരന്തരം രാഷ്ട്രീയ ആക്രമണം നടത്തുന്നു.ഗവർണറുടെ ഭീഷണികൾ ജനം തള്ളികളയും. വിദ്യാർത്ഥികൾക്ക് സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ട്. ചാൻസിലർ എന്ന പദവി ദുരുപയോഗം ചെയ്താണ് ആർഎസ്എസ് നോമിനികളെ സെനറ്റിലേക്ക് ശുപാർശ ചെയ്തത്. വിദ്യാർത്ഥികൾ സമരം നടത്തുന്നതിന് ഗവർണർ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്നു.ഭരണഘടന പദവി വഹിക്കുന്ന ഒരാൾക്ക് ഈ…

Read More

സി.പി.എം. നേതാവ് എ.കെ.നാരായണൻ അന്തരിച്ചു

സി.പി.എം. മുൻ കാസര്‍കോട് ജില്ലാ സെക്രട്ടറിയും സി.ഐ.ടി.യു. മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കണ്‍സ്യൂമര്‍ ഫെഡ് മുൻ ചെയര്‍മാനുമായ എ.കെ.നാരായണൻ (85) അന്തരിച്ചു. ബിഡിത്തൊഴിലാളിയില്‍നിന്ന്‌ തൊഴിലാളി നേതാവായി വളര്‍ന്നയാളാണ് നാരായണൻ. ഒട്ടേറെ തൊഴില്‍സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് മിസാ തടവുകാരനായി 17 മാസം കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്നു. അവിഭക്ത കണ്ണൂര്‍ ജില്ലയിലും കാസര്‍കോട് ജില്ല രൂപവത്കരിച്ചപ്പോള്‍ ഇവിടെയും ട്രേഡ് യൂണിയൻ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാനിയായിരുന്നു. മൂന്നുതവണ സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറിയായി. സി.ഐ.ടി.യു. കാസര്‍കോട്…

Read More