വി.പി അനിൽ സിപിഎം മലപ്പുറം ജില്ല സെക്രട്ടറി; ഏക കണ്ഠമായാണ് തെരഞ്ഞെടുത്തത്

വി പി അനിൽ സി പിഎം മലപ്പുറം ജില്ല സെക്രട്ടറി. ഏക കണ്ഠമായാണ് അനിലിനെ തെരഞ്ഞെടുത്തത്. പാർട്ടി ജില്ല സെൻററിൽ ദീർഘകാലമായുള്ള പ്രവർത്തന പരിചയവും പൊതു സ്വീകാര്യതയുമാണ് വി പി അനിലിനു അനുകൂലമായത്.  നിലവിലെ സെക്രട്ടറി ഇ എൻ മോഹൻദാസ് ആരോഗ്യപ്രശ്നങ്ങളാൽ ഒഴിയാനുള്ള സന്നദ്ധത പാർട്ടിയെ അറിയിച്ചു. 11 പുതുമുഖങ്ങളാണ് 38 അംഗ ജില്ല കമ്മിറ്റിയിലുള്ളത്. എസ് എഫ് ഐ കേന്ദ്ര കമ്മറ്റിയംഗം ഇ അഫ്സലും ജില്ല സെക്രട്ടറി എൻ ആദിലും ജില്ലാ കമ്മിറ്റിയിലെത്തി. പൊന്നാനിയിൽ നിയമസഭ…

Read More

പല൪ക്കും 2024 സുന്ദരകാലമായിരുന്നും; അവരെ കാത്തിരിക്കുന്നത് മഹാദുരന്തം: സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി പി കെ ശശി

സിപിഎം നേതൃത്വത്തിനെതിരെ കടുത്ത വിമ൪ശനവുമായി പി.കെ ശശിയുടെ പുതുവത്സരാശംസ പോസ്റ്റ്. ഫേസ്ബുക്കിൽ പുതുവത്സരാശംസ നേ൪ന്ന സന്ദേശത്തിലാണ് കടുത്ത വിമ൪ശനം. പല൪ക്കും 2024 സുന്ദരകാലമായിരുന്നുവെന്നും അവരെ കാത്തിരിക്കുന്നത് മഹാദുരന്തമെന്നും കുറിപ്പിൽ പറയുന്നു. പ്രസ്ഥാനത്തെ പിടിച്ചുപറിയും കൊള്ളയും നടത്തിയ പണം കൊണ്ട് വെള്ളപുതപ്പിച്ചു. കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ട. എല്ലാവ൪ക്കും മോഹഭംഗത്തിൻറെ കാലമായിരിക്കും വരാനിരിക്കുന്നതെന്നും പികെ ശശി കുറിപ്പിൽ രൂക്ഷഭാഷയിൽ വിമർശിക്കുന്നു. ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓർക്കുക. വരും കാലം നിങ്ങളുടേതല്ലെന്നും കുറിപ്പിലുണ്ട്. പാ൪ട്ടിവിരുദ്ധ…

Read More

പെരിയ കേസിന് സിപിഎമ്മുമായി ബന്ധമില്ല; കൊലയാളി പാർട്ടിയാരാണെന്ന് ജനങ്ങൾക്കു വ്യക്തമായി അറിയാമെന്ന് എ.കെ. ബാലൻ

പെരിയ കേസിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല, കൊലയാളി പാർട്ടിയാരാണെന്ന് ജനങ്ങൾക്കു വ്യക്തമായി അറിയാമെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. കൊലപാതകം നടന്നതു സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. ശക്തമായ നിലപാടാണു പൊലീസ് തുടക്കം മുതൽ സ്വീകരിച്ചത്. കേരള പൊലീസിന്റെ അന്വേഷണത്തിന്റെ തുടർച്ചയാണു സിബിഐ നടത്തിയത്. നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ആണല്ലോ എല്ലാം. നിയമപരമായി കാര്യങ്ങൾ നടക്കും. ഇതിന്റെ ഭാഗമാണു കോടതി വിധിയെന്നും ബാലൻ പറഞ്ഞു. കൊലയാളി…

Read More

നേതാക്കൾക്ക് പണസമ്പാദന പ്രവണത വർധിക്കുന്നു; ജീവഭയം കാരണം പേരു വയ്ക്കാത്ത ഒട്ടേറെ പരാതികൾ

സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പേരു വയ്ക്കാത്ത ഒട്ടേറെ പരാതികൾ ജില്ലാ കമ്മിറ്റിക്കെതിരെ സംസ്ഥാന കമ്മിറ്റിക്ക് ലഭിക്കുന്നുവെന്ന് ഗോവിന്ദൻ പറഞ്ഞു. ജീവഭയം കൊണ്ട് പേരുകൾ വയ്ക്കുന്നില്ലെന്നാണ് കത്തുകളിൽ പരാമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘടന റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. വിഭാഗീയത ഇനി അനുവദിക്കില്ലെന്ന് തിരുവല്ല ഏരിയാ കമ്മിറ്റിക്ക് ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. തിരുവല്ലയിലെ പ്രശ്നത്തിൽ ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം കുറ്റപ്പെടുത്താനാവില്ല. പണസമ്പാദന പ്രവണത നേതാക്കൾക്കിടയിൽ വർധിക്കുകയാണ്….

Read More

‘വേണ്ടത് ജനങ്ങളുടെ അവാർഡ്, അതിൽ മേയർ തികഞ്ഞ പരാജയം’; സിപിഎം ജില്ലാ സമ്മേളനത്തിൽ ആര്യാ രാജേന്ദ്രനെതിരെ വിമർശനം

മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. മേയർക്കു ധിക്കാരവും ധാർഷ്ട്യവുമാണെന്ന് പ്രതിനിധികളിൽ ചിലർ വിമർശിച്ചു. ദേശീയ- രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയിട്ടു കാര്യമില്ല. ജനങ്ങളുടെ അവാർഡാണു വേണ്ടത്. അതിൽ മേയർ തികഞ്ഞ പരാജയമെന്നും വിമർശനമുണ്ടായി. മേയറെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. രാഷ്ട്രീയ എതിരാളികൾ മേയറെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് അവർ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളിലും വിമർശനമുണ്ടായി. ആശുപത്രികളിൽ അത്യാവശ്യ മരുന്നുകൾ പോലുമില്ല. രാത്രി കാലങ്ങളിൽ ഡോക്ടർമാരുമില്ല. പൊലീസ് സ്റ്റേഷനിൽ പാർട്ടിക്കാർക്ക് നീതി കിട്ടുന്നില്ലെന്നും പരാതി…

Read More

‘സഹകരണ മേഖലയില്‍ സി.പി.എം നടത്തുന്ന കൊള്ളയുടെ ഒടുവിലത്തെ രക്തസാക്ഷി സാബു’: വി.ഡി സതീശൻ

സഹകരണ മേഖലയില്‍ സി.പി.എം നടത്തുന്ന കൊള്ളയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ മുളങ്ങാശ്ശേരിയില്‍ സാബുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സാബുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ചെറുകിട കച്ചവടക്കാരനായ സാബു ജീവിതകാലം മുഴുവന്‍ സമ്പാദിച്ച 25 ലക്ഷം രൂപയാണ് കട്ടപ്പന സഹകരണ ബാങ്കില്‍ നിക്ഷേപിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. രോഗബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭാര്യയുടെ ചികിത്സാ ചെലവുകള്‍ക്ക് നിക്ഷേപം മടക്കി…

Read More

കൊഴിഞ്ഞുപോക്ക് തുടരുന്നു; പാലക്കാട് സിപിഎം പഴഞ്ചേരി നോർത്ത് ബ്രാഞ്ച് അംഗം പാര്‍ട്ടിവിട്ടു

പാലക്കാട് സിപിഎമ്മിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. സിപിഎം പഴഞ്ചേരി നോർത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ കാരക്കാട് മേഖലാ ജോയിൻ സെക്രട്ടറിയുമായ മുസ്തഫ വരമംഗലമാണ് പാര്‍ട്ടി വിട്ടത്. അതേസമയം കഴിഞ്ഞ ദിവസം തേങ്കുറുശ്ശിയിൽ പാര്‍ട്ടിവിട്ട സിപിഎം കുഴൽമന്ദം മുൻ ഏരിയ കമ്മിറ്റി അംഗമുൾപ്പെടെ പത്തോളം പേര്‍ക്ക് കോൺഗ്രസ് സ്വീകരണം നൽകി.  ഏരിയ സമ്മേളനങ്ങൾ ഏറെക്കുറെ പൂര്‍ത്തിയായി, ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങൾ തുടങ്ങി. ഇതിനിടയിലാണ് പാലക്കാട്ടെ സിപിഎമ്മിലെ കൊഴിഞ്ഞുപോക്ക് തുടരുന്നത്. ഇടമില്ലാത്തിടത്ത് ഇനിയില്ലെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടാണ് പാര്‍ട്ടി അംഗവും ഡിവൈഎഫ്ഐ…

Read More

വഞ്ചിയൂരിൽ വഴിയടച്ച സിപിഎം സമ്മേളനം; അനുമതി നൽകേണ്ടെന്ന് നേരത്തെ സർക്കുലർ ഇറക്കിയിട്ടുണ്ട്: ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ഡിജിപി

വഞ്ചിയൂരിൽ വഴിയടച്ച് സിപിഎം സമ്മേളനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ഡിജിപി. പരിപാടികൾക്ക് അനുമതി നൽകേണ്ടെന്ന് നേരത്തെ സർക്കുലർ ഇറക്കിയിട്ടുണ്ടെന്ന് ‍ഡിജിപി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വഞ്ചിയൂർ സംഭവം അറിഞ്ഞ ഉടനെ തന്നെ ഇടപെട്ടെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി. സെക്രട്ടറിയേറ്റിന് മുന്നിൽ മാർ​ഗതടസം സൃഷ്ടിച്ച സിപിഐ സമരത്തിനെതിരെയും കേസെടുത്തിരുന്നു. കൂടുതൽ നടപടിക്ക് നിർദേശം നൽകി പുതിയ സർക്കുലർ ഇറക്കുമെന്നും ഡിജിപി അറിയിച്ചു.   

Read More

ഏരിയാ സമ്മേളനത്തിനായി പിരിച്ച പണം പാർട്ടിക്ക് നൽകിയില്ല; മധു മുല്ലശേരിക്കെതിരെ പൊലീസിനെ സമീപിച്ച് സിപിഎം

ബിജെപിയിൽ ചേർന്ന മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ സിപിഎം പൊലീസിൽ പരാതി നൽകി. സിപിഎം മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ച പണം തന്നില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു. ആറ്റിങ്ങൽ ഡിവൈഎസ്‌പിക്കാണ് പുതിയ മംഗലപുരം ഏരിയാ കമിറ്റി പരാതി നൽകിയത്. മൂന്നര ലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് പരാതിയിൽ സിപിഎം പറയുന്നത്. അതേസമയം സിപിഎം തനിക്കാണ് പണം നൽകാനുള്ളതെന്ന് മധു മുല്ലശേരി പറയുന്നു. മംഗലപുരം ഏരിയാ സമ്മേളനങ്ങൾക്കിടെ ഉണ്ടായ പൊട്ടിത്തെറിയിലാണ് മധുവും ജില്ലാ നേതൃത്വവും രണ്ടുവഴിക്കായത്. സാമ്പത്തിക ആരോപണങ്ങളുടെയും സംഘടനാ…

Read More

ആർഎസ്എസിന് ഒരിക്കലും മനുഷ്യനാകാൻ കഴിയില്ല; മോദിക്ക് മനുഷ്യരൂപം മാത്രം, ‌ഹൃദയമില്ല: വിമർശിച്ച് എം. സ്വരാജ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസാസ്റ്റർ ടൂറിസ്റ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തോട് കേന്ദ്രസർക്കാർ തുടരുന്ന അവഗണയ്‌ക്കെതിരെ എൽഡിഎഫ് നടത്തിയ പ്രതിഷേധ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസുകാരന് ഒരിക്കലും മനുഷ്യനാകാൻ കഴിയില്ലെന്നാണ് വയനാടിനോടുള്ള പ്രധാനമന്ത്രിയുടെ നിലപാട് തെളിയിക്കുന്നതെന്നും സ്വരാജ് പറഞ്ഞു. തകർന്ന വയനാടിനെയും മലയാളിയുടെ കണ്ണീരിനെയും കണ്ട് ആസ്വദിക്കുന്ന മാനസികാവസ്ഥയാണ് മോദിക്ക്. മോദി വയനാട്ടിൽ എത്തിയപ്പോൾ മനുഷ്യനായോ എന്ന് എല്ലാവരും ചിന്തിച്ചുപോയി. പക്ഷേ, ആർഎസ്എസിന് ഒരിക്കലും മനുഷ്യനാകാൻ കഴിയില്ലെന്ന് ഇപ്പോൾ തെളിഞ്ഞു. ഒരു ചില്ലിക്കാശിന്റെ സഹായം പോലും…

Read More